World Languages, asked by irinsaji725, 1 day ago

Oro Viliyum kath Amma character Sketch in Malayalam

Answers

Answered by binoyvalethuoommenoo
0

Answer:

drawing ano vendathu ee padathilu ninnu

Answered by GulabLachman
9

യു കെ കുമാരന്റെ  അതിമനോഹരമായ ഒരു ചെറുകഥയാണ് ഓരോ വിളിയും കാത്തു .

  • ഭർത്താവ് മരിച്ചു പോയ ഒരു സ്ത്രീയുടെ ഹൃദയ സ്പർശിയായ ഒരു കഥയാണ് ഇത് .
  • കുടുംബത്തിന്റെ എല്ലാം ആയിരുന്ന അച്ഛൻ മരണപ്പെട്ടപ്പോൾ ഉണ്ടായ  ശൂന്യത ആണ് കഥയുടെ പശ്ചാത്തലം .
  • വർഷങ്ങളായി അച്ഛൻ കിടപ്പിലായിരുന്നു എങ്കിലും അച്ഛന്റെ നിർദേശങ്ങൾക് അനുസരിച്ചായിരുന്നു വീടിന്റെ ചലനം .
  • അച്ഛന്റെ മരണ ശേഷം ഒറ്റക്കായ അമ്മയെ ആ വീട്ടിൽ തനിച്ചാക്കി പോകാൻ മകന് മനസ്സ് വന്നില്ല .
  • അച്ഛന്റെ സാന്നിധ്യമുള്ള ആ വീട് വിട്ടു പോകാൻ അമ്മക്കും .
  • എന്നാലും മകന്റെ നിർബന്ധനത്തിനു വഴങ്ങി മകന്റെ കൂടെ നഗരത്തിലേക്കു മാറാൻ  അമ്മ തയ്യാറാകുന്നു .
  • എന്നാൽ യാത്ര പോകേണ്ട ദിവസം അമ്മ കിടക്കയിൽ നിന്ന് എഴുന്നേറ്റില്ല .
  • മനോവ്യഥയാൽ അമ്മ പറയുകയാണ് "അച്ഛൻ എന്നെ എപ്പോഴും വിളിച്ചോണ്ടിരിക്യാ ഇന്നലെയും വന്നു വിളിച്ചിരുന്നു. എങ്ങനെയാ അച്ഛനെ വിട്ടിട്ടു അമ്മ വരുക" .
  • അമ്മയുടെ ഈ മറുപടിയോടെ കഥ അവസാനിക്കുകയാണ് .
  • അച്ഛന്റെ ഓരോ വിളിക്കു പിന്നാലെയും ഓടിയെത്തുന്ന അമ്മയുടെ ചിത്രം ആണ് വായനക്കാർക്കു ദർശിക്കാൻ കഴിയുന്നത് .
  • മനോഹരമായ ഒരു കുടുംബത്തിന്റെ ആത്മബന്ധം നമ്മുക് ഈ കഥയിൽ ദർശിക്കാൻ കഴിയും
Similar questions