India Languages, asked by Thim, 3 months ago

plastic malneekaranam essay on malyalam​

Answers

Answered by ILVI2006ishwarya
2

Answer:

പ്ലാസ്റ്റിക് മലിനീകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രമാണം

പരിസ്ഥിതിയിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കുന്നുകൂടുന്നതുമൂലം വന്യജീവികൾ, അവയുടെ വാസസ്ഥലങ്ങൾ അല്ലെങ്കിൽ മനുഷ്യർ എന്നിവയെ ഗുരുതരമായി ബാധിക്കുന്നതിനെയാണ് പ്ലാസ്റ്റിക് മലിനീകരണം എന്നു പറയുന്നത്. മലിനീകരണ വസ്തുക്കളായി പ്രവർത്തിക്കുന്ന പ്ലാസ്റ്റിക്കുകളെ അവയുടെ വലിപ്പത്തിനനുസരിച്ച് മൈക്രോ-, മെസോ- അല്ലെങ്കിൽ മാക്രോഡെബ്രിസ് എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു.  പ്ലാസ്റ്റിക് ചെലവുകുറഞ്ഞതാണ് എന്നതിനോടും ഉപയോഗിക്കാൻ എളുപ്പമാണ് എന്നതിനോടും പ്ലാസ്റ്റിക് മലിനീകരണം വർദ്ധിച്ചിരിക്കുന്നത് ബന്ധപ്പെട്ടിരിക്കുന്നു. ഇക്കാരണത്താൽ മനുഷ്യന്റെ പ്ലാസ്റ്റിക് ഉപയോഗം ഉയർന്ന അളവിൽ വർധിച്ചു. എങ്കിലും പ്ലാസിക് വളരെ പതുക്കെ മാത്രമേ വിഘടിക്കൂ.

Explanation:

Answered by Sona2947
4

പ്ലാസ്റ്റിക്

“മൃദുവായ, എളുപ്പത്തിൽ രൂപപ്പെടുത്താനാകുന്ന” എന്നർത്ഥം വരുന്ന പ്ലാസ്റ്റിക് എന്ന പദം. ഈ സ്വഭാവ വിശേഷതയുളള പ്രത്യേക പദാർത്ഥ വർഗ്ഗത്തേയും സൂചിപ്പിക്കുന്നു. കല്ല്, മണ്ണ്,മരം,ലോഹം എന്നീ പ്രകൃതിദത്തമായ നിർമ്മാണ പദാർത്ഥങ്ങളുടെ പട്ടികയിൽ മനുഷ്യൻ കൂട്ടിച്ചേർത്ത ഇനമാണ് പ്ലാസ്റ്റിക്. നിത്യജീവിതത്തിന് ഉപയുക്തമായ നിരവധി വസ്തുക്കൾ നിർമ്മിക്കുന്നതിനുപയോഗിക്കുന്ന പ്ലാസ്റ്റിക്, പൊതുവായി പ്രകൃതിയുടെ ജൈവരാസ പ്രക്രിയക്ക് വിധേയമാകുന്നില്ല. ഈ കാരണത്താൽ പരിസരമലിനീകരണത്തിന് ഹേതുവാകുന്നു.

ആദ്യകാല പ്ലാസ്റ്റിക്കുകൾ പ്രകൃതിദത്തമായ പദാർത്ഥങ്ങളിൽ നിന്നും രാസപ്രക്രിയ വഴി വികസിപ്പിച്ചെടുത്തവയായിരുന്നു. (ഉദാ സെല്ലുലോസിൽ നിന്നു് സെല്ലുലോയിഡ്).എന്നാലിപ്പോൾ പോളിമറീകരണം(Polymerization) എന്ന പ്രക്രിയവഴി കൃത്രിമമായി നിർമ്മിച്ചെടുക്കുന്ന രാസശൃംഖലകൾ (പോളിമർ ) ആണ് പ്ലാസ്റ്റിക്കിലെ ഏകമാത്രമോ പ്രധാനമോ ആയ ഘടകം. രാസഘടനയിലും ഭൌതികഗുണങ്ങളിലും വ്യത്യസ്തതയുളള, പരസ്പരപൂരകങ്ങളായ ഒന്നിലധികം പോളിമറുകൾ, ആവശ്യാനുസരണം മിശ്രണം ചെയ്യുകയുമാവാം. ഇവയോടൊപ്പം പ്ലാസ്റ്റിസൈസർ, ആൻറി ഓക്സിഡൻറ്, സ്റ്റെബിലൈസർ]], ഫില്ലർ,കളർ എന്നീ മറ്റനേകം രാസവസ്തുക്കളും കൂട്ടിച്ചേർക്കാറുണ്ട്. ഈ മിശ്രിതമാണ് ഉരുപ്പടികൾ വാർത്തെടുക്കാനുപയോഗിക്കുന്നത്.

.എന്നാലിപ്പോൾ പോളിമറീകരണം(Polymerization) എന്ന പ്രക്രിയവഴി കൃത്രിമമായി നിർമ്മിച്ചെടുക്കുന്ന രാസശൃംഖലകൾ (പോളിമർ ) ആണ് പ്ലാസ്റ്റിക്കിലെ ഏകമാത്രമോ പ്രധാനമോ ആയ ഘടകം. രാസഘടനയിലും ഭൌതികഗുണങ്ങളിലും വ്യത്യസ്തതയുളള, പരസ്പരപൂരകങ്ങളായ ഒന്നിലധികം പോളിമറുകൾ, ആവശ്യാനുസരണം മിശ്രണം ചെയ്യുകയുമാവാം. ഇവയോടൊപ്പം പ്ലാസ്റ്റിസൈസർ, ആൻറി ഓക്സിഡൻറ്, സ്റ്റെബിലൈസർ]], ഫില്ലർ,കളർ എന്നീ മറ്റനേകം രാസവസ്തുക്കളും കൂട്ടിച്ചേർക്കാറുണ്ട്. ഈ മിശ്രിതമാണ് ഉരുപ്പടികൾ വാർത്തെടുക്കാനുപയോഗിക്കുന്നത്.എല്ലാ പ്ലാസ്റ്റിക്കുകളും പോളിമറുകൾ ആണെങ്കിലും എല്ലാ പോളിമറുകളും പ്ലാസ്റ്റിക്കുകളാവണമെന്നില്ല. പോളിമറുകൾ മനുഷ്യസമൂഹത്തിന് പ്രയോജനപ്പെടുന്നത് പ്ലാസ്റ്റിക്കുകൾ, ഫൈബറുകൾ (നൂല്, നാര്), ഇലാസ്റ്റോമറുകൾ (റബ്ബറിനെ പോലെ വലിച്ചു നീട്ടാനാവുന്നവ) എന്നിങ്ങനെ മൂന്നു രൂപങ്ങളിലാണ്:

പ്ലാസ്റ്റിക് മലിനീകരണം

പരിസ്ഥിതിയിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കുന്നുകൂടുന്നതുമൂലം വന്യജീവികൾ, അവയുടെ വാസസ്ഥലങ്ങൾ അല്ലെങ്കിൽ മനുഷ്യർ എന്നിവയെ ഗുരുതരമായി ബാധിക്കുന്നതിനെയാണ് പ്ലാസ്റ്റിക് മലിനീകരണം എന്നു പറയുന്നത്. മലിനീകരണ വസ്തുക്കളായി പ്രവർത്തിക്കുന്ന പ്ലാസ്റ്റിക്കുകളെ അവയുടെ വലിപ്പത്തിനനുസരിച്ച് മൈക്രോ-, മെസോ- അല്ലെങ്കിൽ മാക്രോഡെബ്രിസ് എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. പ്ലാസ്റ്റിക് ചെലവുകുറഞ്ഞതാണ് എന്നതിനോടും ഉപയോഗിക്കാൻ എളുപ്പമാണ് എന്നതിനോടും പ്ലാസ്റ്റിക് മലിനീകരണം വർദ്ധിച്ചിരിക്കുന്നത് ബന്ധപ്പെട്ടിരിക്കുന്നു. ഇക്കാരണത്താൽ മനുഷ്യന്റെ പ്ലാസ്റ്റിക് ഉപയോഗം ഉയർന്ന അളവിൽ വർധിച്ചു. എങ്കിലും പ്ലാസിക് വളരെ പതുക്കെ മാത്രമേ വിഘടിക്കൂ.

Similar questions