World Languages, asked by hp4705554, 1 month ago

uppanyasam malayalam about jallam jivamritham​

Answers

Answered by gayathridevimj
1

നാം അനുഭവിക്കുന്ന ശുദ്ധജലക്ഷാമം ആഗോളതാപനവുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്ന വസ്തുത അടുത്തകാലത്താണ് നമുക്കു ബോധ്യപ്പെട്ടത്. ഇന്ത്യയിലെ വരൾച്ചയും ശുദ്ധജലക്ഷാമവും ഇന്ത്യയുടെതന്നെ സൃഷ്ടിയാണെന്നു പറയുന്നതിനുപകരം വ്യാവസായികരാജ്യങ്ങൾ സൃഷ്ടിക്കുന്ന വായുമലിനീകരണത്തിന്റെ ഇരകളാണെന്നു പറയേണ്ടതായിവരും. ആഗോള ശുദ്ധജലലഭ്യത കുറഞ്ഞുകൊണ്ടിരിക്കുമ്പോൾ അതിന്റെ കാരണമായി ശാസ്ത്രജ്ഞർ പറയുന്നത്, വർധിച്ചതോതിലുള്ള ജനസംഖ്യയും അശാസ്ത്രീയമായ ജല ഉപഭോഗവുമാണെന്ന ഈ വാദം ശരിയാണോ എന്നു പരിശോധിക്കാനുള്ള അവസരംകൂടിയാണ് മാർച്ച് 22-ന്റെ ലോകജലദിനം.

മരുന്നുവ്യവസായം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നിക്ഷേപം വരുന്ന മേഖലയായി മാറിയിരിക്കയാണ് ജലവ്യവസായം. ഓരോ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റേഷൻ കമ്പനിയും വെള്ളക്കുപ്പികളുടെ വില തീരുമാനിക്കുന്നത് ജലത്തിന്റെ ശുദ്ധിയും കുപ്പികളുടെ ക്വാളിറ്റിയും നോക്കിയാണ്. ഒരുലിറ്റർ വെള്ളത്തിന് 1.15 ഡോളർ മുതൽ അഞ്ചുഡോളർ വരെ അമേരിക്കയിൽ വില ഈടാക്കുന്നു. ഒരു ഗ്യാസ് കുറ്റി ഉപയോഗിക്കുന്നതിന്റെ ഇരട്ടിവിലയോളം ഒരു ലിറ്റർ വെള്ളത്തിന് വില കൊടുക്കേണ്ടിവരുന്നു. അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ മൊത്ത ദേശീയവരുമാനത്തിൽ ഒരുശതമാനം മാത്രമേ ജലവ്യവസായത്തിന് നൽകുന്നുള്ളൂവെങ്കിലും 109.8 ബില്യൺ ഡോളർ ഈ വ്യവസായം അമേരിക്കയ്ക്ക് സംഭാവന ചെയ്യുന്നുണ്ട്. ഏകദേശം 1,45,604 പേർക്ക് നേരിട്ടും 1,62,445 പേർക്ക് വെള്ളവിതരണമേഖലയിൽനിന്നും 1,91,732 പേർക്ക് അനുബന്ധമേഖലയിൽനിന്നും തൊഴിലവസരം നൽകുന്നുവെന്നാണ് ഇന്റർനാഷണൽ ബോട്ടിൽഡ് വാട്ടർ അസോസിയേഷൻ ഓഫ് അമേരിക്കയുടെ കണക്ക്. ഇന്ത്യയിൽ വെള്ളം പ്ലാസ്റ്റിക് കുപ്പിയിലാക്കിത്തുടങ്ങിയത് 1990-കളുടെ ആദ്യത്തിലാണ്.

ബിസ്ലേരി, പെപ്സി, കൊക്കകോള, പാർലെ തുടങ്ങിയ കമ്പനികൾ ഇന്ത്യയിൽ മൊത്തം ബോട്ടിൽഡ് വാട്ടറിന്റെ 65 ശതമാനവും കൈകാര്യംചെയ്യുന്നു. വായുമലിനീകരണവും ഉഷ്ണവും വരൾച്ചയും വർധിക്കുന്നതനുസരിച്ച് ഈ വ്യവസായവികസനം ത്വരഗതിയിലാവുകയും ചെയ്യുന്നു. കാലാവസ്ഥ മാറുന്നതനുസരിച്ച് 60 കിലോഗ്രാമുള്ള ഒരാൾ രണ്ടുലിറ്റർ വെള്ളവും 10 കിലോഗ്രാം ഭാരമുള്ള ഒരാൾ ഒരുലിറ്റർ വെള്ളവും ദിനംപ്രതി ഉപയോഗിക്കുന്നു. എന്നാൽ, 10 വർഷത്തിനുശേഷം വീണ്ടും മാറി. ഒരാൾ ശരാശരി ഒരു മാസം 10 ലിറ്റർ ബോട്ടിൽഡ് വാട്ടർ ഉപയോഗിക്കുന്നുവെന്നാണു കണക്ക്. പല സാമ്പത്തികമാന്ദ്യമുണ്ടായിട്ടും ലോക കമ്പോളത്തിൽ ജലവ്യവസായത്തിനുമാത്രം ഒരു കുറവും പറ്റാതെ ലാഭമുണ്ടാക്കുന്നത് നമ്മെ അദ്ഭുതപ്പെടുത്തുന്നു. ഇന്നു നാം ഉപയോഗിക്കുന്ന ജലത്തിന്റെ 10 ശതമാനംമാത്രമേ ശുദ്ധീകരിക്കുന്നുള്ളൂ. ബാക്കി 90 ശതമാനവും ഇനിയും ശുദ്ധീകരിക്കാനുള്ളതാണ്. അതുകൊണ്ടുതന്നെ പല വ്യവസായരാജാക്കന്മാരും ഈ മേഖലയിൽ നിക്ഷേപം നടത്തുന്നതിനുവേണ്ടി മുന്നോട്ടുവരുന്നുണ്ട്.

വർധിച്ചുവരുന്ന ജനസംഖ്യയും ജലക്ഷാമവും തമ്മിൽ ഒരു ബന്ധവുമില്ലെന്നും വികസ്വരരാഷ്ട്രങ്ങൾ സൃഷ്ടിച്ചിട്ടുള്ള കാലാവസ്ഥാദുരന്തങ്ങളാണ് ഇത്തരം രാജ്യങ്ങളിലുള്ള ജലക്ഷാമമെന്നും തിരിച്ചറിയാൻ ഈ വർഷത്തെ ജലദിനം നമ്മെ സഹായിക്കട്ടെ.

Similar questions