India Languages, asked by Anonymous, 10 months ago

Pralalayaathinu sheshamullakeralam essay

Answers

Answered by HisNAUGHTYsistah
2

Answer:

കേരളം “നൂറ്റാണ്ടിലെ മഹാപ്രളയത്തിന്റെ കടുത്ത ആഘാതത്തിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ്. ഉത്തരേന്ത്യയിലെയും വടക്കു കിഴക്കൻ നാടുകളിലെയും പ്രകൃതിദുരന്തങ്ങളെ കുറിച്ച് കേട്ടറിവ് മാത്രമുണ്ടായിരുന്ന ശരാശരി മലയാളിക്ക് ഈ ദുരന്തമുണ്ടാക്കിയ ഞെട്ടൽ  ഇനിയും മാറിയിട്ടില്ല. കേരളത്തിലെ ബഹുഭൂരിപക്ഷം പേരെയും ഈ കാലവർഷക്കെടുതി, ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ, നേരിട്ടു ബാധിച്ചു. വയനാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, ഇടുക്കി മുതലായ ജില്ലകളിൽ വ്യാപകമായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും കനത്ത നാശനഷ്ടങ്ങളുണ്ടായി. തൃശൂര്‍, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.

പ്രളയത്തിന്റെ അവസാന നാളുകളിലെ കണക്കനുസരിച്ച്, ഈ വർഷത്തെ  മഴക്കെടുതികളിൽ 483 പേർ  മരണമടഞ്ഞു. കാണാതായവരുടെ എണ്ണം ഇതിനു പുറമേയാണ്. ഗുരുതരമായി പരിക്കേറ്റും കടുത്ത ക്ഷീണം ബാധിച്ചും നിരവധി പേർ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടു. നിരവധി പേർ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലേക്ക് മാറി.  സംസ്ഥാനത്തെ മുപ്പതിൽ ഒരാൾക്ക് ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടേണ്ടി വന്നു. പ്രളയബാധിതരെ സഹായിക്കാൻ ആദ്യ ദിവസങ്ങളിൽ തുറന്ന ക്യാമ്പുകളിൽ പലതും തൊട്ടടുത്ത ദിവസങ്ങളിൽ പ്രളയം വിഴുങ്ങി. അവർ ചികിൽസ തേടിയെത്തേണ്ടിയിരുന്ന ഏതാനും ആശുപത്രികളും മുങ്ങിപ്പോയി. പലയിടത്തും പൊതുനിരത്തുകളിലൂടെ  പ്രളയജലം കുത്തിയൊഴുകി. കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താൻ “നിരത്തുകളിൽ” വള്ളമിറക്കിയവർ പോലും അപകടത്തിൽ പെട്ടു. നിരവധി വീടുകൾ തകർന്നു. കണക്കില്ലാത്ത ഗൃഹോപകരണങ്ങൾ നശിച്ചു. ആയിരക്കണക്കിനു പേരുടെ ജീവിത മാർഗമായിരുന്ന കന്നുകാലികളും അവർ സ്നേഹിച്ചു വളർത്തിയ മൃഗങ്ങളും ചത്തൊടുങ്ങി. കൃഷി നശിച്ചു. ഹെക്ടർ കണക്കിന് കൃഷിഭൂമി സമീപ ഭാവിയിൽ ഒന്നിനും ഉപകരിക്കാത്ത വിധം താറുമാറായി. കച്ചവട സ്ഥാപനങ്ങളിൽ വെള്ളം കയറി, ഭക്ഷ്യധാന്യങ്ങൾ അടക്കമുള്ള വസ്തുക്കൾ ഉപയോഗശൂന്യമായി. കോടാനുകോടി രൂപ വിലമതിക്കുന്ന കംപ്യൂട്ടറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും നന്നാക്കാനാവാത്ത വിധം നശിച്ചു. വിദ്യാലയങ്ങളുടെയും സർക്കാർ ഓഫീസുകളുടെയും കെട്ടിടങ്ങൾ തകർന്നും ഉപകരണങ്ങൾ നശിച്ചും  കനത്ത നഷ്ടമുണ്ടായി. വിലപ്പെട്ട രേഖകൾ നശിച്ചു. 

Explanation:

plzz FoLLoW me I am a malayali ....and mark me as the brainliest please

Answered by lovelymathewzion
3

Explanation:

പ്രളയത്തേയും തൽഫലമായുണ്ടായ കെടുതികളെയും തുടർന്ന് കേരളത്തിന് ഏകദേശം 40,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ. വെള്ളപ്പൊക്കത്തെ തുടർന്ന് ലോകമെമ്പാടുമായി വിവിധ രാജ്യങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നുമായി നിരവധി സഹായ വാഗ്ദാനങ്ങളാണ് കേരളത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ കേന്ദ്ര ഗവൺമെന്റ് വിദേശ സഹായങ്ങൾ സ്വീകരിക്കുന്നതിൽ വിമുഖത കാണിച്ചു. ഇത് രാജ്യമെമ്പാടുമായി കേന്ദ്ര ഗവൺമെന്റിനെതിരെ വലിയ വിമർശനങ്ങൾക്കൾക്ക് വഴിതെളിച്ചു.

Similar questions