English, asked by shezu9327, 6 months ago

Sardhar vallabhai pattel speech in malayalam

Answers

Answered by janu519
1

Answer:

Explanation:

ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളും ആയിരുന്ന ആദ്യകാല ജീവിതം

1875 ഒക്ടോബർ 31-ന് ഗുജറാത്തിലെ ആനന്ദ് താലൂക്കിൽപ്പെട്ട കരംസദ ഗ്രാമത്തിലെ ഒരു കർഷകകുടുംബത്തിലാണ് വല്ലഭഭായി പട്ടേൽ ജനിച്ചത്.[4] പട്ടീദാർ വംശജരായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. അച്ഛൻ ജാബേർ ഭായ് പട്ടേൽ. അമ്മ ലാഡ്ബായി. അവർക്ക് 6 മക്കൾ. 5 ആണും ഒരു പെണ്ണും. ആൺമക്കളിൽ നാലാമനായിരുന്നു വല്ലഭഭായി. അദ്ദേഹത്തിൻറെ രണ്ടാമത്തെ ജ്യേഷ്ഠനായിരുന്നു വിഠൽ ‍ഭായ് പട്ടേൽ.[5] 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഝാൻസി റാണിയുടെ സൈന്യത്തിൽ ബ്രിട്ടീഷുകാർക്കെതിരേ യുദ്ധം ചെയ്ത ആളായിരുന്നു വല്ലഭായിയുടെ പിതാവ്.[6]

നദിയാദ്, പെറ്റ്ലാദ്, ബോസാദ് എന്നിവിടങ്ങളിലായിട്ടായിരുന്നു വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസ കാലത്തു തന്നെ, അനീതിക്കെതിരേ ശബ്ദമുയർത്താൻ വല്ലഭായി മടിച്ചിരുന്നില്ല.[7] 22 ആമത്തെ വയസ്സിലാണ് പട്ടേൽ തന്റെ മെട്രിക്കുലേഷൻ വിജയിക്കുന്നത്. ഒരു ബാരിസ്റ്ററാവണം എന്നതായിരുന്നു പട്ടേലിന്റെ ആഗ്രഹം.[8] കഠിനാധ്വാനം കൊണ്ട് പട്ടേൽ രണ്ടു വർഷം കൊണ്ട് ബാരിസ്റ്റർ ബിരുദം കരസ്ഥമാക്കി. കുറേ നാളത്തെ പരിശ്രമം കൊണ്ട് ഒരു നല്ല അഭിഭാഷകൻ എന്ന പേരു സമ്പാദിക്കാൻ അദ്ദേഹത്തിനു കഴി‍ഞ്ഞു.

ഗോധ്ര, ബോസാദ്, ആനന്ദ് എന്നിവിടങ്ങളിൽ പട്ടേൽ അഭിഭാഷകവൃത്തി ചെയ്തു. ബോസാദിലെ എഡ്വേഡ് മെമ്മോറിയൽ സ്കൂളിന്റെ സ്ഥാപകരിലൊരാളും ആദ്യ ചെയർമാനും പട്ടേലായിരുന്നു. തന്റെ 36 ആമത്തെ വയസ്സിൽ പട്ടേൽ, ലണ്ടനിലെ മിഡ്ഡിൽ ടെംപിൾ ഇന്നിൽ ഉന്നത വിദ്യാഭ്യാസത്തിനായി ചേർന്നു. ലണ്ടനിൽ നിന്നും തിരിച്ചു വന്ന പട്ടേൽ, അഭിഭാഷക മേഖലയിൽ സ്വന്തമായ ഒരു വിലാസം ഉണ്ടാക്കിയെടുത്തു.

Similar questions