India Languages, asked by ashmahajan9718, 1 year ago

Summary of book wings of fire in malayalam

Answers

Answered by BrainlyFIRE
29
ശ്വരത്തെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് ഇന്ത്യയുടെ രാഷ്ട്രപതിയായി മാറിയ അസാധാരണ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളാണ് പുസ്തകത്തിന്റെ പ്രമേയം. ഒപ്പം അബ്ദുല്‍ കലാം എങ്ങനെ ഇന്ത്യന്‍ മിസൈല്‍ സാങ്കേതിക വിദ്യയുടെ അമരക്കാരനായി എന്ന് ഈ പുസ്തകം വിശദീകരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നതാണ് ഈ ആത്മകഥയുടെ 9ാമത് പതിപ്പ് പുറത്തിറങ്ങി. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത് 2006ലാണ്.

കലാമിന്റെ ജനനവും ബാല്യവും മുതല്‍ അഗ്നി മിസൈലിന്റെ പരീക്ഷണം വരെയുള്ള കാലഘട്ടങ്ങളാണ് അദ്ദേഹത്തിന്റെ ആത്മകഥയില്‍ പങ്കുവയ്ക്കുന്നത്. ഇത് കുട്ടികള്‍ക്കു മനസ്സിലാകുന്നതരത്തില്‍ ലളിതമായി മലയാളത്തിലേയ്കക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് എ വിജയരാഘവനാണ്.

1999ല്‍ പുറത്തിറങ്ങിയ വിങ്‌സ് ഓഫ് ഫയറിന്റെ പരിഭാഷകള്‍ ഗുജറാത്തി, തെലുങ്ക്, തമിഴ്, ഒറിയ, മറാത്തി, മലയാളം മുതലായ ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ചൈനീസ്, കൊറിയന്‍ തുടങ്ങിയ വിദേശ ഭാഷകളിലും ഉണ്ടായിട്ടുണ്ട്. വഴിത്തിരിവുകള്‍ , ജ്വലിക്കുന്ന മനസ്സുകള്‍ , അജയ്യമായ ആത്മചൈതന്യം, രാഷ്ട്രവിഭാവനം, വിടരേണ്ട പൂമൊട്ടുകള്‍ , വഴിവെളിച്ചങ്ങള്‍ തുടങ്ങിയവയാണ് കലാമിന്റെ പ്രധാന പുസ്തകങ്ങള്‍
Similar questions