Geography, asked by muhammedshabeeb841, 5 months ago

ഗ്രൂപ്പിലെ ബുദ്ധിജീവി കൾക്ക് ഇതാ തല പുകക്കാൻ ഒരു കിടിലൻ task.Answers വന്നോട്ടേയി പോന്നോട്ടേയി✌. 1.തോട്ടത്തിൽ ഞാൻ പച്ച, മാർകെറ്റിൽ ഞാൻ കറുപ്പ്,വീട്ടിൽ ഞാൻ ചുവപ്പ്, ആരാണ് ഞാൻ? 2.തിന്നാൻ വേണ്ടിയാണ് എന്നെ വാങ്ങാറ് എന്നാൽ ആരും എന്നെ തിന്നാറില്ല ആരാണ് ഞാൻ? 3.പറയുമ്പോൾ നിറമുണ്ട് കാണുമ്പോൾ നിറമില്ല,? 4.നമ്മുടെ അടുക്കളയിൽ കാണുന്ന 3 രോഗങ്ങളുടെ പേര്? 5. മൂന്നു അക്ഷരം ഉള്ള മലയാള വാക്ക്,ഇത് കഴിക്കും, ഇടത്തുനിന്ന് വലത്തോട്ട് വായിച്ചാലും വലതു നിന്ന് ഇടത്തോട്ട് വായിച്ചാലും ഒരുപോലെ ലഭിക്കുന്ന വാക്ക്? 6.കുത്തും കോമയും വന്നാൽ എന്ത് വിളിക്കും? 7.ആർക്കും കേൾക്കാൻ പറ്റാത്ത ശബ്ദം? 8.കൂട്ടിയാൽ 9ഉം ഗുണിച്ചാൽ 18ഉം കുറച്ചാൽ 3ഉം കിട്ടുന്ന ഒരു സ്ഥലം? 9.എത്ര തല്ലിയാലും നുള്ളിയാലും കരയാത്ത കുട്ടി? 10.ചോറിന് കൂട്ടാൻ പറ്റാത്ത കറി? 11.ഒരു കൊല്ലം ഉറപ്പായും ഗ്യാരണ്ടി ഉള്ള വസ്തു? 12. അമ്മയോട് ഇരിക്കാൻ പറയുന്ന രാജ്യം? 13.നിങ്ങൾ അടുക്കളയിൽ കയറുമ്പോൾ ആദ്യമായ് വാക്കുന്നതെന്തു? 14. ഞങ്ങൾ ഒരുമിച്ചു നിന്നാൽ 9. ഞങ്ങളിൽ നിന്ന് ഒന്ന് പോയാൽ 10. എങ്കിൽ ഞങ്ങൾ ആരാ? Your time start Now✌️✌️​

Answers

Answered by sanzubi
8

Answer:

1.തേയില

2.plate

3.പച്ച വെള്ളം

4.sugar ..pressure..gas.

5.സമൂസ

6.ഡോട്ട് കോം

7.നിശബ്ദം

8.മൂന്നാർ

9.പാവക്കുട്ടി

10.ബേക്കറി

11.കലണ്ടർ

12.അമേരിക്ക

13.കാല്

14.IX

Answered by feminasikkanther
1

Answer:

1 തേയില

2. പ്ലെയിറ്റ്

3. വെള്ളം

4. ഷുഗർ, പ്രഷർ, ഗ്യാസ്

5. സമൂസ

6 ഡോട്ട് കോം

7 നിശബ്ദ്ധം

8. മൂന്നാർ

9. പാവക്കുട്ടി

10. ബേക്കറി

11. കലണ്ടർ

12 അമേരിക്ക

13. കാൽ

14. റോമൻ സംഖ്യകൾ 1X =9 ഒന്ന് പോയാൽ X =10

Explanation:

കുസൃതി ചോദ്യങ്ങൾ

  • പെട്ടെന്ന് ഉത്തരം കണ്ടെത്താൻ കഴിയാത്തവ
  • നിഗൂഡമായ അർത്ഥങ്ങൾ കണ്ടെത്തുന്നവ
  • ചെറിയ ചോദ്യങ്ങൾ
  • ലളിതമായ ഉത്തരങ്ങൾ
  • സൂക്ഷ്മാർത്ഥം ഗ്രഹിക്കാൻ പറ്റാത്ത ചോദ്യങ്ങൾ
  • ഒരു സാഹിത്യ വിനോദം
  • വിനോദത്തിനായി ലോകമെമ്പാടും ഉപയോഗിക്കുന്നു
  • ആംഗലേയ ഭാഷയിൽ 'റിഡിൽ' എന്നു പറയുന്നു.
  • തോൽക്കഥ, അഴിപ്പാൻ കഥ എന്ന പേരുകളിൽ അറിയപ്പെടുന്നു
  • കുഞ്ഞുണ്ണി മാഷായിരുന്നു മലയാളത്തിൽ കടങ്കഥകൾക്കും, കുസൃതി ചോദ്യങ്ങൾക്കും ഏറെ പ്രചാരം നൽകിയത്
  • മലയാളത്തിൽ കുസൃതി ചോദ്യങ്ങൾക്ക് വേണ്ടി മാത്രം നിരവധി പുസ്തകങ്ങൾ പ്രചാരത്തിലുണ്ട്
  • നേരമ്പോക്കുകൾക്കായി നാനാവിധം ചോദ്യങ്ങൾ ദിവസവും ഉടലെടുക്കുന്നു.
  • കുട്ടികളും മുതിർന്നവരും എപ്പോഴും കുസൃതി ചോദ്യങ്ങൾ ഇഷ്ടപ്പെടുന്നു.
  • അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിനോദവും ഈ ചോദ്യോത്തരങ്ങളാണ്
Similar questions