Road accidents and solutions in malayalam for 8 pages
Answers
Answer:here it is
Explanation:it an old faction I am Genius I an wondering inshuring free done around the globe
കുട്ടികൾ അപകടങ്ങളിൽപപ്പെടുന്നത് ഒഴിവാക്കാം
കുട്ടികളും മുതിർന്നവരും അൽപ്പം ശ്രദ്ധ പുലർത്തിയാൽ കുട്ടികൾ അപകടങ്ങളിൽപ്പെടുന്ന സംഭവങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാം. ചില നിർദ്ദേശങ്ങൾ ഇതാ.
1. ഓറഞ്ച്, മഞ്ഞ തുടങ്ങിയ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന നിറമുള്ള സൈക്കിളുകൾ കുട്ടികൾക്ക് വാങ്ങിക്കൊടുക്കുക. ഡ്രൈവർമാരുടെ ശ്രദ്ധ പെട്ടെന്ന് പിടിച്ചുപറ്റാൻ ഇത് സഹായിക്കും. ഫ്ലൂറസെന്റ് നിറത്തിലുള്ള സൈക്കിൾ വാങ്ങാൻ കഴിഞ്ഞാൽ വളരെ നന്നായിരിക്കും. കറുപ്പ് അടക്കമുള്ള ഇരുണ്ട നിറത്തിലുള്ള സൈക്കിൾ വാങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.
കറുത്ത നിറമുള്ള കാറുകൾ വാങ്ങാതിരിക്കുക. പെട്ടെന്ന് കണ്ണിൽപ്പെടാത്ത കറുത്ത നിറമുള്ള കാറുകൾ അപകട സാധ്യത 12 മുതൽ 47 ശതമാനംവരെ കൂടുതലാണെന്ന് മെൽബണിലെ മൊനാഷ് യൂണിവേഴ്സിറ്റി ആക്സിഡന്റ് റിസർച്ച് സെന്റർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കറുത്ത നിറമുള്ള കാറുകൾ കൂടുതൽ ഇന്ധനം കുടിച്ചുതീർക്കുമെന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. കറുത്ത കാറുകൾ കൂടുതൽ ചൂട് ആഗിരണം ചെയ്യുന്നതിനാൽ എയർ കണ്ടീഷൻ പ്രവർത്തിപ്പിക്കാൻ കൂടുതൽ ഇന്ധനം ആവശ്യമായിവരും. ഇരുചക്രവാഹനങ്ങൾ വാങ്ങുമ്പോഴും കറുപ്പ് നിറം ഒഴിവാക്കുന്നതാവും ഉത്തമം.
3. അതിരാവിലെയും വൈകിയും സൈക്കിളിൽ സഞ്ചരിക്കുന്ന കുട്ടികൾ വെള്ള അടക്കമുള്ള തെളിഞ്ഞ നിറങ്ങളുള്ള വസ്ത്രങ്ങൾ ധരിക്കുക. തെളിഞ്ഞ നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതുമൂലം ആർക്കും യാതൊരു നഷ്ടവും ഉണ്ടാകുന്നില്ല.
School യൂണിഫോം വെള്ള അടക്കമുള്ള തെളിഞ്ഞ നിറങ്ങളിൽ ഉള്ളതാക്കാൻ സ്കൂൾ അധികാരികൾ ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ ഒരുവർഷം മുമ്പെങ്കിലും തീരുമാനമെടുത്താൽ രക്ഷകർത്താക്കൾക്കും ബുദ്ധിമുട്ടുണ്ടാകില്ല.
5. മോട്ടോർ റേസിങ് കമ്പ്യൂട്ടർ ഗെയിമുകൾ കളിക്കുന്നതിൽനിന്ന് കുട്ടികളെ നിരുത്സാഹപ്പെടുത്താൻ അധ്യാപകർ ശ്രദ്ധിക്കണം. ഇത്തരം ഗെയുമുകൾ ചീറിപ്പായാൻ കുട്ടികളെ പ്രേരിപ്പിക്കും.
6. അപകടകരമായി വാഹനം ഓടിക്കുന്ന രംഗങ്ങൾ ഉൾപ്പെട്ട ഓട്ടോമൊബൈൽ കമ്പനികളുടെ പരസ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക. കുട്ടികളുടെ സ്വഭാവ രൂപവത്കരണത്തെപ്പോലും സ്വാധീനിക്കുന്ന ഇത്തരം പരസ്യങ്ങൾ അവര െവഴിതെറ്റിക്കുമെന്ന്
സിനിമകളിലുള്ള അപകടകരമായ ഡ്രൈവിങ് ദൃശ്യങ്ങളും കുട്ടുകളെ വഴിതെറ്റിക്കും. സിനിമ കാണുന്നതിനിടെ ഇത്തരം ദൃശ്യങ്ങൾ കണ്ടാലുകൾ മാതാപിതാക്കൾ കുട്ടികളെ ഉപദേശിക്കാൻ ശ്രദ്ധിക്കണം. സുരക്ഷിതമായി വാഹനം ഓടിക്കുന്നതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനുള്ള നല്ല അവസരമായി സിനിമയ്ക്കിടെ കടന്നുവരുന്ന ഇക്കരം ദൃശ്യങ്ങളെ പ്രയോജനപ്പെടുത്തണം.
വാഹനാപകടങ്ങൾ കുറയ്ക്കാൻ ഇംരംഗത്ത് പ്രവർത്തിക്കുന്നവർ നൽകുന്ന സുപ്രധാന നിർദ്ദേശങ്ങൾ ഇവയാണ്.