India Languages, asked by denymariashibu123, 1 year ago

മാതൃഭാഷയുടെ പ്രാധാന്യം.Speech

Answers

Answered by ananyas5151
28

Answer:

നമ്മുടെ മാതൃഭാഷ മലയാളം ആണെങ്കിലും ഇതിനു വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല. മലയാളം വിഷയത്തോടുതന്നെയുള്ള ജനങ്ങളുടെ മനോഭാവം വളരെ വേദന ജനകം ആണ്.മക്കളെ മലയാളം മീഡിയത്തിൽ പഠിപ്പിക്കുന്നത് മോശമായി കാണുന്ന ഒരു തലമുറയാണ് ഇന്ന് വളർന്നു വരുന്നത്. തൻ്റെ മകന് കാഠിന്യമേറിയ വിഷയം മലയാളമാണ് എന്ന് അഭിമാനത്തോടെ ആണ് ചിലരെങ്കിലും പറയുന്നത്.ഈ നിലപാടുകൾ മാറ്റേണ്ടത് അത്യാവശ്യമാണ്. അമ്മയ്ക്ക് തുല്യമായ സ്ഥാനമാണ് മലയാള ഭാഷയ്ക്ക് നാം നൽകേണ്ടത്.

മലയാള ഭാഷയെ പരിപോഷിപ്പിക്കാനുള്ള ഇന്നും നടന്നു കൊണ്ടിരിക്കുകേയാണ്. ഓരോ പ്രദേശങ്ങളിലും അതത് പ്രദേശങ്ങളിലെ പ്രാദേശിക ഭാഷകൾ തന്നെയാണ് ബോധനമാധ്യമം ആവേണ്ടത്.

ഓരോ വ്യക്‌തിയുടെയും ഉള്ളിൽ പലതരത്തിലുള്ള കഴിവുകൾ ഒളിഞ്ഞുകിടപ്പുണ്ട്. കലാപരവും സാഹിത്യപരവുമായ കഴിവുകൾ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും മാതൃഭാഷ പഠനം ഏറെ സഹായകരമാവുന്നു. ആസ്വാദന ശേഷി വളരാനും സഹൃദയത്വവും നേടാനും മാതൃഭാഷ പഠനം എറ്റവും അത്യാവശ്യം ആണ്.

Answered by GulabLachman
11

മാതൃഭാഷയുടെ കുറച്ചു പ്രാധാന്യങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു

  • മാതൃഭാഷയായി ഒരാൾ സ്വീകരിക്കുന്നത് ഒരാളുടെ ചുറ്റുപാടുമുള്ള പൊതുസമൂഹം സംസാരിക്കുന്ന ഭാഷയാണ്
  • മലയാളമാണ് മലയാളികളുടെ മാതൃഭാഷ .
  • മറ്റുള്ള ഭാഷകൾ കേവലം ധാത്രീമാർ മർത്യനു പെറ്റമ്മ സ്വന്തം ഭാഷയാണെന്ന വസ്‌തുത നാം കേട്ടിട്ടുണ്ട്
  • പാരമ്പര്യമായി ഒരു വ്യക്തിയിലേക് കൈമാറപ്പെടുന്ന ഭാഷയാണ് മാതൃഭാഷ .
  • കുഞ്ഞുങ്ങൾ ആരുടെയും സഹായമില്ലാതെ തന്നെ സ്വായത്തമാകുന്ന ഒന്നാണ് മാതൃഭാഷ .
  • മാതൃഭാഷ ഓരോരുത്തരുടെയും രക്തത്തിൽ അലിഞ്ഞിരിക്കുന്ന ഒന്നാണ്  .
  • പ്രാഥമിക തലത്തിലുള്ള കുട്ടികളുടെ പഠനം വളരെ നിർണായകമാണ് .
  • മാതൃഭാഷയിൽ കുട്ടികൾക്കു വസ്തുതകൾ പെട്ടെന്ന് ഗ്രഹിക്കാൻ സാധിക്കുന്നു
  • കുട്ടികളുടെ ചിന്ത ശക്തി കൂടാനും ആശയവിനിമയത്തിനുള്ള കുട്ടികളുടെ കഴിവ് കൂടാനും മാതൃഭാഷ വഹിക്കുന്ന പങ്ക് ചെറുതല്ല .
  • ഭാവിയിലേക്കുള്ള പഠനത്തിന്റെ അടിസ്ഥാനം മാതൃഭാഷയിലൂടെ  സ്വായത്തമാകാൻ സാധിക്കുന്നു
Similar questions