India Languages, asked by Anonymous, 4 months ago

The famous poem in malayalam, Renuke nee raga renu kinavinte neelakadambin paraagarenu​

Answers

Answered by wwwuamuam
32

രേണുകെ… നീ രാഗ രേണു

കിനാവിന്റെ നീല കടമ്പിൻ പരാഗ രേണു.

പിരിയുമ്പോൾ ഏതോ നനഞ്ഞ കൊമ്പിൽ

നിന്നുംനില തെറ്റി വീണ രണ്ടിലകൾ നമ്മൾ…

രേണുകെ… നീ രാഗ രേണു

കിനാവിന്റെ നീല കടമ്പിൻ പരാഗ രേണു.

പിരിയുമ്പോൾ ഏതോ നനഞ്ഞ കൊമ്പിൽ

നിന്നുംനില തെറ്റി വീണ രണ്ടിലകൾ നമ്മൾ…

രേണുകെ….നാം രണ്ടു മേഘ ശകലങ്ങൾ ആയി

അകലേക്ക് മറയുന്ന ക്ഷണ ഭംഗികൾ

മഴവില്ല് താഴെ വീണുടയുന്ന മാനത്ത്

വിരഹ മേഘ ശ്യാമ ഘന ഭംഗികൾ …

പിരിയുന്നു രേണുകെ…. നാം രണ്ടു പുഴകളായ്‌

ഒഴുകി അകലുന്നു നാം പ്രണയ ശൂന്യം ….

ജലം ഉറഞ്ഞൊരു ദീര്‍ഘശില പോലെ നീ …

വറ്റി വരുതിയായ് ജീർണമായ്

മൃതമായി മായി ഞാൻ ...

ഒര്മിക്കുവാൻ ഞാൻ നിനക്കെന്ദ് നല്കണം

ഒര്മിക്കണം എന്ന വാക്ക് മാത്രം …

ഒര്മിക്കുവാൻ ഞാൻ നിനക്കെന്ദ് നല്കണം

ഒര്മിക്കണം എന്ന വാക്ക് മാത്രം

പിരിയുന്നു രേണുകെ…. നാം രണ്ടു പുഴകളായ്‌

ഒഴുകി അകലുന്നു നാം പ്രണയ ശൂന്യം ….

ജലം ഉറഞ്ഞൊരു ദീര്‍ഘശില പോലെ നീ …

വറ്റി വരുതിയായ് ജീർണമായ്

മൃതമായി മായി ഞാൻ ...

ഒര്മിക്കുവാൻ ഞാൻ നിനക്കെന്ദ് നല്കണം

ഒര്മിക്കണം എന്ന വാക്ക് മാത്രം …

ഒര്മിക്കുവാൻ ഞാൻ നിനക്കെന്ദ് നല്കണം

ഒര്മിക്കണം എന്ന വാക്ക് മാത്രം

എന്നെങ്ങിലും വീണ്ടും എവിടെ വെച്ചെങ്കിലും

കണ്ടുമുട്ടാം എന്ന വാക്ക് മാത്രം

നാളെ പ്രതീക്ഷ തൻ കുങ്കുമ പൂവായി

നാം കടം കൊള്ളുന്നതിത്രമാത്രം

രേണുകെ നാം രണ്ടു നിഴലുകൾ …ഇരുളിൽ

നാം രൂപങ്ങളില്ലാ കിനാവുകൾ ..

പകലിന്ടെ നിറമാണ് നമ്മളിൽ

നിനവും നിരാശയും ..,

കണ്ടു മുട്ടുന്നു നാം

വീണ്ടുമീ സന്ധ്യയിൽ ….

വർണങ്ങൾ വറ്റുന്ന കണ്ണുമായി

നിറയുന്നു നീ എന്നിൽ നിന്റെ കണ്മുനകളിൽ

നിറയുന്ന കണ്ണുനീർ തുള്ളി പോലെ …

ഭ്രമമാണ് പ്രണയം … വെറുംഭ്രമം …

വാക്കിന്റെ വിരുതിനാൽ

തീര്ക്കുന്ന സ്ഫടിക സൗധം

ഭ്രമമാണ് പ്രണയം … വെറുംഭ്രമം

വാക്കിന്റെ വിരുതിനാൽ

തീര്ക്കുന്ന സ്ഫടിക സൗധം

എപ്പോഴോ തട്ടി തകര്ന്നു വീഴുന്നു നാം

നഷ്ടങ്ങൾ അറിയാതെ നഷ്ടപ്പെടുന്നു നാം

സന്ധ്യയും മാഞ്ഞു നിഴൽ മങ്ങി നോവിന്റെ

മൂകാന്ധകാരം കനക്കുന്ന രാവതില്‍

മുന്നില് രൂപങ്ങളില്ലാക്കനങ്ങളായി

നമ്മൾ നിന്നു നിശബ്ദ ശബ്ദങ്ങളായി ….

പകല് വറ്റി കടന്നു പോയി കാലവും

പ്രണയം ഊറ്റി ചിരിപ്പു രൌദ്രങ്ങളും

പിറകിലാരോ ആരോ വിളിച്ചതായി തോന്നിയോ

പ്രണയം അരുതെന്നുരഞ്ഞതായി തോന്നിയോ

ദുരിത മോഹങ്ങള്ക്ക് മുകളില്‍

നിന്ന് ഒറ്റക്ക്ക്കിടറി വീഴുന്നതിന്‍

മുമ്പത്തെ മാത്രയിൽ …

ക്ഷണികമയെങ്കിലും നാം കണ്ട കനവിന്റെ

മധുരം മിഴിപ്പൂ നനച്ചുവോ രേണുകെ

രേണുകെ നീ രാഗ രേണു കിനാവിന്റെ

നീല കടമ്പിൻ പരാഗ രേണു

പിരിയുമ്പോൾ ഏതോ നനഞ്ഞ കൊമ്പിൽ

നിന്ന് നില തെറ്റി വീഴ്ന രണ്ടിലകൾ നമ്മൾ


wwwuamuam: institution onnumilla
wwwuamuam: school il thanne practice tharum
adithya0502: ohhkk
adithya0502: enikm und coaching
adithya0502: neet
wwwuamuam: oh
adithya0502: mm
wwwuamuam: OK bye
adithya0502: bye chechii
adithya0502: ☺️❤️
Answered by Anonymous
7

ormikkuvaan njaan ninakku enthu nalkanam ormikkanam enna vaakku maatram

Similar questions