summary of കടൽതീരത്ത്..
Answers
Explanation:
കടല്‍തീരത്ത്, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങിയ ഒ വി വിജയന്റെ ശ്രദ്ധേയമായ കുറേ കഥകളുടെ സമാഹാരം
On Oct 7, 2017
വെള്ളായിയപ്പന്‍ വെയിലത്ത് അലഞ്ഞുനടന്ന് കടപ്പുറത്തെത്തി, ആദ്യമായി കടല്‍കാണുകയാണ്. കൈപ്പടങ്ങളില്‍ എന്തോ നനഞ്ഞുകുതിരുന്നു.കോടച്ചി കെട്ടിത്തന്ന പൊതിച്ചോറാണ്. വെള്ളായിയപ്പന്‍ പൊതിയഴിച്ചു. വെള്ളായിയപ്പന്‍ അന്നം നിലത്തേക്കെറിഞ്ഞു. വെയിലിന്റെ മുകള്‍ത്തട്ടുകളിലെവിടെ നിന്നോ ബലിക്കാക്കകള്‍ അന്നം കൊത്താന്‍ ഇറങ്ങി വന്നു….!
ഒ വി വിജയനെന്ന ഇതിഹാസകാരന്റെ തൂലികയില്‍ നിന്നും പിറവിയെടുത്ത വെള്ളായിയപ്പന്‍ എന്ന കഥാപാത്രത്തെ വായനക്കാര്‍ അത്രയെളുപ്പം മറക്കാനിടയില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മകനെ കാണാന്‍ ഒരുനോക്കുകാണാന്‍ ഇറങ്ങിത്തിരിച്ച..വെള്ളായിയപ്പന്‍. ഒടുവില്‍ അവന്റെ വെള്ളപുതച്ച മൃതദേഹംപോലും ഏറ്റുവാങ്ങാന്‍ നിവൃത്തിയില്ലാതെ ഭാര്യ കൊടുത്തുവിട്ട വഴിച്ചോറ് മകനുള്ള ബലിച്ചോറായി കടല്‍ത്തീരത്ത് തൂവിക്കൊണ്ട് നിസ്സഹായനാവുന്നത് നാമെങ്ങനെ മറക്കാനാണ് അല്ലേ..?
മനുഷ്യ ജീവിതത്തിന്റെ വിപരീത സമസ്യയെ ആവിഷ്‌കരിക്കാനുള്ള ദാര്‍ശനിക യത്‌നങ്ങളാണ് ഒ വി വിജയന്റ എല്ലാ രചനകളും. നോവല്‍ കാര്‍ട്ടൂണ്‍ എന്നിവയിലേക്ക് ശ്രദ്ധയൂന്നുന്നതിന് മുമ്പ് വിജയന്‍ എഴുതിയ കഥകളത്രയും വായനക്കാരുടെ ഹൃദയം കവരുന്നതായിരുന്നു. കടല്‍ തീരത്ത്, ചെങ്ങന്നൂര്‍ വണ്ടി, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, കാറ്റ് പറഞ്ഞ കഥ, രേണുക, തിരിച്ചുപോക്ക്, രണ്ടുമരണങ്ങള്‍, സംഗമം, മയില്‍, ചെറുപ്രാണികള്‍, കൃഷ്ണപരുന്ത്, മുരുകന്‍ നായര്‍, വീണ്ടും കടല്‍ത്തീരത്ത് എന്നീകഥകള്‍ അക്കാലഘട്ടത്തില്‍ എഴുതിയവയാണ്. 1988 ല്‍ ഇവയെല്ലാം ഉള്‍പ്പെടുത്തി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് കടല്‍ത്തീരത്ത്.
ഒ വി വിജയന്റെ മൂന്നാമത്തെ കഥാസമാഹാരമാണ് കടല്‍ത്തീരത്ത്. മനുഷ്യ ജീവിതത്തിലെ എക്കാലത്തെയും സന്ദിഗ്ദ്ധതകളെ വിജയന്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു ഇതിലെ കഥകളില്‍. മാത്രമല്ല വേറിട്ട ആഖ്യാന സവിശേഷതയും ഈകഥകളില്‍ ദര്‍ശിക്കാം. വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രസിദ്ധീകരിച്ച കടല്‍ത്തീരത്ത് എന്ന സമാഹാരത്തിന് ഇന്നും വായനക്കാരുടെ മനസ്സില്‍ ഒന്നാം സ്ഥാനം തന്നെയാണ് ഉള്ളത്. കടല്‍ത്തീരത്ത് എന്ന കഥാസമാഹാരത്തിന്റെ 16-ാം പതിപ്പാണ് ഇപ്പോള്‍ പുറത്തുള്ളത്.
i think it will help u
may god bless you
be always lovely