India Languages, asked by albinsebimathew, 1 month ago

കോവിഡ് മനുഷ്യരിൽ വരുത്തിയ മാറ്റങ്ങൾ
Please long essay needed​

Answers

Answered by cuttest
14

Answer:

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കാൻ പോന്ന ഒരു സംഖ്യാരൂപം. മലയാള സിനിമാപ്രേമികൾക്ക് സകല താരങ്ങളെയും കണ്ടാസ്വദിക്കാൻ നേരത്തെ ഇറങ്ങിയ ഒരു സിനിമയുടെ പേര്

പക്ഷേ, 2020 എന്ന വർഷം ആയപ്പോഴേക്കും ലോകമെമ്പാടും സന്തോഷമോ ഉന്മേഷമോ അല്ല, മറിച്ചു ആശങ്കകളും ദുഖങ്ങളും അനിശ്ചിതത്വങ്ങളും മാത്രം. വില്ലൻ മറ്റാരുമല്ല, കൊറോണയെന്ന ഒരു വൈറസ് ആണവൻ. ഇത് ഒരു സർവ്വവ്യാപിയായ അണുബാധയായി മാറിയിരിക്കുന്നു. ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു 2019 അവസാനം ഡിസംബറിൽ തുടങ്ങിയ അണുബാധ. അതിന്റെ കാരണഭൂതമായ വൈറസ് കൊറോണ ഗണത്തിൽപ്പെട്ട ഒന്നാണെന്ന് കണ്ടെത്തി. ഈ ഒരു അണുബാധയ്ക്കു കാരണമായ വൈറസിനെ അതിന്റെ രൂപമാറ്റത്തിന്റെ അടിസ്ഥാനത്തിൽ Covid-19 എന്ന് ശാസ്ത്രജ്ഞർ പേരിട്ടു. കൊറോണയെ കുറിച്ച് കേൾക്കുമ്പോൾ 2003-ൽ ലോകത്തെ വിറപ്പിച്ച SARS എന്ന രോഗം ഓർക്കുന്നുണ്ടാകുമല്ലോ. ഇതേ ഗണത്തിലെ വൈറസ് തന്നെ ആയിരുന്നു അന്നും. മനുഷ്യകുലത്തിനു ദുരിതങ്ങൾ അന്നും ഒരുപാട് നൽകി അത് അപ്രത്യക്ഷമായി.

ഇനി എന്തുകൊണ്ട് ഒരു ചെറു വൈറസിന് ഇത്രയധികം ഉപദ്രവം ഉണ്ടാക്കാൻ സാധിക്കുമെന്ന് നോക്കാം. വൈറസിന്റെ കാമ്പ് എന്ന് പറയുന്നത് RNA പോലുള്ള ജനിതക ഘടകമാണ്. മനുഷ്യ കോശങ്ങളിലെ Chromosome ഉം അതിന്റെ ഘടകങ്ങളായ DNA കളും നമ്മൾ ശാസ്ത്ര ക്ലാസ്സുകളിൽ പഠിച്ചത് ഓർക്കുന്നുണ്ടാകുമല്ലോ. കൊറോണ വൈറസിന്റെ ഘടനയിൽ മാറ്റം വന്ന ഒരു വകഭേദമാണ് കോവിഡ്-19. ഈ RNA ഘടനയ്ക്ക് ചുറ്റുമായി നേർത്ത ഒരു കൊഴുപ്പിന്റെ ആവരണം മാത്രമേയുള്ളൂ. അത് മനുഷ്യ ശരീരത്തിൽ കയറിയാൽ കോശങ്ങൾക്കകത്തെ ജനിതകഘടനയിൽ ആക്രമിച്ചു കയറുകയും, അവിടെ ഇരുന്നു പെറ്റുപെരുകുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി രോഗലക്ഷണങ്ങളും അപകടസാധ്യതകളും ഉണ്ടാകുന്നു.

Explanation:

hope it helps so Mark me brainliest

Answered by hshahi1972
9

കൊറോണ വൈറസ് ഭീതിയുടെ ഈ നാളുകളിൽ വീട്ടിൽ നമ്മൾ ചെയ്യുന്ന ഓരോ ദൈനംദിന കാര്യങ്ങളിൽ പോലും അതീവ ജാഗ്രത വേണം. നിങ്ങൾക്കും കുടുംബത്തിനും പരിപൂർണ്ണ സംരക്ഷണം നൽകുവാനായി വീട്ടിലെ വസ്ത്രങ്ങൾ അലക്കുന്നത് മുതൽ ഭക്ഷണം പാകം ചെയ്യുന്നത് വരെയുള്ള കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം.

Similar questions