Math, asked by seasonind, 1 year ago

Pls pls pls i am begging you

Any malayees pls answer


Dont answer like i dont know malayalam or i am not a malayee




Pls help me

Malayalam essay on ആരോഗ്യരംഗത്തു കേരളം നേരിടുന്ന വെല്ലുവിളികൾ

Answers

Answered by devakrishnanph
1

Answer:

1,അനാരോഗ്യ പരമായുള്ള ഭക്ഷണ രീതി കൊണ്ട് ഉണ്ടാകുന്ന ജീവിത ശൈലീ രോഗങ്ങൾ.

2, ജലം മലിനമാവുന്നതിനെ തുടർന്ന് ഉണ്ടാകുന്ന രോഗങ്ങൾ.

3, ജന്തുജന്യ രോഗങ്ങൾ.

4, വായുവിൽ കൂടി പകരുന്ന രോഗങ്ങൾ.

Answered by anamikapradeep7
1

HEY MATE...

HERE IS YOUR ANSWER....

കേരളം : ആരോഗ്യരംഗത്തെ വെല്ലുവിളികള്‍

നേട്ടങ്ങളോടൊപ്പം കനത്ത വെല്ലുവിളികളും പേറിക്കൊണ്ടാണ് വൈദ്യശാസ്ത്രം പുതിയ നൂറ്റാണ്ടിലേക്ക് പ്രവേശിച്ചത്. എയ്ഡ്സ്, അര്‍ബുദം, ആര്‍ത്രൈറ്റിസ്, സാര്‍സ് തുടങ്ങിയ രോഗങ്ങളൊന്നും തന്നെ വൈദ്യശാസ്ത്രത്തിന് പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. പൊതുജനാരോഗ്യരംഗത്ത് കേരളം മറ്റ് സംസ്ഥാനങ്ങളെയപേക്ഷിച്ച് വളരെയേറെ മുന്നേറിയെങ്കിലും പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയെന്ന് നാം കരുതിയിരുന്ന പല സാംക്രമികരോഗങ്ങളും വീണ്ടും മുഖം കാണിച്ചുതുടങ്ങി.

ജീവിതശൈലീരോഗങ്ങള്‍ സൃഷ്ടിക്കുന്ന അപകടം

സാംക്രമികരോഗങ്ങളോടൊപ്പം തന്നെ നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളി ഹൃദയാഘാതം, പക്ഷാഘാതം, പ്രമേഹം, രക്തസമ്മര്‍ദ്ദം, അര്‍ബുദം തുടങ്ങിയ ജീവിതശൈലിയുമായി ബന്ധപ്പെട്ട പുത്തന്‍ രോഗങ്ങളാണ്. മലയാളിയുടെ ജീവിതശൈലിയില്‍ അപകടകരമായ മാറ്റമാണ് വന്നിരിക്കുന്നത്. ശാരീരികവ്യായാമം മലയാളിക്ക് അന്യമായിക്കൊണ്ടിരിക്കുന്നതാണ് ഏറ്റവും പ്രധാന അപചയം. വ്യായാമത്തില്‍ കുറവുളളപ്പോഴും സമൃദ്ധമായ ആഹാരം കഴിക്കാന്‍ മലയാളി താല്‍പര്യപ്പെടുന്നു. നൈരാശ്യത്തില്‍ നിന്നുമുണ്ടാകുന്ന ആത്മഹത്യാപ്രവണതയും മലയാളികളില്‍ വര്‍ദ്ധിച്ചുവരുന്നു.

പരിസരശുചിത്വം പ്രധാനം

വ്യക്തിശുചിത്വം പാലിക്കുന്നതില്‍ പ്രസിദ്ധി നേടിയവരാണ് കേരളീയര്‍. എന്നാല്‍, പരിസരശുചിത്വബോധത്തില്‍ നാം വളരെ പുറകോട്ടുപോകുന്നു. സാംക്രമികരോഗങ്ങളുടെ പുനരാവിര്‍ഭാവം ഏതാണ്ട് പൂര്‍ണ്ണമായും തന്നെ പരിസ്ഥിതിസംബന്ധമായ കാരണങ്ങള്‍ കൊണ്ടാണ്. മാലിന്യനിര്‍മ്മാര്‍ജ്ജനം ഇന്നൊരു വലിയ പരിസ്ഥിതിപ്രശ്നമായി വളര്‍ന്നിരിക്കുന്നു. ഗ്രാമങ്ങളിലെ വീടുകളില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനം ഒരു വലിയ പ്രശ്നമാകുന്നില്ലെങ്കിലും നഗരങ്ങളില്‍ ഇത് വളരെയധികം ബുദ്ധിമുട്ടുളള കാര്യമായി മാറുന്നു. കോര്‍പറേഷനും മുനിസിപ്പാലിറ്റികളുമാണ് നഗരങ്ങളിലും പട്ടണങ്ങളിലും മാലിന്യനിര്‍മ്മാര്‍ജ്ജനം ഏറ്റെടുത്തിരിക്കുന്നത്.  കാലഹരണപ്പെട്ടതും കേടുപാടുകള്‍ വന്നതുമായ ശുദ്ധജലവിതരണപൈപ്പുകളാണ് നഗരങ്ങളില്‍ മിക്ക സ്ഥലങ്ങളിലുമുളളത്. പൈപ്പുകള്‍ പൊട്ടി ജലവിതരണം താറുമാറാകുന്ന സ്ഥിതിവിശേഷവും ഇടയ്ക്കിടെ ഇവിടെയുണ്ടാകുന്നു. നമുക്ക് അപരിചിതമായിരുന്ന ജപ്പാന്‍ജ്വരം, പ്ളേഗ്, മലമ്പനി, എലിപ്പനി, ഡെങ്കിപ്പനി എന്നീ രോഗങ്ങളുടെയെല്ലാം മുഖ്യകാരണം പരിസ്ഥിതി സംരക്ഷണത്തിലുണ്ടായ കനത്ത അനാസ്ഥയാണ്. അറുപതില്‍പ്പരം സാംക്രമിക രോഗങ്ങള്‍ ഈച്ച, കൊതുക് തുടങ്ങിയ കീടങ്ങള്‍ പരത്തുന്നവയാണ്.

മാലിന്യങ്ങള്‍ വരുന്ന വഴി

പാശ്ചാത്യരാജ്യങ്ങളെയപേക്ഷിച്ച് നമ്മുടെ നഗരങ്ങളില്‍ മാലിന്യനിര്‍മ്മാര്‍ജനത്തിനുളള സംവിധാനങ്ങള്‍ കുറവാണ്. ഗാര്‍ഹികാവശിഷ്ടങ്ങള്‍ റോഡിലേക്കും, ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിലേക്കും വലിച്ചെറിയുവാന്‍ ഒട്ടും സങ്കോചം കാട്ടാത്തവരാണ് സാക്ഷരരായ മലയാളികള്‍. ചെടിക്ക് വളമാകേണ്ട ജൈവവസ്തുക്കള്‍ വഴിയിലിട്ട് രാസവളം വാങ്ങുന്ന സംസ്കാരമാണ് നമുക്കുളളത്. ഉപയോഗശൂന്യമായ വസ്തുക്കള്‍, മാലിന്യങ്ങള്‍ ഇവ പ്ളാസ്റിക് സഞ്ചികളിലാക്കി റോഡുകളില്‍ നിക്ഷേപിക്കുന്ന പ്രവണതയും അടുത്തകാലത്തായി കണ്ടുവരുന്നു. മണ്ണില്‍ ലയിച്ചുചേരാത്ത മാലിന്യങ്ങള്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളാണുയര്‍ത്തുന്നത്. നഗരങ്ങളിലെ റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന ചവര്‍പത്തായങ്ങള്‍ നിറഞ്ഞുകവിയുമ്പോള്‍ ചവര്‍ റോഡില്‍ കുന്നുകൂടുന്നു. മഴക്കാലമാകുമ്പോള്‍ കുമിഞ്ഞുകൂടിയിരിക്കുന്ന ഈ മാലിന്യങ്ങള്‍ എല്ലായിടവും വ്യാപിച്ച് പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. കേരളത്തിലെ ഹോട്ടലുകളും റസ്റോറന്റുകളും പലപ്പോഴും വൃത്തിഹീനമായ ചുറ്റുപാടിലാണ് പ്രവര്‍ത്തിക്കുന്നത്.

ആശുപത്രിയിലെ രോഗാണുക്കള്‍ നിറഞ്ഞ ദ്രവമാലിന്യങ്ങള്‍, രാസപ്രവര്‍ത്തനം വഴി അപകടരഹിതമാക്കിയതിനു ശേഷമേ നഗരത്തിലെ ഡ്രെയിനേജ് സിസ്റത്തിലേക്ക് വിടാന്‍ പാടുളളൂ. സിറിഞ്ചുകള്‍, കൈയ്യുറകള്‍, ബോട്ടിലുകള്‍, പഞ്ഞി, ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടാകുന്ന അവശിഷ്ടങ്ങള്‍, ഡ്രിപ്പ്സെറ്റുകള്‍, സൂചികള്‍ ഇവയെല്ലാം ഏറ്റവും അപകടസാധ്യതയുളള മാലിന്യങ്ങളാണ്. 1994 ലെ കേരള മുനിസിപ്പല്‍ ആക്ട് പ്രകാരം കോര്‍പറേഷനും മുനിസിപ്പാലിറ്റിക്കും പഞ്ചായത്തിനും ഇതിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാവുന്നതാണ്. ജീവനക്കാരുടെ ആരോഗ്യസംരക്ഷണത്തെ കരുതി ചവറു കോരുന്നതിന് ഗംബൂട്ട്, യൂണിഫോം, ചെരുപ്പ്, കയ്യുറകള്‍ എന്നിവ കോര്‍പറേഷന്‍ നല്‍കിയിട്ടുണ്ട്. പക്ഷെ, ഇതൊന്നും അവര്‍ ഉപയോഗിച്ചുകാണുന്നില്ല.  ശുചിത്വനിയമങ്ങള്‍ ഇവിടെയും ലംഘിക്കപ്പെടുന്നു.

വിഷപ്പനികള്‍ മരണം വിതയ്ക്കുന്നു

1994 മുതലാണ് കേളത്തില്‍ ലെപ്റ്റോസ്പൈറോസിസ് അഥവാ എലിപ്പനി എന്ന മാറാരോഗം മരണം വിതയ്ക്കാന്‍ തുടങ്ങിയത്. ശരീരത്തിലെ ചെറിയ മുറിവുകളില്‍ക്കൂടിയോ കണ്ണ്, മൂക്ക്, വായ് എന്നിവയിലെ മൃദുല ചര്‍മ്മത്തിലൂടെയോ ആണ് എലിപ്പനിയുടെ അണുക്കള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്. കൃഷിയിടങ്ങളിലും ചെളിവെളളത്തിലും പണിയെടുക്കുന്നവര്‍ നിര്‍ബന്ധമായും ഷൂസ്, കൈയുറകള്‍ എന്നിവ ധരിക്കേണ്ടതാണ്. ചപ്പുചവറുകള്‍ കുന്നുകൂടുന്നത് എലികള്‍ക്ക് പാര്‍ക്കുവാനുളള സൌകര്യം സൃഷ്ടിക്കുന്നു. ജനങ്ങളുടെയിടയിലുളള രോഗത്തെപ്പറ്റിയുളള ബോധവത്ക്കരണം എലിപ്പനി നിയന്ത്രിക്കുവാന്‍ വളരെയേറെ സഹായകമാണ്.

കൊല്ലുന്ന ഡെങ്കിപ്പനി

വൈറസുകള്‍ സമ്മാനിക്കുന്ന വിഷപ്പനികള്‍ വര്‍ദ്ധിച്ചതോതില്‍ മണ്‍സൂണ്‍ കാലങ്ങളില്‍ മനുഷ്യജീവന്‍ അപഹരിക്കുന്ന കാഴ്ചയാണ് നാം കേരളത്തില്‍ കാണുന്നത്. ഒരു വ്യക്തിയില്‍ നിന്നും മറ്റൊരു വ്യക്തിയിലേക്ക് പകരാനുളള സാധ്യത കൂടിയതിനാല്‍ ഡെങ്കിപ്പനിയെ വളരെ ഗുരുതരമായ ഒരു അസുഖമായി കാണേണ്ടിയിരിക്കുന്നു. ഈഡിസ്ഈജിപ്റ്റി എന്ന വര്‍ഗത്തില്‍പ്പെട്ട പെണ്‍കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. ഇന്ത്യയില്‍ ആദ്യമായി ഡെങ്കിപ്പനി എന്ന രോഗം പ്രത്യക്ഷപ്പെടുന്നത് 1963 ല്‍ ആണ്. ഡെങ്കിപ്പനിക്ക് ഒരു വാക്സിന്‍ കണ്ടുപിടിക്കാന്‍ അടുത്തെങ്ങും സാധ്യതയില്ലാത്തതിനാല്‍ രോഗികള്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ലോകാരോഗ്യസംഘടന ജനങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

HOPE IT HELPS...

Similar questions