India Languages, asked by eshanmhd4, 18 days ago

വഴിയാത്ര എന്ന പാഠഭാഗം ഏത് കൃതിയില് നിന്ന് എടുത്തതാണ്
plz answer​

Answers

Answered by GulabLachman
0

വഴിയാത്ര എന്നത് ഇ വി കൃഷ്ണപിള്ളയുടെ ഒരു  ലേഖനമാണ്

  • പഴയ കാല യാത്രകളും പുതിയ കാല യാത്രകളും തമ്മിലുള്ള താരതമ്യം ആണ് ലേഖകൻ ഇവിടെ വിശദീകരിക്കുന്നത്
  • മൂന്നു കാലഘട്ടത്തിലുള്ള യാത്രകൾ ആണ് ലേഖകൻ ഇവിടെ പറയുന്നത്
  • കാൽ നടയായി ഉണ്ടായിരുന്ന യാത്ര, വള്ളങ്ങളിൽ ഉള്ള യാത്ര കൂടാതെ ആധുനിക സൗകര്യങ്ങളോടു കൂടിയ ഇപ്പോഴത്തെ യാത്ര
  • കൊണ്ടും കൊടുത്തും പങ്കുവെച്ചും മുന്നേറുമ്പോഴാണ്‌ ജീവിത യാത്ര മനോഹരമാകുന്നത്
  • കരുതലും പങ്കുവെക്കലും ഈ ആധുനിക കാലത്തു നഷ്ടമായിരിക്കുകയാണ്
  • പണ്ട് കാലത്തു ആളുകൾ കാൽ നട  ആയിട്ടാണ് യാത്രകൾ പോകാറ്‌
  • കയ്യിൽ പൊതിച്ചോറും ആയിട്ടാണ് പണ്ടത്തെ ആളുകൾ യാത്ര പുറപ്പെട്ടിരുന്നത്
  • പോകുന്ന വഴിയിൽ  അവർ ഏതെങ്കിലും വീട്ടിൽ കയറി വിശ്രമിക്കുകയും അവരോടു വേണ്ട സഹായങ്ങൾ ചോദിച്ചു വാങ്ങിക്കുകയും ചെയ്‌തിരുന്നു
  • ഇത്തരം വഴിയാത്രകൾ പുതിയ ബന്ധങ്ങൾ രൂപീകരിക്കാൻ കാരണമായിട്ടുണ്ട്
  • കാലം മാറിയതിനു അനുസരിച്ചു യാത്രകളിലും പരിഷ്‌കാരം വന്നു
  • വള്ളങ്ങൾ ഒരു കാലത്തു യാത്രക്കു ഉപയോഗിച്ചിരുന്നു
  • കായലും തോടുമെല്ലാം കടന്നു വിവിധ ആവശ്യങ്ങൾക്കായി ആളുകൾ വള്ളങ്ങളിൽ യാത്ര ചെയ്തു തുടങ്ങി
  • ഇതിനെല്ലാം ശേഷമാണ് ആധുനിക വാഹന സംവിധാനങ്ങൾ വന്നത്
  • പക്ഷെ എന്നിരുന്നാലും പഴയ കാലത്തെ യാത്രകൾ മനോഹരവും ഊഷ്മളത നിറഞ്ഞതും ആയിരുന്നു എന്ന് ലേഖകൻ അഭിപ്രായപ്പെടുന്നു  
Similar questions