Environmental Sciences, asked by mmeenugupta592, 10 months ago

Parisara malineekaranam vivaranam thayyarakkuka

Answers

Answered by Aavani666
0

Answer:

parisara malineekarnam

Explanation:

അധ്വാനം ലഘൂകരിക്കുന്ന യന്ത്ര സംവിധാനങ്ങള്‍, നൂതനങ്ങളായ വാര്‍ത്താവിനിമയ ഉപാധികള്‍, വിനോദമാര്‍ഗങ്ങള്‍ ഇവയെല്ലാം മനുഷ്യജീവിതത്തിന്‍റെ മുഖച്ഛായ മാറ്റിമറിച്ചിരുന്നു. എന്നാല്‍ വികസനത്തിനായുള്ള വ്യഗ്രതയില്‍ തന്റെ ചുറ്റുപാടുകള്‍ നശിക്കുന്നതും ജീവവായു കളങ്കമാകുന്നതും അത് മൂലം ഭൂമിയിലെ നിലനില്‍പ്പ്‌ പോലും അപകടത്തിലാകുന്നതും അവനറിയുന്നില്ല.

വ്യവസായവല്‍ക്കരണവും നഗരവല്‍ക്കരണവും ആധുനിക ജീവിതത്തിനു അനുഗ്രഹമാകുമ്പോള്‍ അതിന്‍റെ ഉപോല്‍പ്പന്നങ്ങള്‍ മനുഷ്യന്‍റെയും മറ്റ് സസ്യജന്തുജാലങ്ങളുടെയും നിലനില്‍പ്പിനു ഭീഷണിയാവുന്നു. വ്യവസായവല്‍ക്കരണം പുരോഗതിയുടെ നാഴികക്കല്ലായെങ്കില്‍ അതിന്‍റെ ഫലമായുണ്ടാകുന്ന മലിനീകരണം പ്രകൃതിയുടെ സ്വച്ഛതയെ കാര്‍ന്നു തിന്നുന്നതാണ്. പരിസ്ഥിതി ഏതെങ്കിലും കാരണത്താല്‍ വിശേഷിച്ചു മനുഷ്യന്‍റെ ഇടപെടലുകളിലൂടെ ദുഷിതമാവുകയോ അതുവഴി പരിസ്ഥിതിയുടെ സ്വാഭാവികതയ്ക്ക് കോട്ടം തട്ടുകയോ ചെയ്യുന്നതിനെയാണ് മലിനീകരണം എന്നുപറയുന്നത്.

പ്രകൃതിയിലെ വ്യത്യസ്ത തലങ്ങളില്‍ മനുഷ്യന്‍ അവന്‍റെ നിത്യജീവിതത്തിന്‍റെ ഭാഗമായി ഇടപെടുന്നതായി കാണാം. ഇത്തരം പ്രവൃത്തികളുടെ അനന്തരഫലമെന്നോണം പ്രകൃതിജന്യമായ പദാര്‍ത്ഥങ്ങളുടെ അളവുകളില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുകയും ചെയ്യുന്നു. ക്രമേണ ഇത്തരം പദാര്‍ത്ഥങ്ങളെ മലിനീകാരികള്‍ എന്നാണ് വിളിക്കുന്നത്. മലിനീകരണം സൃഷ്ടിക്കുന്നതെന്താണോ അതാണ്‌ മലിനീകാരി എന്ന് ചുരുക്കിപ്പറയാം.

വായു, ജലം, മണ്ണ്, പ്രകാശം തുടങ്ങി പരിസ്ഥിതിയുടെ എല്ലാ ഘടകങ്ങളും കാലദേശഭേദമന്യേ മലിനമാക്കപ്പെടുന്നുണ്ട്.

ജൈവമണ്ഡലത്തെ മുഴുവന്‍ വിഷലിപ്തമാക്കുന്ന മലിനീകരണ പ്രവര്‍ത്തനങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിനും ജീവന്‍റെ സ്വാഭാവിക നിലനില്‍പ്പിനും ഭംഗം വരുത്തിക്കൊണ്ടിരിക്കുന്നു. മലിനീകരണമെന്ന മഹാവിപത്തിനെക്കുറിച്ച് ചില കാര്യങ്ങളിതാ.

ജൈവമണ്ഡലത്തിലെ ജീവീയ ഘടകങ്ങളും അജീവീയ ഘടകങ്ങളും അദൃശ്യമായ രീതിയില്‍ പരസ്പരം ഒത്തുചേര്‍ന്നു സന്തുലിതാവസ്ഥയില്‍ നിലകൊള്ളുന്നു. ഇവയില്‍ ഏതെങ്കിലും ഒന്നില്ലാതെ മറ്റൊന്നിനു നിലനില്‍പ്പില്ല. എന്നാല്‍ ആവാസവ്യവസ്ഥയിലെ അനേകം ജീവരൂപങ്ങളില്‍ ഒന്നു മാത്രമായ മനുഷ്യന്‍റെ അശ്രദ്ധയോ സ്വാര്‍ത്ഥതയോനിറഞ്ഞ പ്രവൃത്തികളും ഇടപെടലുകളും വഴി പ്രകൃതിയുടെ ഈ സന്തുലിതാവസ്ഥയില്‍ താളപ്പിഴകള്‍ സംഭവിക്കുന്നു. ശാസ്ത്ര-സാങ്കേതിക രംഗത്തുണ്ടായ പുരോഗതിയുപയോഗിച്ചു ജീവിതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പ്രകൃതിയില്‍ മനുഷ്യന്‍ നടത്തുന്ന ഇടപെടലുകള്‍ പരിസ്ഥിതിയുടെ സ്വാഭാവികത നഷ്ടപ്പെടുന്നതിനും അതുവഴി പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുകയാണ്. പരിസ്ഥിതിയുടെ സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഗൗരവമായി കണക്കിലെടുക്കേണ്ട ഒരു വസ്തുതയായി അവശേഷിക്കുന്നു.

ഉഷ്ണമേഖലാ പ്രദേശത്തെ മഴക്കാടുകള്‍ വനനശീകരണത്തിലൂടെ വന്‍തോതില്‍ അപ്രത്യക്ഷമായതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. മഴക്കാടുകള്‍ അപ്രത്യക്ഷമായതിനു പുറമേ ഈ പ്രദേശങ്ങളില്‍ കണ്ടുവരുന്ന പ്രത്യേകതരം ജന്തുക്കളും സസ്യങ്ങളും ഈ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റപ്പെട്ടു കഴിഞ്ഞു.

അട്ടപ്പാടി വനമേഖല ഇതിനൊരുദാഹരണം മാത്രം. ഒരുകാലത്ത് നിബിഡ വനമായിരുന്ന അട്ടപ്പാടി വനമേഖല വെട്ടി വെളുപ്പിക്കുമ്പോള്‍ തുടച്ചുനീക്കപ്പെട്ടത് ആ പ്രദേശത്തിന്‍റെ സ്വാഭാവിക പരിസ്ഥിതിയാണ്. യാഥാര്‍ത്ഥ്യബോധത്തോടെ ഇതിന്‍റെ ഗൌരവം തിരിച്ചറിയേണ്ടിയിരിക്കുന്നു.

ജനസംഖ്യാ വര്‍ധനവും നഗരവല്‍ക്കരണവും പാര്‍പ്പിടങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കുന്നത് നിസ്തര്‍ക്കമാണ്. എന്നാല്‍ പാര്‍പ്പിടങ്ങള്‍, റോഡുകള്‍ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കായി വയലുകള്‍ നികത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് അവ നിലനിന്നിരുന്ന പ്രദേശങ്ങളിലെ ആവാസവ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്.

ഒരു പ്രദേശത്തെ ജലവിഭവം എന്ന് പറയുന്നത് ആ പ്രദേശത്തെ വയലുകളിലും നീര്‍ത്തടങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളമാണ്. ഈ വെള്ളമാണ് കിണറുകളിലൂടെ മനുഷ്യന്‍ ഉപയോഗിക്കുന്നത്. വയലുകള്‍ നികത്തുന്നത് കിണറുകളിലെ ജലം വര്‍ധിച്ച തോതില്‍ കുറയാന്‍ കാരണമാകുന്നു. ഇതിനു പുറമേ വയലുകളില്‍ മാത്രം കാണുന്ന ചെറിയതരം ജീവജാലങ്ങളും നീര്‍ത്തടങ്ങള്‍ തേടിവരുന്ന ദേശാടനപക്ഷികളും അപ്രത്യക്ഷമാവുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത വര്‍ധിപ്പിക്കാനും വയല്‍ നികത്തല്‍ കാരണമാവുകയാണിപ്പോള്‍.

നമ്മുടെ നാടിന്‍റെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ പരിസ്ഥിതിയില്‍ ഏറെ സ്വാധീനം ചെലുത്തിയിരുന്ന ഒന്നായിരുന്നു കാവുകള്‍. വലിയ വൃക്ഷങ്ങളും അപൂര്‍വ്വ സസ്യങ്ങളും ധാരാളമായി വളരുന്നവയാണ് കാവുകള്‍. ജൈവവൈവിധ്യങ്ങളുടെ കലവറയായി ഇവ കരുതപ്പെടുന്നു. ഇത്തരം കാവുകളുടെ നാശം ആ പ്രദേശങ്ങളിലെ ജലസ്രോതസ്സുകളെ ദോഷകരമായി ബാധിച്ചു കഴിഞ്ഞു. കാവുകളുടെ നാശത്തിലൂടെ പ്രകൃതിയില്‍ സംരക്ഷിക്കപ്പെട്ടിരുന്ന സസ്യജന്തുജാല വൈവിധ്യമാണ് നമുക്ക് നഷ്ടമാകുന്നത്.

hope it helped you

Similar questions