World Languages, asked by joshythyparampil, 3 months ago

write a letter about this school year and about the online classes to your friend in malayalam
pls don't spam who will answer my question I will surely MARK as brainliest ​

Answers

Answered by rohanshetty7565hg
0

Explanation:

ഒരിക്കൽ ഞാൻ ഉമ്മയുമായി സംസാരിച്ചിരിക്കുമ്പോ വെറുതെ ഞാൻ ചോദിച്ചു,

പ്രായമായ ദമ്പതികളിൽ മരണം ആദ്യം കൊണ്ട് പോണത് ഉത്തമം ഭാര്യയേയോ ഭർത്താവിനേയോ, ഉമ്മ പറഞ്ഞു,

ഭർത്താവിനെയാവുന്നതാണ് നല്ലതെന്ന്, അന്നെനിക്കത് മനസ്സിലായില്ല, ഈ എഴുത്ത് വായിച്ചപ്പോളെനിക്ക് നിങ്ങളുമായി ഷെയർ ചെയ്യണമെന്ന് തോന്നി,

ഒരു വൃദ്ധാസദനത്തിന്റെ നടത്തിപ്പുകാരിയോട് ഒരാൾ ചോദിച്ചു. നിങ്ങളുടെ അഭിപ്രായത്തിൽ ഈ ലോകത്ത് ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്ന മനുഷ്യൻ ആരാണ് ?

അതിന് ആ സ്ത്രീ പറഞ്ഞ മറുപടി..

കഷ്ടപ്പെടുന്ന ഒരു പാട് ആളുകളെ വൃദ്ധാസദനത്തിൽ ഞാൻ കണ്ടിട്ടുണ്ട്..

ആ കൂട്ടത്തിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്ന മനുഷ്യർ വാർധക്യവസ്ഥയിൽ ഭാര്യ മരിച്ച ഭർത്താവാണ്.

ഭാര്യ മരിച്ചു പോയ ഭർത്താവ് അനുഭവിക്കുന്ന പ്രായാസം ഈ ലോകത്ത് ഒരു മനുഷ്യനും അനുഭവിക്കുന്നില്ല..

എന്നിട്ട് ആ സ്ത്രി ഒരു കഥ പറഞ്ഞു തന്നു..

വളരെ പ്രൗഡിയോട് കൂടി അഭിമാനിയായി ജീവിച്ച ഒരാൾ.. വീട്ടിലെ അടുക്കളയിൽ കയറി ഇതുവരെ ദക്ഷണം കഴിച്ചിട്ടില്ലാത്ത അയാൾ

ഭാര്യ ഡൈനിങ്ങ് ഹാളിലെ മേശപ്പുറത്ത് വെച്ച് വിളമ്പി കൊടുത്തതിന് ശേഷമാണ് ഭക്ഷണം കഴിക്കുക..

ഭർത്താവ് എന്താണ് ആഗ്രഹിക്കുന്നത് എന്ന് ഭർത്താവിന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കുന്ന നല്ല ഒരു ഭാര്യ..

ഭർത്താവിന് ഒരു ശീലമുണ്ടത്ര രാത്രി കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെളളം കുടിക്കുന്നത്..

രാത്രി ഒരു ഉറക്ക് ഉറങ്ങിയതിന് ശേഷം മൂത്രമൊഴിച്ചു വന്നതിന് ശേഷവും വെള്ളം കുടിക്കുന്ന ശീലവുമുണ്ട്..

ഇത് അയാളുടെ ഭാര്യക്ക് ശെരിക്കുമറിയാം..

അത് കൊണ്ട് തന്നെ നിത്യവും ഒരു കൂജയിൽ വെളളവും ഒരു ഗ്ലാസും മേശപ്പുറത്ത് വെക്കാറുണ്ട്..

എന്തെരു ആവിശ്യത്തിനും ഭാര്യയെ ആശ്രയിക്കുന്ന നല്ല ഒരു ഭർത്താവ്..

അങ്ങനേ ഒരു ദിവസം അയാളുടെ ഭാര്യ മരിച്ചു.. ആദ്യമായിട്ട് അയാൾ ഒറ്റക്കായി ജീവിതത്തിൽ അയാൾ ഒറ്റപ്പെട്ടു..

ഒരു ദിവസം രാത്രി അയാൾ വെളളം കുടിക്കാനായി കൂജ ചെരിച്ചു വെള്ളമില്ല തന്റെ ഭാര്യയുടെ അഭാവം അയാൾ ശെരിക്കും അറിയാൻ തുടങ്ങി..

അയാൾ മടിയോട് കൂടി വിളിച്ചു പറഞ്ഞു മരുമകളോട് ഇത്തിരി വെള്ളം വേണം.. അവൾ കൊണ്ടുവന്നു വെള്ളം കുടിച്ചു കിടന്നു...

രാത്രി ഒരു ഉറക്കം ഉറങ്ങി അയാൾ മൂത്രമൊഴിച്ച് വന്നതിന് ശേഷവും കൂജ ചെരിച്ചു വെള്ളമില്ല.. അയാളുടെ തൊണ്ട വരണ്ടിട്ട്...

മകനും മരുമകളും കിടക്കുന്ന വാതിലിൽ ഒരുപാട് തവണ മുട്ടി.. വാതിൽ തുറന്ന മരുമകളുടെ മുഖം കണ്ട അയാൾ ഞെട്ടി...

അത്ര വെറുപ്പോട്കൂടി നിൽക്കുന്ന മുഖത്തിന് മുന്നിൽ അയാൾക്ക് ജീവിതത്തിൽ നിൽക്കെണ്ടി വന്നിട്ടില്ല...

അവൾ ചോദിച്ചു എന്താ?.. ഒന്നുമില്ല...

ഒരു ഗ്ലാസ് വെളളം വേണമെന്നു പറയാനുള്ള ധൈര്യം ചോർന്നു പോയത് പോലെ. അങ്ങനേ തിരിച്ചു വന്നു കിടന്നു..

നേരം വേളുത്തപ്പോൾ പിന്നീട് ഒരു ഗ്ലാസ് വെളളം ചോദിക്കാനുള്ള ആയുസ്സ് ഇല്ലാതെ അയാൾ മരിച്ചു പോയി.. ഈ കഥ പറഞ്ഞിട്ട് ആ സ്ത്രി പറയുകയാണ്..

സ്നേഹത്തോടെ ജീവിക്കുന്ന ദാമ്പത്യ ജീവിതത്തിൽ ഭാര്യമാർ പിരിഞ്ഞു പോകുമ്പോൾ ഭർത്താവ് അനുഭവിക്കുന്ന ഒറ്റപ്പെടലാണ് എറ്റവും വലിയ കഷ്ടപ്പെടൽ

ഭാര്യക്ക് പകരം വെക്കാൻ മക്കളോ മരുമക്കളേ ഉണ്ടായിട്ട് കാര്യമില്ല...

ഭാര്യക്ക് പകരം ഭാര്യമാത്രം.. സ്നേഹിക്കുക ആവുവോളം... ചേർത്തു പിടിക്കുക.. മതിവെരുവോളം..

റബ്ബ് സുബ്ഹാനഹുവതാല സന്തോഷപ്രദമായ കുടുംബജീവിതം നയിക്കാനുള്ള തൗഫീഖ് നമുക്കേവർക്കും നൽകി അനുഗ്രഹിക്കട്ടെ..

ആമീൻ യാ റബ്ബൽ ആലമീൻ.

Similar questions