India Languages, asked by joshuaattasseril19, 1 year ago

speech on Child Rights in malayalam in 45 seconds

Answers

Answered by aami1463
0

Answer:

പഠിച്ചും കളിച്ചും മധുരിക്കേണ്ട കുട്ടിക്കാലത്ത് പണി ചെയ്ത്

തളരുന്ന പാവം കുഞ്ഞുങ്ങളെപ്പറ്റി നാം ചിന്തിക്കാറുണ്ടോ?

ജൂൺ 12, ലോക ബാലവേലവിരുദ്ധദിനമാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തെ തടസ്സപ്പെടുത്തുന്നതും വിദ്യാഭ്യാസം, വിനോദം, വിശ്രമം, സന്തോഷപ്രദമായ കുടുംബാന്തരീക്ഷത്തിൽ വളരാനുള്ള അവസരം തുടങ്ങിയ ബാലാവകാശങ്ങൾ പൂർണമായി ലംഘിക്കുന്നതുമായ സാമൂഹികവിപത്താണ് ബാലവേല. കുട്ടികളെക്കൊണ്ട് തൊഴിലെടുപ്പിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെ ക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുന്നതിന് ലക്ഷ്യമിട്ടാണ് 2002 മുതൽ അന്താരാഷ്ട്ര തൊഴിൽസംഘടന(ILO) ജൂൺ 12, ലോക ബാലവേലവിരുദ്ധദിനമായി ആചരിക്കുന്നത്.

'ഉത്പാദന-വിതരണ ശൃംഖലകൾ ബാലവേലവിമുക്തമാക്കുക'(End child labour in supply chains: It's everyone's business) എന്ന സന്ദേശവുമായാണ് ഈ വർഷത്തെ ബാലവേലവിരുദ്ധദിനം എത്തുന്നത്. കൃഷി, വ്യവസായം, മത്സ്യബന്ധനം, ഖനികൾ തുടങ്ങിയ സമസ്ത മേഖലകളിലെയും ഉത്പാദനം, വിതരണം, കയറ്റുമതി, ഇറക്കുമതി എന്നിവയുമായി ബന്ധപ്പെട്ട ബാലവേല തടയുന്നതിന് കർശന നപടികൾ സ്വീകരിക്കണമെന്ന് ഈ സന്ദേശത്തിലൂടെ ഐ.എൽ.ഒ. ലോകരാഷ്ട്രങ്ങളെ ഓർമിപ്പിക്കുന്നു.

Similar questions