India Languages, asked by immortalmilanz, 1 year ago

Speech on Paristhithiyum Sahithyavum

Answers

Answered by snehajohnson86
31

Explanation:

മാന്യസദസ്സിന് വന്ദനം

ഞാൻ ഇന്ന് നിങ്ങളുടെ മുൻപിൽ നിൽക്കുന്നത് പരിസ്ഥിതിയും സാഹിത്യവും എന്ന വിഷയത്തെ കുറിച്ച് രണ്ടു വാക്ക് സംസാരിക്കാനാണ്. നമുക്ക് ഏവർക്കും അറിയാം മരങ്ങളും ചെടികളും മൃഗങ്ങളും നമ്മളും എല്ലാം അടങ്ങിയതാണ് പരിസ്ഥിതി. മിക്ക സാഹിത്യകാരന്മാരും വിഷയം ആയി ഉപയോഗിക്കുന്നത് പരിസ്ഥിതി ആണ്. ഉദാഹരണത്തിന് സുഗതകുമാരി പരിസ്ഥിതിയെ കുറിച്ച് ധാരാളം കവിതകൾ എഴുതിയിട്ടുണ്ട്. സുഗതകുമാരി മാത്രമല്ല മറ്റു പ്രശസ്ത കവികളും പരിസ്ഥിതിയെ പ്രധാന വിഷയമായി അവതരിപ്പിച്ചിട്ടുണ്ട്. എന്തിനാണ് സാഹിത്യകാരന്മാർ പരിസ്ഥിതി വിഷയമാക്കി കവിതകൾ എഴുതുന്നത്? ഇതിന് ഒറ്റ ഉത്തരമേയുള്ളൂ പരിസ്ഥിതിയെ നാം സംരക്ഷിക്കണം പരിസ്ഥിതിയെ സംരക്ഷിച്ചാൽ മാത്രമേ നമുക്ക് നല്ലൊരു നാളെ ഉണ്ടാവുകയുള്ളൂ എന്ന് കവികൾ മനസ്സിലാക്കുന്നു അവർ നമുക്കു വേണ്ടിയും അവർക്കു വേണ്ടിയും പ്രകൃതിയെ സംരക്ഷിക്കാനുള്ള വഴികൾ കവിതകളിലൂടെ എഴുതുന്നു. സാഹിത്യത്തിലൂടെ കവികളും രചയിതാക്കളും പ്രകൃതിയെ സംരക്ഷിക്കാനുള്ള വഴികൾ പറഞ്ഞു തരുമ്പോൾ അതു വായിച്ച് തള്ളിക്കളയുക അല്ല നാം ചെയ്യേണ്ടത്. പകരം അവർ പറഞ്ഞുതരുന്ന വഴികൾ സ്വയം മനസ്സിലാക്കി അതനുസരിച്ച് പ്രവർത്തിക്കേണ്ടതാണ് നമ്മുടെ കടമ. കാരണം പരിസ്ഥിതി അഥവാ പ്രകൃതി നമ്മുടെ അമ്മയാണ് നമ്മുടെ അമ്മയെ സംരക്ഷിക്കേണ്ടത് മക്കളായ നമ്മുടെ കടമയാണ് നാം സംരക്ഷിച്ചില്ലെങ്കിൽ പിന്നെ നമ്മുടെ അമ്മയെ വേറെ ആര് സംരക്ഷിക്കും അതിനാൽ നമ്മുടെ ഏറ്റവും വലിയ കടമയാണ്. നമ്മുടെ അമ്മയായ ഭൂമിക്കുവേണ്ടി ഒരു ചെടി എങ്കിലും നന്നാക്കാം ജൂൺ 5 പരിസ്ഥിതി ദിനമായി നമ്മൾ ആചരിക്കുന്നു. ഈ ദിവസത്തിൽ മാത്രം ഒതുങ്ങി കൂടെയുണ്ട് ഒരു ആശയമല്ല പ്രകൃതി സംരക്ഷണം. അത് എന്നും നാം ചെയ്യേണ്ടതാണ്. നമ്മുടെ അമ്മയായ ഭൂമിയെ സംരക്ഷിച്ച് നല്ലൊരു നാളെയ്ക്കായി നമുക്ക് കൈകോർക്കാം.

നന്ദി നമസ്കാരം

Answered by TanushreeManojkumar
2

Answer:

സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പാണ് മലയാളം വിക്കിപീഡിയ . അറിവു പങ്കു വയ്ക്കുക, വിജ്ഞാനം സ്വതന്ത്രമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉയർന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന പരസ്പരബഹുമാനവും, വിജ്ഞാനതൃഷ്ണയുമുള്ള

Similar questions