അന്താരാഷ്ട്ര അഹിംസ ദിനമായി UN ആചരിക്കാൻ തുടങ്ങിയ വർഷം?
2019
| 2010
2007
2008
Answers
Answered by
0
ശരിയുത്തരം ഓപ്ഷൻ (3). 2007.
- അഹിംസയുടെ വക്താവായ മഹാത്മാഗാന്ധിയോടുള്ള ആദര സൂചകമായാണ് ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 അന്താരാഷ്ട്ര അഹിംസാ ദിമായി ആചരിക്കുന്നത്.
- 2007 ജൂൺ 15ന് ആണ് ഒക്ടോബർ 2 അന്താരാഷ്ട്ര അഹിംസാ ദിനമായി ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിച്ചത്.
- വിദ്യാഭ്യാസത്തിലൂടെയും പൊതു അവബോധത്തിലൂടെയും ലോകമെമ്പാടും അഹിംസയുടെ സന്ദേശം പ്രചരിപ്പിക്കുക എന്നതാണ് അന്താരാഷ്ട്ര അഹിംസാ ദിനാചരണത്തിലൂടെ യു.എൻ. ലക്ഷ്യമാക്കുന്നത്.
- ഏതൊരു നശീകരണ ആയുധത്തേക്കാളും മികച്ചതും, മനുഷ്യരാശിയുടെ ഏറ്റവും വലിയ ശക്തിയുമായി ഗാന്ധിജി കണക്കാക്കിയിരുന്ന ആയുധമാണ് അഹിംസ.
- 2004 ജനുവരിയിൽ ഇറാനിയൻ നോബൽ സമ്മാന ജേതാവായ ഷിറിൻ എബാദിയാണ് അഹിംസാ ദിനമെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്.
- "അഹിംസe തത്വത്തിന്റെ സാർവത്രിക പ്രസക്തി" "സമാധാനം, സഹിഷ്ണുത, അഹിംസ എന്നിവയുൾപ്പെട്ട സംസ്കാരം" എന്നിവയാണ് ഈ ദിനം മുൻപോട്ടു വയ്ക്കുന്ന മറ്റു പ്രമേയങ്ങൾ.
- അഹിംസയുടെ തത്വം, അഹിംസാത്മക പ്രതിരോധം എന്നെല്ലാം അറിയപ്പെടുന്ന അഹിംസ, സാമൂഹികമോ രാഷ്ട്രീയമോ ആയ മാറ്റം കൈവരിക്കുന്നതിന് ശാരീരികമായ അക്രമത്തിന്റെ ഉപയോഗത്തെ നിരസിക്കുന്നു.
- ഭരണാധികാരികളുടെ അധികാരം ജനസംഖ്യയുടെ സമ്മതത്തെ ആശ്രയിച്ചിരിക്കുന്നു എന്നത് അഹിംസാ സിദ്ധാന്തത്തിന്റെ ഒരു പ്രധാന തത്വമാണ്.
#SPJ2
Similar questions
Social Sciences,
3 months ago
Math,
3 months ago
English,
8 months ago
Computer Science,
8 months ago
Math,
1 year ago
Physics,
1 year ago