India Languages, asked by RazinBoss, 10 days ago

"കോവിഡ് കോല വിദ്യോഭ്യോസം" എന്ന വിഷയത്തെ കുറിച്ച് ഒരു കുറിത്തെഴുതുക.

PLS DON'T SPAM IT WILL BE REPORTED IMMEDIATELY.

HELPFUL ANSWER WILL GET MARKED AS BRAINLIEST.​

Answers

Answered by vinodarathyvinod
0

Answer:

കോവിഡ് കാലത്തെ വെല്ലുവിളികളെ മറികടന്ന് ഓൺലൈൻ വഴി വിദ്യാഭ്യാസം കൃത്യതയോടെ നടപ്പാക്കാൻ സംസ്ഥാന സർക്കാരിനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണിത്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിൽ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ഈ ഭരണ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഫലമായാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അഞ്ച് ലക്ഷം കുട്ടികൾ അധികമായി സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലേക്ക് എത്തിയത്. സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലായി നിർമ്മിച്ച 90 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കിഫ്ബി, നബാർഡ്, പ്ലാൻ ഫണ്ടുകൾ പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന സർക്കാരിൻറെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായാണ് പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്.

കിഫ്ബി മൂന്ന് കോടി രൂപയുടെ ധനസഹായം ഉപയോഗിച്ച് ജില്ലയിൽ നിർമ്മാണം പൂർത്തിയാക്കിയ ആലപ്പുഴ മണ്ഡലത്തിലെ ജി.എച്.എസ് മണ്ണഞ്ചേരി, ചേർത്തല മണ്ഡലത്തിലെ ഡി.വി.എച്.എസ്.എസ് ചാരമംഗലം, ജി.എച്.എസ്.എസ് ചേർത്തല സൗത്ത് എന്നീ സ്കൂൾ കെട്ടിടങ്ങളും പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ മാവേലിക്കര മണ്ഡലത്തിലെ ജി.വി.എച്.എസ്.എസ് ഇറവങ്കര, ജി.വി.എച്.എസ്.എസ് മാവേലിക്കര, കുട്ടനാട് മണ്ഡലത്തിലെ ജി.വി.എച്.എസ്.എസ് തലവടി, ചേർത്തല മണ്ഡലത്തിലെ ഗവ. ടൗൺ ഈസ്റ്റ് എൽ.പി.എസ് ചേർത്തല, ചെങ്ങന്നൂർ മണ്ഡലത്തിലെ ജി.യു.പി.എസ് പെണ്ണക്കര, കായംകുളം മണ്ഡലത്തിലെ ജി.യു.പി.എസ് ഭരണിക്കാവ്, ആലപ്പുഴ മണ്ഡലത്തിലെ ജി.പി.ജെ.എൽ.പി.എസ് കലവൂർ എന്നീ സ്കൂൾ കെട്ടിടങ്ങളുമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

ധനകാര്യ കയർ വകുപ്പ് മന്ത്രി ഡോ. ടി. എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. ഈ വർഷം അവസാനിക്കുമ്പോൾ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 1000 നവീകരിച്ച കെട്ടിടങ്ങൾ ഉണ്ടാകുമെന്ന്‌ മന്ത്രി പറഞ്ഞു. കഴിഞ്ഞ നാലു വർഷത്തിനിടയിൽ കൂടുതൽ കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ ചേർന്നു എന്നതുതന്നെയാണ് ഏറ്റവും വലിയ മാറ്റം. ഇതിൽ നിർണായക പങ്കു വഹിക്കാൻ സംസ്ഥാനസർക്കാറിന് സാധിച്ചിട്ടുണ്ട്. പൊതുവിദ്യാലയങ്ങളിലെ സ്കൂളുകളുടെ നവീകരണത്തിനായി 5000 കോടി രൂപയാണ് കിഫ്ബിയിൽ നിന്നും വകയിരുത്തിയിട്ടുള്ളത്. സ്കൂളുകളിലെ ഐടി വിന്യാസത്തിനായി കിഫ്ബിയിൽ നിന്നും 4000 കോടി രൂപയും പ്ലാൻ ഫണ്ടിൽ നിന്ന് 1000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളുടെ അടിസ്ഥാന വികസനത്തിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

ഈ വർഷം അവസാനിക്കും മുൻപ് വിദ്യാർഥികൾക്ക് ഒരു ലാപ്ടോപ്പ് വീതം വീടുകളിലേക്കായി നൽകുമെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീയിൽ ഇതിനകം അഞ്ച് ലക്ഷം പേർ ലാപ്ടോപ്പിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പത്തുലക്ഷം അപേക്ഷകളാണ് പ്രതീക്ഷിക്കുന്നത്. ലാപ് ടോപ് നൽകുന്നതിനൊപ്പം ബി പി എൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് സംവിധാനവും ഒരുക്കി നൽകുമെന്നും മന്ത്രി പറഞ്ഞു.

മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി തോമസ് ഐസക് ശിലാഫലകം അനാച്ഛാദനം ചെയ്തു. സ്കൂളിന് മൂന്നു നിലകളുള്ള ഒരു കെട്ടിടം കൂടി അനവദിച്ച് നൽകുമെന്ന് മന്ത്രി പറഞ്ഞു. സ്കൂളിലെ മികച്ച പ്രവർത്തനത്തിനായി അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാകണമെന്നും മന്ത്രി നിർദ്ദേശിച്ചു.

എ എം ആരിഫ് എം പി മുഖ്യാതിഥിയായി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയുടെ മൂന്നുകോടി രൂപയും ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെ ആസ്തി വികസന ഫണ്ടിലെ 14 ലക്ഷം രൂപയും ഉപയോഗിച്ചാണ് മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിൽ പുതിയ ഹൈടെക് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനായി. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥി ആയി. വിവിധ ജില്ലകളിൽ നിന്നും മന്ത്രിമാർ, എം. പി മാർ, എം. എൽ. മാർ, ജനപ്രതിനിധികൾ തുങ്ങിയവരും വീഡിയോ കോൺഫറൺസിലൂടെ ചടങ്ങിൽ പങ്കെടുത്തു.

മണ്ണഞ്ചേരി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ അഡ്വ. കെ ടി മാത്യു, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ, ജില്ലാപഞ്ചായത്തംഗം പി എ. ജുമൈലത്ത്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് സന്തോഷ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റർ എ കെ പ്രസന്നൻ, കൈറ്റ് ജില്ലാ കോർഡിനേറ്റർ ഋഷി നടരാജൻ, സ്കൂൾ ഹെഡ്മിസ്ട്രസ് സുജാത കുമാരി എം.കെ, എസ് എം സി ചെയർമാൻ സി എച്ച് റഷീദ് തുടങ്ങിയവർ പങ്കെടുത്തു.

മാവേലിക്കര മണ്ഡലത്തിൽ രണ്ട് സ്കൂളുകൾക്കാണ് ഹൈടെക് സംവിധാനങ്ങളോട് കൂടിയ പുതിയ കെട്ടിടം നിർമ്മിച്ചു ഉദ്ഘാടനം നിർവ്വഹിച്ചത്. മാവേലിക്കര ഗവ : വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ 75 ലക്ഷം രൂപ ചെലവഴിച്ചു രണ്ട് നിലകളുള്ള കെട്ടിടമാണ് നിർമ്മിച്ചത്. ഇറവങ്കര ഗവ : വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ 50 ലക്ഷം രൂപ ചെലവഴിച്ചാണ് ഹൈടെക് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. മാവേലിക്കരയിലെ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ ആർ. രാജേഷ് എം. എൽ. എ, മാവേലിക്കര നഗരസഭ ചെയപേഴ്സൺ ലീലാ അഭിലാഷ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ചേർത്തല ഈസ്റ്റ് എൽ.പി സ്കൂളിലെ കെട്ടിടത്തിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി

Explanation:

plz mark me brainlist

Similar questions