സമവേഗത്തിൽ ചലിക്കുന്ന വസ്തുവിന്റെ സ്ഥാന സമയ ഗ്രാഫിന്റെ ആകൃതി എന്തായിരിക്കും നേർരേഖ വൃത്തം ചതുരാകൃതി അർദ്ധവൃത്തം please ans me fast
Answers
Answer:
മറ്റു വസ്തുക്കളിൽ നിന്നും ഒരു വസ്തുവിന്റെ ദൂരത്തിനു തുടർച്ചയായുള്ള വ്യത്യാസം വരുമ്പോൾ അത് ചലിക്കുന്നതായി പറയുന്നു . വസ്തുക്കളുടെ ചലനം പലതരത്തിലാണ് . ഗ്രഹങ്ങൾ, മേഘങ്ങൾ , ബസ്സ്, യന്ത്രങ്ങൾ, മനുഷ്യൻ, ജന്തുക്കൾ മുതലായവയെല്ലാം ചലിക്കുന്നുണ്ട് , പ്രപഞ്ചത്തിലുള്ള സകല പദാർത്ഥങ്ങളും അവയുടെ പരമാണുക്കളും ചലിക്കുന്നു, തികച്ചും അചഞ്ചലമായ ഒരു പദാർത്ഥവും ഈ ലോകത്തില്ല. പദാർത്ഥത്തിന്റെ സ്ഥായിയായ ഒരു സ്വഭാവമാണ് ചലനം അഥവാ ഗതി
ഗതിയും സ്ഥിരതയും തമ്മിലുള്ള ബന്ധം
തീവണ്ടി ഓടുമ്പോൾ അടുത്തുള്ള കമ്പിക്കാലുകൾ പിന്നിലേക്ക് പോകുന്നതായും ,മുന്നിലുള്ളവ അടുത്തു വരുന്നതായും കാണാം . ഒരു കാറിന്റെ ഗതി അത് സഞ്ചരിക്കുന്ന പാതക്ക് ആപേക്ഷികമായാണ് നിർണയിക്കുന്നത് . ചലനത്തെ പറ്റി മനസ്സിലാക്കണമെങ്കിൽ തട്ടിച്ചു നോക്കാനായി ഒരാധാരം ആവശ്യമാണ്. ഇങ്ങനെയുള്ള ചലനത്തിന് വാസ്തവത്തിൽ ആപേക്ഷിക ചലനമെന്നാണ് പറയേണ്ടത്. ആപേക്ഷിക ചലനത്തിന് വിപരിതമായി കേവല ചലനം എന്നൊന്ന് ഉണ്ടോ എന്ന് ചോദിച്ചേക്കാം, ചലനത്തിന്റെ തനതായ രൂപം കേവലം തന്നെയാണ്, എല്ലാ വസ്തുക്കളും എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ ചലനത്തെപ്പറ്റി നമുക്കു പഠിക്കാൻ മറ്റൊരു വസ്തുമായി താരതമ്യപ്പെടുത്തിക്കൊണ്ടു മാത്രമേ കഴിയൂ എന്നതാണ് പരമാർത്ഥം. അതിനാൽ നാം സാധാരണയായി ചലനം ആപേക്ഷികമാണെന്നു പറയുന്നു.
ചലനം അഥവാ ഗതി ഏതു വിധത്തിൽ ആപേക്ഷികമാണോ അതുപോലെ സ്ഥിതിയും ആപേക്ഷികമാണ്. ഒരു വീട്, ചുറ്റുമുള്ള വീടുകളെയോ ഭൂമിയെയോ അപേക്ഷിച്ചു നോക്കുമ്പോൾ നിശ്ചലമാണ്. പക്ഷേ സുര്യനെയോ ചന്ദ്രനെയോ അപേക്ഷിച്ചു നോക്കുമ്പോൾ ചലിക്കുന്നുണ്ടല്ലൊ, അതായത് വീടിന്റെ സ്ഥാനം മാറിക്കൊണ്ടിരിക്കുന്നു
Explanation:
Hope this helps you and pls mark me as brainliest