India Languages, asked by adithyanpradeep2007, 5 months ago

story of mahabaratham in malayalam​

Answers

Answered by Anonymous
26

Answer:

ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളിൽ ഒന്നാണ് മഹാഭാരതം. (ഇംഗ്ലീഷിൽ: The Mahābhārata ദേവനാഗരിയിൽ:महाभारतं). മഹാഭാരതത്തിന്റെ മറ്റൊരു പേര് ജയം എന്നാണ്‌. ഭാരതീയ വിശ്വാസമനുസരിച്ച്‌ ആകെയുള്ള രണ്ട്‌ ഇതിഹാസങ്ങളിൽ ഒന്നാണ്‌ ഇത്, മറ്റൊന്ന് രാമായണം ആണ്. മഹാഭാരതം ഇതിഹാസവും രാമായണം ആഖ്യാനവും എന്നൊരു വേർതിരിവും വേദകാലത്ത്‌ നിലനിന്നിരുന്നു. വേദങ്ങൾ ഉൾകൊള്ളാൻ കഴിയാത്ത സാധാരണ ജനങ്ങൾക്ക്‌ സമർപ്പിക്കപ്പെട്ട കാവ്യശാഖയാണ്‌ ഇതിഹാസങ്ങൾ എന്ന ശങ്കരാചാര്യരുടെ അഭിപ്രായത്തെ പിന്തുടർന്ന് മഹാഭാരതത്തെ പഞ്ചമവേദം എന്നും വിളിക്കുന്നു. വേദവ്യാസനാണ് ഇതിന്റെ രചയിതാവ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ, ഇന്ന് കാണുന്ന രീതിയിൽ ഇത് എത്തിച്ചേർന്നത് വളരെക്കാലങ്ങളായുള്ള കൂട്ടിച്ചേർക്കലുകളിലൂടെയാണ്[അവലംബം ആവശ്യമാണ്]. മഹാഭാരതം ആദിപർ‌വ്വത്തിൽ പറയുന്നത് 8800 പദ്യങ്ങൾ മാത്രമുള്ള ഗ്രന്ഥമായിരുന്നു എന്നാണ്‌ എങ്കിലും പിന്നീട് അത് 24,000 ശ്ലോകങ്ങളും അതിനുശേഷം ഒന്നേകാൽ ലക്ഷം ഉള്ള ഗ്രന്ഥമായി വളർന്നു എന്നു കാണാം. അതുകൊണ്ട്, വ്യാസൻ എന്നത് ഒരു വംശനാമമോ ഗുരുകുലമോ ആകാനാണ് സാധ്യത. ഗുപ്തകാലത്താണ് ഒരുപക്ഷേ മഹാഭാരതം അതിന്റെ പരമാവധി വലിപ്പത്തിൽ എത്തിയത്. [അവലംബം ആവശ്യമാണ്].

വചനമഹിമയിലും, ആശയ സമ്പുഷ്ടതയിലും, വർണ്ണനയിലും ഇത്രയേറേ മുന്നേറിയ മറ്റൊരു കൃതിയില്ല. "ദ്രോണർ സേനാപതിയാകുമ്പോൾ നടന്ന രാത്രിയുദ്ധത്തിന്റെ വർണ്ണനപോലെ യഥാർത്ഥവും , ഭയാനകവും, മനസ്സിനെ ഇളക്കിമറിക്കുന്നതുമായ എന്തെങ്കിലുമുണ്ടെങ്കിൽ അത്‌ ഗാന്ധാരീ വിലാപം മാത്രമാണ്‌" എന്നാണ്‌ കുട്ടികൃഷ്ണമാരാർ ഭാരതപര്യടനത്തിൽ അഭിപ്രായപ്പെട്ടത്‌. ഇത്ര പഴക്കമുള്ള ഒരു കൃതി ഹൃദയാധിപത്യം പുലർത്തുന്നതിന്‌ മറ്റുദാഹരണങ്ങളില്ല, ആദ്യത്തെ വംശചരിത്രവും, കുടുംബകഥയും, ആത്മകഥയും ഇതത്രേ. ഒരേ സമയം അത്‌ കാവ്യവും, ഇതിഹാസവും, നാടോടികഥയും, വംശപുരാണവും, വേദവും എല്ല്ലാമാണ്‌. ധർമ്മശാസ്ത്രവും, മോക്ഷശാസ്ത്രവും, സ്മൃതിയും അതിൽ ഉൾക്കൊണ്ടിരിക്കുന്നു. അതുകൊണ്ടാണത്രെ വ്യാസൻ തന്നെ "മഹാഭാരതത്തിലില്ലാത്തത്‌ ഒന്നിലും ഇല്ല, മഹാഭാരതം അല്ലാത്തതും ഒന്നുമല്ല" എന്നു പറഞ്ഞിരിക്കുന്നത്‌.

เ ɦσρε เƭ ɦεℓρร ყσµ

Similar questions