Q: “പുലിക്കോട്ടിൽ ഹൈദറിന്റെ കത്തുപാട്ടുകൾ
മാപ്പിളപ്പാട്ടിലെ മറ്റു കത്തുപാട്ടുകളിൽ നിന്ന് വേറി
ട്ടുനിൽക്കുന്നു." കുറിപ്പെഴുതുക.
Answers
Answer:
നര്‍മ മധുരവും ഭാവ പുഷ്‌കലവുമായ മാപ്പിളപ്പാട്ടുകള്‍ കൊണ്ട് അര നൂറ്റാണ്ടിലേറെ കാലം മലബാറിനെ പുളകം കൊള്ളിച്ച കവിയായിരുന്നു പുലിക്കോട്ടില്‍ ഹൈദര്‍. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഇപ്പോഴത്തെ മലപ്പുറം ജില്ലയിലെ വണ്ടൂരിനടുത്ത തായംകോട് എന്ന പ്രദേശത്ത് ജീവിച്ചിരുന്ന പുലിക്കോട്ടില്‍ ഹൈദര്‍ 1879 ല്‍ ജനിച്ചു. 1975 ജൂണ്‍ 23 ന് നിര്യാതനായി. കേരളത്തിലെ മുസ്ലിംകളുടെ തനത് ലിപി സമ്പ്രദായമായ ''അറബി-മലയാള'' (ഭാഷ മലയാളവും ലിപി അറബിയും) ത്തിലാണ് പുലിക്കോട്ടില്‍ ഹൈദര്‍ തന്റെ രചനകളെല്ലാം തന്നെ നിര്‍വ്വഹിച്ചത് എന്നതു കൊണ്ട് ഈ അടുത്ത കാലം വരെ ഭാഷക്കും സാഹിത്യത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരക്കെ അറിയപ്പെടുകയുണ്ടായില്ല. 1979 മെയ് 5, 6 തിയ്യതികളില്‍ വണ്ടൂരില്‍ വെച്ച് നടന്ന പുലിക്കോട്ടില്‍ ഹൈദര്‍ ജന്മശതാബ്ദി ആഘോഷ വേളയില്‍ നടന്ന സെമിനാറുകളും അതിനോടനുബന്ധിച്ച് ഡോ. എം.എന്‍. കാരശ്ശേരി എഡിറ്ററായി വണ്ടൂര്‍ മാപ്പിളകലാ സാഹിത്യ വേദി പ്രസിദ്ധീകരിച്ച പുലിക്കോട്ടില്‍ ഹൈദറിന്റെ സമ്പൂര്‍ണ്ണ കൃതികളുടെ (പുലിക്കോട്ടില്‍ കൃതികള്‍) പ്രകാശനത്തിനും ശേഷമാണ് ഈ കവിക്ക് സാഹിത്യ ചരിത്രത്തിലുള്ള സ്ഥാനം വളരെ വിലപ്പെട്ടതാണെന്ന വസ്തുത പുറത്തുവന്നത്. അതിനുശേഷം കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകളായി നടന്നുവരുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളും പഠന പരിശ്രമങ്ങളും ഹൈദറിന്റെ സാഹിത്യ സംഭാവനകള്‍ക്ക് കൂടുതല്‍ വെളിച്ചമേകാന്‍ സഹായിച്ചിട്ടുണ്ട്. ഭാവത്തിലും രൂപത്തിലും വൈവിധ്യം നിലനിര്‍ത്തിപോന്നിട്ടുള്ളതാണ് ഹൈദര്‍ കവിത. നാടന്‍ വിഷയങ്ങളെ നാടന്‍ ശൈലിയില്‍ കൈകാര്യം ചെയ്യുക എന്ന നാടോടി സമ്പ്രദായം തന്നെയാണ് ഹൈദര്‍ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് വിഷയ വൈചിത്രം ധാരാളം ഉണ്ടായിട്ടുണ്ട്. നാടോടി സമ്പ്രദായത്തിന്റെ മറ്റൊരു സവിശേഷതകൂടി ഹൈദര്‍ കൃതികളില്‍ കാണാം. അതായത് മുന്നില്‍ കണ്ട വിഷയത്തെ, കണ്ട നിമിഷത്തില്‍ മനസ്സിലുണ്ടായ പ്രതികരണം നിലനിര്‍ത്തികൊണ്ട് തന്നെ കവിതയില്‍ പ്രതിപാദിക്കുക എന്നതാണത്. അനുഭവത്തെ ആന്തരികാനുഭൂതിയാക്കി വെച്ചു വളര്‍ത്തി മനനം ചെയ്ത് ബുദ്ധി വ്യാപാരത്തിന് വിധേയമാക്കി പുന:സ്മരണയിലൂടെ രൂപാന്തര പ്രാപ്തിവരുത്തി എഴുതുന്ന കവിതയില്‍ നിന്ന് ഇതിന് വ്യത്യാസമുണ്ട്
Explanation:
please mark as brainlist ❤️
Answer:
good morning dear friend