prepare a note on satyagrahas and gandhiji in Malayalam
Answers
1917 ഏപ്രിൽ മാസത്തിൽ ബിഹാറിലെ ചമ്പാരൻ ജില്ലയിലായിരുന്നു ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം. ജില്ലയിൽ ഭക്ഷ്യവസ്തുക്കൾക്കുപകരം നീലവും മറ്റു നാണ്യവിളകളും കൃഷിചെയ്യാൻ കർഷകർ നിർബന്ധിതരാവുകയായിരുന്നു. ബ്രിട്ടീഷുകാരുടെ സഹായത്തോടെ ജന്മിമാർ ഭയപ്പെടുത്തിയും നികുതിചുമത്തിയുമാണ് ഇതു ചെയ്യിച്ചുപോന്നത്. നിസ്സാരപ്രതിഫലമാണ് കർഷകർക്ക് നൽകിയതെന്നു മാത്രമല്ല, പ്രദേശത്ത് ക്ഷാമം രൂക്ഷമാവാനും തുടങ്ങി.
ദക്ഷിണാഫ്രിക്കയിൽനിന്ന് ഗാന്ധിജി തിരിച്ചെത്തിയതറിഞ്ഞ് 1916-ൽ ചമ്പാരനിലെ കർഷകർക്കുവേണ്ടി സമരംചെയ്യണമെന്നാവശ്യപ്പെട്ട് രാജ്കുമാർ ശുക്ലയെന്നയാൾ ഗാന്ധിജിയെ സമീപിച്ചു. അതുവരെ ചമ്പാരൻ എവിടെയായിരുന്നെന്നുപോലും അറിയില്ലായിരുന്ന ഗാന്ധിജി ഏപ്രിൽ 11-ന് ഡോ. രാജേന്ദ്രപ്രസാദ്, ബ്രജ് കിഷോർ പ്രസാദ്, ആചാര്യ ജെ.ബി. കൃപലാനി, പിർ മുഹമ്മദ് മുനിസ്, മഷ്രൂൽ ഹഖ് തുടങ്ങിയവർക്കൊപ്പം ചമ്പാരനിലെത്തി.
ചമ്പാരനിലെ വിവിധ ഗ്രാമങ്ങൾ സന്ദർശിച്ച് കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കിയ ഗാന്ധിജിയും സംഘവും സമാധാനപരമായ സത്യാഗ്രഹസമരത്തിന് പദ്ധതി തയ്യാറാക്കി. ഗാന്ധിജി ചമ്പാരനിൽ എത്തിയതുമുതൽ അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളും ബ്രിട്ടീഷുകാർ നിരീക്ഷിച്ചിരുന്നു. കർഷകർ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുനേരിട്ട മോതിഹാരിയിലെത്തിയ ഗാന്ധിജിയോട് ഏപ്രിൽ 15-ന് ചമ്പാരൻ വിട്ടുപോകാൻ ബ്രിട്ടിഷ് സർക്കാർ ഉത്തരവിട്ടു. തയ്യാറാവാതിരുന്ന ഗാന്ധിജിയെ അറസ്റ്റു ചെയ്യാനൊരുങ്ങിയെങ്കിലും ആയിരക്കണക്കിന് സമരക്കാർ മോതിഹാരിയിലേക്കെത്തിയതോടെ നീക്കം ഉപേക്ഷിച്ചു.
ഏപ്രിൽ 18-ന് മോതിഹാരി ജില്ലാ മജിസ്ട്രേട്ടിനു മുമ്പിൽ ഹാജരായി ജില്ല വിട്ടുപോവില്ലെന്നും പാവങ്ങളായ നീലം കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ പോവാനാവില്ലെന്നും ഗാന്ധിജി വ്യക്തമാക്കി. ഓരോരുത്തരും അറസ്റ്റുചെയ്യപ്പെടുമ്പോൾ സമാധാനപരമായി അടുത്തയാൾ സമരത്തിനിറങ്ങണമെന്നായിരുന്നു ഗാന്ധിജിയുടെ പദ്ധതി. എത്ര വലിയ ശിക്ഷ നൽകിയാലും അത് സ്വീകരിക്കാനും അദ്ദേഹം തയ്യാറായിരുന്നു. തുടർന്ന് ഏപ്രിൽ 20-ന് നീലം കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കാമെന്ന് സർക്കാർ ഉറപ്പുനൽകി. ചമ്പാരൻ കാർഷികാന്വേഷണസമിതി രൂപവത്കരിച്ചുകൊണ്ടുള്ള ഉത്തരവ് 1917 ജൂൺ പത്തിന് സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തതോടെ ഗാന്ധിജിയുടെ സത്യാഗ്രഹസമരം പൂർണമായും വിജയംകണ്ടു.
ഇന്ത്യയിലെ ആദ്യ അറസ്റ്റ്
1919-ൽ വിചാരണകൂടാതെ സമരക്കാരെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റുചെയ്യുന്നതിനുള്ള റൗലറ്റ് ആക്ട് ബ്രിട്ടീഷ് സർക്കാർ പാസാക്കി. ഇതിനെതിരേ ഇന്ത്യക്കാരെ അണിനിരത്തി ഗാന്ധിജിയുടെ നേതൃത്വത്തിൽ നിസ്സഹകരണസമരം അരങ്ങേറി. ഈ സമരവുമായി ബന്ധപ്പെട്ട് 1919 ഏപ്രിൽ 10-ന് ഗാന്ധിജിയെ അറസ്റ്റുചെയ്തു. ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യ അറസ്റ്റായിരുന്നു ഇത്. തുടർന്ന് ഏപ്രിൽ 11-നുതന്നെ മോചിപ്പിക്കുകയും ചെയ്തു.
please mark me as brainliest.
Answer:
please mark me as brainlist