India Languages, asked by AdarshAbrahamGeorge, 10 months ago

കേരളീയ നവോത്ഥാനവും ചട്ടമ്പിസ്വാമികളും...

Please answer only if u know....
Wrong answers will be reported...​

Answers

Answered by mahadev7599
2

Answer:

തിരുവനന്തപുരത്ത് നിന്ന് 25 കിലോമീറ്റർ അകലെയുള്ള അരുവിപ്പുറത്ത് ഒരു താൽക്കാലിക ക്ഷേത്രത്തിൽ ഒരു നദീതീരത്ത് നിന്ന് ഒരു കല്ല് എടുത്ത് പ്രതിഷ്ഠിച്ച് ശിവ വിഗ്രഹമായി പ്രതിഷ്ഠിച്ച 32 കാരനായ ശ്രീ നാരായണ ഗുരുയാണ് കേരള നവോത്ഥാനം കത്തിച്ചത്.

ഒരു ഹിന്ദു മുനിയും സാമൂഹിക പരിഷ്കർത്താവുമായിരുന്നു ചട്ടമ്പി സ്വാമികൽ (25 ഓഗസ്റ്റ് 1853 - 5 മെയ് 1924). അദ്ദേഹത്തിന്റെ ചിന്തകളും പ്രവർത്തനങ്ങളും കേരളത്തിൽ നിരവധി സാമൂഹിക, മത, സാഹിത്യ, രാഷ്ട്രീയ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും ആരംഭത്തെ സ്വാധീനിച്ചു, ആദ്യമായി പാർശ്വവത്കരിക്കപ്പെട്ടവർക്ക് voice ർജ്ജം നൽകി.

Answered by drishtisinghmall
0

\huge\mathrm\red{ANSWER}

ചട്ടമ്പിസ്വാമികൾ അഥവാ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ (ഓഗസ്റ്റ് 25, 1853 - മേയ് 5, 1924) കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു. ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്. കൂടാതെ ക്രിസ്തുമതഛേദനം എന്ന പുസ്തകവും ഇദ്ദേഹത്തെ ശ്രദ്ധേയനാക്കി. വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ച ചെയ്യാത്ത വിഷയങ്ങൾ ചട്ടമ്പിസ്വാമികൾ പൊതുവേദികളിൽ അവതരിപ്പിച്ചു. മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി.

പ്രാചീന കേരളത്തിൽ ജാതിവ്യവസ്ഥ ഉണ്ടായിരുന്നില്ല. ഉത്തരേന്ത്യയിൽ നിന്നും കേരളത്തിലേക്കു് കുടിയേറുകയും എട്ടാം നൂറ്റാണ്ടു മുതൽ ഇവിടെ ശക്തിപ്രാപിക്കുകയും ചെയ്ത ബ്രാഹ്മണരാണു് തങ്ങളുടെ മേധാവിത്വം ഉറപ്പാക്കുന്നതിനായി തൊഴിലിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യ വിഭജനം കർക്കശമാക്കിയതു്. അങ്ങനെ നിരവധി ജാതികളും ഉപജാതികളും നിലവിൽ വന്നു. ഉയർന്ന ജാതികൾ സവർണ്ണർ എന്നും കീഴ്ജാതികൾ അവർണ്ണർ എന്നും അറിയപ്പെട്ടു. അവർണ്ണരുടെ മേൽ സവർണ്ണർക്കുണ്ടായിരുന്ന ആധിപത്യമാണു് ജാതിവ്യവസ്ഥയുടെ കാതൽ. സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ഉയർന്ന ജാതിക്കാരായ ബ്രാഹ്മണർ അധികാരം കൈവശപ്പെടുത്തി. ഭൗതിക ജീവിത മണ്ഡലങ്ങളിലും ആത്മീയ മേഖലകളിലും ഇവരുടെ ആധിപത്യം ശക്തമായിത്തീർന്നു. ഭാഷ, വസ്ത്രധാരണം, ആഹാരം തുടങ്ങിയവയിലൊക്കെ പരിഷ്കൃത രീതികൾ അവർണ്ണനു് നിഷേധിക്കപ്പെട്ടു. വിവിധ ജാതികളിലെ ആളുകൾ തമ്മിൽ സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ ഉയർന്ന ജാതിക്കാരുമായി പ്രത്യേക ദൂരം, നായർ 4 അടി, ഈഴവർ 28 അടി പുലയർ 96 അടി തുടങ്ങി നിശ്ചയിച്ചിരുന്നു. ക്ഷേത്രത്തിലോ ക്ഷേത്രത്തിനു ചുറ്റുമുള്ള വഴികളിലോ അവർണ്ണർക്കു് പ്രവേശനമുണ്ടായിരുന്നില്ല. അവർ തൊട്ട വസ്തുക്കൾ, അവരിൽ തട്ടിയ കാറ്റു് ഒക്കെ മലിനമെന്നു് കണക്കാക്കിയിരുന്നു. അവർക്കു് പള്ളിക്കുടങ്ങളിൽ പ്രവേശനമുണ്ടായിരുന്നില്ല. ഇതൊക്കെ അധികാരവും സ്വാധീനവും നേടിയ ബ്രാഹ്മണർ രൂപപ്പെടുത്തിയ നിയമങ്ങളുടെയും ആചാരങ്ങളുടെയും ഫലമായിരുന്നു [9]. അതിനു് അവർ ദൈവികമായ പരിവേഷവും നൽകി. ജാതിവ്യവസ്ഥ കേരളത്തെ നിരവധി തട്ടുകളായി വിഭജിച്ചു. ന്യൂനപക്ഷമായ നമ്പൂതിരിമാരും, ക്ഷത്രിയരുമായിരുന്നു ജാതിവ്യവസ്ഥയുടെ മുകൾത്തട്ടിൽ. അവർ ബഹുഭൂരിപക്ഷമായിരുന്ന താഴ്ന്ന ജാതിക്കാരുടെ സാമൂഹിക, രാഷ്ട്രീയ സാമ്പത്തിക പ്രവർത്തനങ്ങളെ നിയന്ത്രിച്ചു. ജാതി പരമ്പരാഗതമാണു്, ഓരോ ജാതിക്കും പ്രത്യേക തൊഴിലുകൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നതിനാൽ കീഴ്ജാതിക്കാർക്കു് ഉയർന്ന ജോലികൾ സ്വീകരിക്കാനാവുമായിരുന്നില്ല. സമൂഹത്തിലെ ഒരു വ്യക്തിയുടെ സ്ഥാനം ജാതിയെ ആശ്രയിച്ചാണിരിക്കുന്നതു്. സമ്പത്തിന്റെ കുത്തകാവകാശം മേൽജാതിക്കാരിൽ ഒതുങ്ങി നിന്നു. കേരള ചരിത്രത്തെ സംബന്ധിച്ചു് അന്നുവരെ നിലനിന്നിരുന്ന പല സിദ്ധാന്തങ്ങളെയും സ്വാമിയുടെ കൃതികൾ സപ്രമാണം ചോദ്യം ചെയ്യുന്നു. ജാതിവ്യവസ്ഥയുടെ ക്രൂരമായ വിവേചനങ്ങൾക്കടിമപ്പെട്ടു്, മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടു് സമൂഹത്തിന്റെ അടിത്തട്ടിൽ കിടന്ന അവർണ്ണ വിഭാഗങ്ങൾക്കു്, തങ്ങൾ മഹത്തായ ഒരു പാരമ്പര്യത്തിനുടമകളാണെന്നും സമൂഹത്തിൽ തുല്യസ്ഥാനവും അവസരങ്ങളും തങ്ങളുടെയും അവകാശമാണെന്നും ഉള്ള ഒരു ബോധമുണ്ടാക്കാൻ വേണ്ടിയാണു് അവ രചിച്ചിട്ടുള്ളതു്

HOPE IT HELPS U ✅

Similar questions