Economy, asked by mitalirathore8093, 1 year ago

Short notes increasing population in malayalam

Answers

Answered by saraswatibej72pd3i2a
0
വന്യമൃഗങ്ങള്‍ പെറ്റുപെരുകി അതിഭീമാകരമായി വര്‍ദ്ധിക്കാത്തത് എന്തുകൊണ്ടാണ്? അധികം ശത്രുക്കള്‍ ഇല്ലാത്ത മാംസഭുക്കുകളായ സിംഹങ്ങളോ പുലികളോ ഇങ്ങനെ പെറ്റുപെരുകാറില്ല. പുലി പോയിട്ട് എലി പോലും ഒരു പരിധിയില്‍ കൂടുതല്‍ പെരുകില്ല. അങ്ങനെ പെരുകിയാല്‍ മനുഷ്യന്‍ മറ്റു ജീവികളെ കൊണ്ട് ഗതികെട്ട് പോയേനെ. സത്യത്തില്‍ പ്രകൃതി എല്ലാ ജീവികളുടെയും എണ്ണം നിയന്ത്രിക്കുന്നുണ്ട്. ജീവികളുടെ എണ്ണം നിയന്ത്രിക്കുന്നതില്‍ പ്രകൃതിയുടെ ഏറ്റവും ശക്തമായ ആയുധം പട്ടിണി ആണ്. എണ്ണം കൂടിയാല്‍ പട്ടിണി ഉണ്ടാവും, അങ്ങനെ കുറെ ജീവികള്‍ ചത്തൊടുങ്ങും; പിന്നെ ബാക്കി ഉള്ളവയ്ക്ക് വീണ്ടും നിലനില്‍ക്കാം. ഇത് കൂടാതെ പരിണാമാത്തിലൂടെ എല്ലാ ജീവികളും അവയുടെ നിലനില്‍പ്പിനാവശ്യമായ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ പറ്റിയ തരത്തിലുള്ള ജീനുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് ആവശ്യത്തിനു ഭക്ഷണം ലഭ്യമായിരുന്നാല്‍ പോലും എണ്ണം കൂടുമ്പോള്‍ പെണ്‍ എലികള്‍ അവയുടെ പ്രതുല്പാദന നിരക്ക് കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അങ്ങനെയുള്ള ജീനുകളാണ് പ്രകൃതി തെരഞ്ഞെടുത്തിരിക്കുന്നത്. ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ടാകാം വന്യജീവികള്‍ പെറ്റുപെരുകി വര്‍ദ്ധിക്കാത്തത്

എന്നാല്‍ മറ്റു ജീവികളെ പോലെ തന്നെ പരിണാമത്തിലൂടെ കടന്നുവന്ന മനുഷ്യന് ഇതൊന്നും ബാധകമല്ലേ? മനുഷ്യനും മറ്റു ജീവികളെ പോലെ പ്രത്യുല്‍പ്പാദനത്തിനു വേണ്ടി ഒരു പ്രത്യേക കാലത്ത് മാത്രം സെക്‌സില്‍ എര്‍പ്പെടുന്ന ഒരവസ്ഥ ചിന്തിച്ചു നോക്കൂ.

എന്തായാലും മനുഷ്യന്റെ കാര്യം ഇതല്ല. ആസ്വദിക്കാന്‍ കൂടി ആണ് മനുഷ്യരെല്ലാം സെക്‌സ് ചെയ്യുന്നത് (മൃഗങ്ങളും സെക്‌സ്ആസ്വദിക്കുന്നുണ്ടോ എന്നത് തര്‍ക്കവിഷയമാണ്). എന്ന് വെച്ചല്‍ മനുഷ്യന്‍ പെറ്റുപെരുകാനുള്ള സാധ്യത വളരെ കൂടുതലാണ്. പോരെങ്കില്‍, പ്രകൃതിയുടെ നിയന്ത്രണ മാര്‍ഗ്ഗങ്ങളായ പട്ടിണി, രോഗങ്ങള്‍ തുടങ്ങിയവയെ മറികടക്കാനുള്ള മാര്ഗ്ഗങ്ങളും മനുഷ്യന്‍ വലിയ തോതില്‍ കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ മനുഷ്യന്‍ ‘പ്രകൃതി വിരുദ്ധമായി’ പെറ്റു പെരുകിക്കൊണ്ടിരിക്കുകയാണ്.

ഈ പെറ്റുപെരുകല്‍ പ്രധാനമായും സംഭവിക്കുന്നത് വികസ്വര അവികസിത രാജ്യങ്ങളില്‍ ആണ്. അതുകൊണ്ട് തന്നെ ഈ വിഭാഗത്തില്‍ പെടുന്ന രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നം ജനസംഖ്യാ വര്‍ദ്ധനവാണ്. ലോക ജനസംഖ്യയുടെ വലിയ ശതമാനവും ഉള്‍കൊള്ളുന്നതും ഈ വിഭാഗത്തില്‍ പെട്ട രാജ്യങ്ങളില്‍ ആണ്. ജനസംഖ്യയില്‍ മുന്‍പില്‍ നിക്കുന്നത് ചൈനയും രണ്ടാമത് ഇന്ത്യയുമാണ്. 

Similar questions