precaution taken for a diseases in Malayalam
Answers
Answered by
1
hey mate...
here is your answer...
ഒരു രോഗത്തിന് മുൻകരുതൽ :
>>കൈ ശുചിത്വം.
>>വ്യക്തിഗത സംരക്ഷണ ഉപകരണം (പിപിഇ)
>>സൂചി, ഷാർപ്പ് പരിക്ക് തടയൽ.
>>വൃത്തിയാക്കലും അണുവിമുക്തമാക്കലും.
>>ശ്വസന ശുചിത്വം (ചുമ മര്യാദ)
>>മാലിന്യ നിർമാർജനം.
>>സുരക്ഷിത ഇഞ്ചക്ഷൻ പരിശീലനങ്ങൾ.
hope it helps...
Answered by
0
ആര്‍ത്തലച്ച് പെയ്തിറങ്ങിയ മഴയിൽ നിന്നും അല്‍പ്പം ശമനം നേടിയിരിക്കുകയാണ് കേരളം. വെള്ളപ്പൊക്കത്തേക്കാൾ ഭയാനകമായേക്കാവുന്ന പകര്‍ച്ചവ്യാധികളുടെ സംഹാരതാണ്ഡവത്തിനെ പ്രതിരോധിക്കുക എന്നതാണ് അടുത്ത കടമ്പ. നല്ലൊരു മഴക്കാലം കഴിഞ്ഞാല്‍ പൊടുന്നനെ പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടാൻ സാധ്യത കൂടുതലാണ്.
പലപ്പോഴും രോഗം പൊട്ടിപ്പുറപ്പെട്ട് വളരെപ്പെട്ടന്ന് പകരുകയാണ് ചെയ്യുന്നത്. നല്ല രീതിയിലുള്ള മുൻ കരുതൽ എടുത്താൽ മാത്രമേ ഇതിനെ തടയാനാവൂ. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനായി ചെയ്യാവുന്ന ചില മുന്‍കരുതലുകള്‍ ഇതാ..
*വെള്ളം
വെള്ളപ്പൊക്കസമയത്ത് കിണറിലും പുഴകളിലും എല്ലാം പല സ്രോതസ്സുകളില്‍ നിന്നുള്ള മലിനജലം കൂടിക്കലര്‍ന്നിട്ടുണ്ടാവും. പാചകത്തിനും കുടിക്കുവാനും തിളപ്പിച്ചാറ്റിയ വെള്ളം തന്നെ ഉപയോഗിക്കുക.
*ഭക്ഷണം
തിളപ്പിച്ചാറ്റിയ വെള്ളം തന്നെ പാചകത്തിനും ഉപയോഗിക്കുക. പാചകത്തിന് മുമ്പും ശേഷവും കൈകൾ നന്നായി കഴുകുക.ആഹാരം ചൂടോടെ അന്നന്ന് തന്നെ ഉപയോഗിക്കുക.തുറന്നിരിക്കുന്ന ഒരു ഭക്ഷണ പദാര്‍ത്ഥവും കഴിക്കാതിരിക്കുക. എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
*കരുതല്‍ വേണം മുറിവുകൾക്ക്
പലയിടങ്ങളിലും വെള്ളക്കെട്ടുകൾ താണ്ടേണ്ടതായിവരും. കാലുകളില്‍ മുറിവുകളുണ്ടെങ്കില്‍ വളരെ സൂക്ഷിക്കുക. അണുനാശിനികൾ അടങ്ങിയ മരുന്നുപയോഗിച്ച് ദിവസവും വൃത്തിയാക്കുക. പാദങ്ങൾ ഉരച്ചു കഴുകുക. കുഴിനഖം, വളംകടി എന്നിവയ്ക്കും സാധ്യത ഏറെയാണ്.
*യഥാസമയം ചികിത്സ
ജലദോഷം, ചുമ, പനി, അതിസാരം, ഛര്‍ദ്ദി, ഏത് രോഗമായാലും ചികിത്സ നേടുക. ഇവയില്‍ പലതു മറ്റു പല രോഗങ്ങളുടെ ലക്ഷണങ്ങളാവാം എന്ന് മറക്കരുത്. ഒന്നിനേയും നിസ്സാരമായി കാണാതിരിക്കുക. സ്വയം ചികിത്സ അരുത്.
*കണ്ണുകൾ
കണ്ണിന് പ്രത്യേകം ശ്രദ്ധ നൽകുക. ഓരോ തവണയും കണ്ണിൽ തൊടുന്നതിന് മുമ്പ് കൈ വൃത്തിയായി കഴുകുക.
*ശുശ്രൂഷ
പകര്‍ച്ചവ്യാധി ബാധിച്ചവരെ ശുശ്രൂഷിക്കുന്നവരും വളരെ ശ്രദ്ധിക്കണം. ആന്‍റി ബാക്ടീരിയല്‍ സോപ്പ് ഉപയോഗിച്ച് കൈ നന്നായി കഴുകുക.
*വളര്‍ത്തുമൃഗങ്ങൾ
മനുഷ്യരുടെ കാര്യത്തിലെന്നോളം വളര്‍ത്തു മൃഗങ്ങളുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധയും പരിചരണവും വേണം.
*ശുചിത്വം
ശുചിത്വം ഒരു സംസ്കാരമാണ്. ഒരു വീട്ടിലെ മാലിന്യവും അവശിഷ്ടങ്ങളും എങ്ങനെ കൈകാര്യം ചെയ്യുന്നു നോക്കിയാല്‍ അറിയാം അവിടുത്തെ സംസ്കാരം. പരിമിതികൾക്കുള്ളില്‍ നിന്നും പരമാവധി ആവാസവ്യവസ്ഥയേയും പരിസ്ഥിതിയേയും കണക്കിലെടുത്ത് മാലിന്യ നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടത്.

Similar questions