India Languages, asked by anandmalgekar6261, 8 months ago

Paragraph on kerala in malayalam

Answers

Answered by ann24612
3

Answer:

Explanation:

950കളിൽ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയിൽ വൻമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്‌. കേരളത്തിന്റെ സാമൂഹികവികസനത്തെ കേരളാ മോഡൽ എന്ന പേരിൽ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്‌.[6]

വിവിധ സാമൂഹിക മേഖലകളിൽ കൈവരിച്ച ചില നേട്ടങ്ങൾ മൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്. 91% സാക്ഷരതയാണ്‌ അതിലൊന്ന്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്കാണ്‌.[7][8] 2005-ൽ ട്രാൻസ്പരൻസി ഇന്റർനാഷണൽ നടത്തിയ ഒരു സർവ്വേ പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് അഴിമതി നടക്കുന്ന സംസ്ഥാനം കേരളമാണ്‌.[9] കേരളത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് പേർഷ്യൻ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെ ആശ്രയിച്ചിരിക്കുന്നു

Answered by kaverygkurup
0

Answer:

1956 നവംബർ ഒന്നിനാണ് കേരളം സ്ഥാപിതമായത്. എല്ലാവർഷവും നവംബർ ഒന്നിന് നമ്മൾ കേരളപ്പിറവി ആയി ആഘോഷിക്കുന്നു.

Explanation:

  • കേരളത്തിൻറെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു ഇ എം എസ് നമ്പൂതിരിപ്പാട്.
  • കേരളത്തിൽ 14 ജില്ലകൾ ആണ് ഉള്ളത്.
  • കേരളീയരുടെ ആഘോഷമാണ് ഓണം.
  • കേരളത്തിൻറെ ഔദ്യോഗിക മൃഗം ആന.
  • കേരളത്തിൻറെ ഔദ്യോഗിക മത്സ്യം കരിമീൻ.
  • കേരളത്തിൻറെ ഔദ്യോഗിക വൃക്ഷം തെങ്ങ്.
  • കേരളത്തിൻറെ ഔദ്യോഗിക പുഷ്പം കണിക്കൊന്ന.
  • കേരളത്തിൻറെ ഔദ്യോഗിക ഫലം ചക്ക.
  • കേരളത്തിലെ പ്രധാന ഭാഷ മലയാളം.
  • കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ആലപ്പുഴ.
  • കേരളത്തിലെ ഏറ്റവും വലിയ ജില്ല പാലക്കാട്.
  • കേരളത്തിൻറെ തലസ്ഥാനം തിരുവനന്തപുരം.
  • കേരളത്തിൽ 44 നദികൾ ആണുള്ളത്.
Similar questions