Padayani song long note in Malayalam
longest answer will be marked as the brainliest answer . answer it fast
Answers
Answer:
Explanation:
മദ്ധ്യതിരുവിതാംറിലെ ഭദ്രകാളീക്ഷേത്രങ്ങളില്‍ നടത്തിവരാറുള്ള അനുഷ്ഠാന കലാരൂപമാണ് പടയണി. പടേനി എന്നും പറയും. ദാരികനെ വധിച്ചിട്ടും കോപം തീരാതിരുന്ന കാളിയെ ശമിപ്പിക്കാന്‍ ശിവനിര്‍ദ്ദേശത്താല്‍ ഭൂതഗണങ്ങള്‍ കോലം കെട്ടി തുള്ളിയതിന്റെ സ്മരണയാണ് ഈ കലാരൂപമെന്നാണ് ഐതിഹ്യം. പടയണിക്ക് കാര്‍ഷിക വൃത്തിയുമായും ബന്ധമുണ്ടെന്ന് ഇതിലെ പല അനുഷ്ഠാനങ്ങളും തെളിയിക്കുന്നു. വിളവെടുപ്പുമായി ബന്ധമുള്ള പടയണിയെ ഒരു ഉര്‍വരതാനുഷ്ഠാനമായും കാണാവുന്നതാണ്. ദക്ഷിണകേരളത്തില്‍, പ്രത്യേകിച്ച് മധ്യതിരുവിതാംകൂറില്‍ കടമ്മനിട്ട, ഓതറ തുടങ്ങിയ ഭഗവതീക്ഷേത്രങ്ങളില്‍ ഇന്നും പടയണി പതിവുണ്ട്.കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി. പടേനി എന്നും ഇതിനു വിളിപ്പേരുണ്ട്. നാടക സ്വഭാവം ഉള്ള കലയാണ് ഇത്.[1]. വിളവെടുപ്പിനോടനുബന്ധിച്ച് ആണ് ഇത് നടത്തിവരുന്നത്. ഒരു ഗ്രാമത്തിലെ മൊത്തം ജനങ്ങളെയും വസൂരിയിൽ നിന്നും മറ്റും രക്ഷിക്കുന്നതിനായാണ് [അവലംബം ആവശ്യമാണ്] ഇത് നടത്തിവരുന്നത് എന്നതിനാൽ നാനാജാതിമതസ്ഥരുടേയും പങ്കാളിത്തം പടയണിയിൽ കാണുവാനാകും. കവുങ്ങിൻപാളകളിൽ നിർമ്മിച്ച വലുതും ചെറുതുമായ അനേകം കോലങ്ങളേന്തി തപ്പ്, കൈമണി, ചെണ്ട തുടങ്ങിയ വാദ്യങ്ങളുടെ ശബ്ദമേളങ്ങൾക്കിടയിൽ തീച്ചൂട്ടുകളുടേയും പന്തങ്ങളുടേയും വെളിച്ചത്തിൽ തുള്ളിയുറയുന്നതാണ് ഇതിന്റെ അവതരണരീതി. പ്രധാനമായും ഭദ്രകാളി ക്ഷേത്രത്തിൽ, കാവുകളിൽ എന്നിവിടങ്ങളിൽ ആണ് പടയണി നടക്കുന്നത്. മധ്യ തിരുവിതാംകൂറിലെ പത്തനംതിട്ട, കോട്ടയം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലായി പരന്നുകിടക്കുന്ന പ്രദേശങ്ങളിൽ പടയണി നടത്താറുണ്ട്. കേന്ദ്ര ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കടമ്മനിട്ട പടയണി ഗ്രാമം കേരളത്തിലെ പ്രമുഖ പടയണി പഠന പരിശീലന കേന്ദ്രമാണ്. വടക്കൻ മലബാറിലെ തെയ്യങ്ങളുമായി സാമ്യം ഉണ്ട് .
വസൂരിപോലെയുള്ള സാംക്രമികരോഗങ്ങളിൽ നിന്നു രക്ഷിക്കാൻ ദേവീപ്രീതിക്കായി മറുതക്കോലവും ഇഷ്ടസന്താനലാഭത്തിനു ദേവീപ്രസാദത്തിനായി കാലാരിക്കോലവും രാത്രികാലങ്ങളിലെ ഭയംമൂലമുണ്ടായിത്തീരുന്ന രോഗങ്ങളുടെ ശമനത്തിനായി മാടൻകോലവും കെട്ടുന്നു. യുദ്ധവിന്യാസത്തെക്കുറിയ്ക്കുന്ന പടശ്രേണി എന്ന പദത്തിൽ നിന്നും ഉത്‌ഭവിച്ചതാണ് പടയണി അഥവാ പടേനിപടയണി തികച്ചും ദ്രാവിഡീയമായ ആചാരങ്ങളിലൊന്നാണ്. ബുദ്ധമതക്കാരാണ് അതിന്റെ നവോത്ഥാനത്തിന്റെ പ്രായോജകർ എന്നു പറയാം. ആദ്യം പ്രാകൃത ദ്രാവിഡമായിരുന്നു വെങ്കിലും പിന്നീട് ബൗദ്ധരുടെ സംരക്ഷണയിൽ വളർന്നു. ഇന്നത്തെ കുട്ടനാട്, ആലപ്പുഴ പത്തനംതിട്ട ഭാഗങ്ങൾ 8 നൂറ്റാണ്ടും താണ്ടി 16 നൂറ്റാണ്ടുവരെ ബുദ്ധമതത്തിന്റെ സ്വാധിനത്തിലായിരുന്നു. പള്ളി ബാണപ്പെരുമാൾ എന്ന ചേര രാജാവാണ് പെരിഞ്ഞനത്തു നിന്നുള്ള തന്റെ കുടുംബദേവതയെ നീലമ്പേരൂർ കുടിയിരത്തുന്നതും ഈ അചാരങങ്ങൾക്കും ആയോധന കലകൾക്കും പ്രോത്സാഹനം നൽകുന്നതും. പള്ളിബാണപ്പെരുമാൾ ആര്യാധിനിവേശനത്തിൽ നിന്ന് രക്ഷപ്പെട്ട് കുട്ടനാട്ടിലേക്ക് വരികയായിരുന്നു. അദ്ദേഹമാണ് ബുദ്ധമതത്തിന്റെ കേരളത്തിലെ അവസാനത്തെ പ്രോത്സാഹകൻ എന്നു പറയപ്പെടുന്നു.
.
പടയണിയുള്ള വിവരം അറിയിച്ചുകൊണ്ടുള്ള കാച്ചിക്കൊട്ടാണ് പ്രധാന ചടങ്ങ്. തപ്പു കെട്ടുന്നതോടെയാണ് ചടങ്ങ് ആരംഭിക്കുന്നത്. പടയണിയുള്ള വിവരം ദേശവാസികളെ തപ്പുകൊട്ടി അറിയിക്കുന്ന ചടങ്ങാണത്. തുടര്‍ന്നു കാപ്പൊലി. ഇലകളോടുകൂടിയ മരച്ചില്ലയോ, വെള്ളത്തോര്‍ത്തോ വീശി ആര്‍ത്തുവിളിച്ച് താളം ചവിട്ടുന്നതാണത്. തുടര്‍ന്നു കൈമണിയുമായി താളം തുള്ളും. ഇതാണ് താവടിതുള്ളല്‍. താവടിതുള്ളലിന് ചെണ്ട തുടങ്ങിയ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കും. ഹാസ്യാനുകരണമായി പന്നത്താവടി നടത്താറുണ്ട്. പാളകൊണ്ടുണ്ടാക്കിയ വാദ്യോപകരണങ്ങളാണ് അതിനുപയോഗിക്കുന്നത്. വെളിച്ചപ്പാട്, പരദേശി തുടങ്ങിയ ഹാസ്യാനുകരണങ്ങളും കാണും.
തപ്പാണ് പ്രധാനവാദ്യം. ചെണ്ടയും കൈമണിയും ഉപയോഗിക്കാറുണ്ട്. തീവെട്ടികളുടെയും ഓലച്ചൂട്ടുകളുടെയും വെളിച്ചത്തിലാണു കോലങ്ങള്‍ തുള്ളുന്നത്. ഗണപതിക്കോലം, യക്ഷിക്കോലം, പക്ഷിക്കോലം, മാടന്‍കോലം, കാലന്‍കോലം, മറുതക്കോലം, പിശാചുകോലം, ഭൈരവിക്കോലം, ഗന്ധര്‍വ്വന്‍കോലം തുടങ്ങിയ കോലങ്ങള്‍ തലയില്‍വച്ച് തുള്ളും. പാട്ടുപാടും. പച്ചപ്പാളയില്‍ കോലമെഴുതി മുഖത്തു കെട്ടും. പാളകൊണ്ടുള്ള മുടിയിലും കോലങ്ങള്‍ ചിത്രീകരിക്കും.
കാഴ്ചയില്‍ ഭീകരമായിരിക്കും കോലങ്ങള്‍. കരി, ചെങ്കല്ല്, മഞ്ഞള്‍ തുടങ്ങിയവകൊണ്ടാണ് കോലം എഴുതുന്നത്. കാലന്‍കോലം തുള്ളുമ്പോള്‍ കൈയില്‍ വാളും പന്തവുമെടുത്തിരിക്കും. നൂറ്റൊന്നുപാള കൊണ്ടുണ്ടാക്കുന്ന ഭൈരവിക്കോലമാണ് തലയിലേറ്റി തുള്ളുന്ന ഏറ്റവും വലിയ കോലം.