India Languages, asked by DevikaRamesh, 2 months ago

ഗ്രൂപ്പിലെ ബുദ്ധിജീവി കൾക്ക് ഇതാ തല പുകക്കാൻ ഒരു കിടിലൻ task.

1. തോട്ടത്തിൽ ഞാൻ പച്ച, മാർകെറ്റിൽ ഞാൻ കറുപ്പ്,വീട്ടിൽ ഞാൻ ചുവപ്പ്, ആരാണ് ഞാൻ?

2. തിന്നാൻ വേണ്ടിയാണ് എന്നെ വാങ്ങാറ് എന്നാൽ ആരും എന്നെ തിന്നാറില്ല ആരാണ് ഞാൻ?

3. പറയുമ്പോൾ നിറമുണ്ട് കാണുമ്പോൾ നിറമില്ല,?

4. നമ്മുടെ അടുക്കളയിൽ കാണുന്ന 3 രോഗങ്ങളുടെ പേര്?

5. മൂന്നു അക്ഷരം ഉള്ള മലയാള വാക്ക്,ഇത് കഴിക്കും, ഇടത്തുനിന്ന് വലത്തോട്ട് വായിച്ചാലും വലതു നിന്ന് ഇടത്തോട്ട് വായിച്ചാലും ഒരുപോലെ ലഭിക്കുന്ന വാക്ക്?

6. കുത്തും കോമയും വന്നാൽ എന്ത് വിളിക്കും?

7. ആർക്കും കേൾക്കാൻ പറ്റാത്ത ശബ്ദം?

8. കൂട്ടിയാൽ 9ഉം ഗുണിച്ചാൽ 18ഉം കുറച്ചാൽ 3ഉം കിട്ടുന്ന ഒരു സ്ഥലം?

9. എത്ര തല്ലിയാലും നുള്ളിയാലും കരയാത്ത കുട്ടി?

10. ചോറിന് കൂട്ടാൻ പറ്റാത്ത കറി?

11. ഒരു കൊല്ലം ഉറപ്പായും ഗ്യാരണ്ടി ഉള്ള വസ്തു?

12. അമ്മയോട് ഇരിക്കാൻ പറയുന്ന രാജ്യം?

13.നിങ്ങൾ അടുക്കളയിൽ കയറുമ്പോൾ ആദ്യമായ് വയ്ക്കുന്നതെന്തു?

14. ഞങ്ങൾ ഒരുമിച്ചു നിന്നാൽ 9, ഞങ്ങളിൽ നിന്ന് ഒന്ന് പോയാൽ 10, എങ്കിൽ ഞങ്ങൾ ആരാ?

Your time start Now✌️✌️

Answers

Answered by babuknsmitha
0

Explanation:

  1. തേയില
  2. പ്ലേറ്റ്
  3. പച്ചവെള്ളം
  4. ഗ്യാസ്,പ്രഷർ,ഷുഗർ
  5. സമോസ
  6. ഡോട്ട് കോം
  7. നിശ്ശബ്ദം
  8. മൂന്നാർ
  9. പാവക്കുട്ടി
  10. ബേക്കറി
  11. കലണ്ടർ
  12. അമേരിക്ക
  13. കാല്
  14. 1 x ( roman letter 9)

Similar questions