ആഗമസന്ധിയും ലോപാസന്ധിയും തമ്മിൽ വ്യത്യാസം ഒന്നു പറയാവോ
ONLY KERALITES REPLY....
Answers
Answer:
ആഗമസന്ധി എന്ന് പറഞ്ഞാൽ ഒരു പുതിയ അക്ഷരം ഇങ്ങ് കടന്ന് വരും. ' ആഗമി' ക്കും. ഉദാഹരണത്തിന്,
വണ്ടി + ഇൽ → വണ്ടിയിൽ.
' യ ' കാരം ആഗമിച്ചു.
കുടം + ഇല്‍ → കുടത്തിൽ.
' ത്ത ' കാരം ആഗമിച്ച്.
പക്ഷെ,
ലോപസന്ധിയിൽ ഒരു അക്ഷരം പോവുകയാണ് ചെയ്യുന്നത്. അതായത്, മറ്റെത്തിന്റെ ഒപ്പോസിറ്റ്.
കേട്ടു + ഇല്ല → കേട്ടില്ല.
' ഉ ' കാരം പോയ്പ്പോയി.
പറഞ്ഞ് + ഇല്ല → പറഞ്ഞില്ല.
' ചന്ദ്രക്കല ' പോയി.
അപ്പോ, മൊത്തത്തിൽ പറഞ്ഞാല്, രണ്ടും വളരേ ഒപ്പോസിറ്റ് ആണ് ട്ടോ....
മനസ്സിലായോ ?????
Explanation:
ബ്രെയിനില്യെസ്റ്റ് അടി, മോനേ/മോളു ..... !!!
ആഗമസന്ധി എന്ന് പറയുന്നത് 2 വർണങ്ങൾ or അക്ഷരങ്ങൾ ചേരുമ്ബോൾ 1 അക്ഷരം extra ആഗമിക്കും. മിക്കവാറും 'യ' അല്ലെങ്കില് 'വ' ആണ് ആഗമിക്കുന്നത്.
eg. തിരു + അനന്തപുരം = തിരുവനന്തപുരം
പന + ഓല = പനയോല
പക്ഷെ യ' or വ' അല്ലാതെ വേറെയും ആഗമിക്കും
eg. കാട്ടി + ഏൻ =കാട്ടിനേൻ.
ലോപസന്ധി എന്ന് പറയുന്നത് 2 വർണങ്ങൾ or അക്ഷരങ്ങൾ ചേരുമ്ബോൾ 1 അക്ഷരം ലോപിച്ച് പോകും or ഇല്ലാതെ പോകും. മിക്കവാറും സംവൃതോകാരം ( ചന്ദ്രക്കല) ആണ് ലോപിക്കുന്നത്.
eg. തണുപ്പ് + ഉണ്ട് = തണുപ്പുണ്ട്
കാറ്റ്+ അടിക്കുന്നു =കാറ്റടിക്കുന്നു
പക്ഷെ ചില സാഹചര്യങ്ങളിൽ വേറെയും ലോപിച്ച് പോകും.
eg. കൊടുത്തു + ഇല്ല = കൊടുത്തില്ല.
വരിക + എടോ = വരികെടോ
ചുരുക്കി പറഞ്ഞാൽ ആഗമസന്ധിയിൽ അക്ഷരം extra ആഗമിക്കും, വേറെ അക്ഷരങ്ങൾ പോകത്തില്ല. എന്നാൽ ലോപസന്ധിയിൽ അക്ഷരം ലോപിച്ച് പോകും.