കോവിഡ്കാലത്തെ അധ്യയനം .പത്രറിപ്പോർട്ട് തയ്യാറാക്കുക
(Pls give a proper answer)
Answers
Explanation:
Answer:
കൊറോണക്കാലം മറ്റെല്ലാ മേഖലകളെയുമെന്ന പോലെ വിദ്യാഭ്യാസ മേഖലയെയും പലതരം അനിശ്ചിതത്വത്തിൽ കൊണ്ടെത്തിച്ചിരിക്കുകയാണ്. സ്കൂളുകൾ എന്ന് തുറക്കും എന്ന് ഒരുറപ്പുമില്ല. ഇതിനിടയിൽ വിദ്യാഭ്യാസ മാധ്യമം ഡിജിറ്റലാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്. പക്ഷേ ഇത് എല്ലാത്തരം വിദ്യാർത്ഥികൾക്കും എത്രത്തോളം സാധ്യമാണ് എന്ന വിഷയം ചിന്തിച്ചേ മതിയാവൂ. സ്മാർട്ട് ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ മികച്ച പഠനോപകരണങ്ങളുടെയും ഇൻറർനെറ്റിന്റെയും ലഭ്യത, സാങ്കേതിക പരിജ്ഞാനം, വീടിന്റെയും കുടുംബത്തിന്റെയും അന്തരീക്ഷം തുടങ്ങിയ കാര്യങ്ങളിലൊക്കെ കേരളത്തിന്റെ നിലവിലെ അവസ്ഥ പരിശോധിക്കപ്പെടണം. ഒപ്പം സ്കൂൾ, അധ്യാപകർ, കുട്ടികൾ എന്നിവരുൾപ്പെട്ട ആവാസവ്യവസ്ഥ ഇല്ലാതായാൽ കുട്ടികളിലും കുടുംബങ്ങളിലും സമൂഹത്തിലും എന്ത് മാറ്റം സംഭവിക്കും എന്ന് വിശകലനം ചെയ്യുകയാണ് വിദ്യാഭ്യാസ ചിന്തകനായ അമൃത് ജി. കുമാര്‍