India Languages, asked by joeljozph007, 10 months ago

write a malayalam essay on " Nte nadu keralam "​

Answers

Answered by priyakhatri278
0

Answer:

malayalam

Explanation:

koi muja v shikka do ye language

Answered by shj0890000
0

Answer

Explanation:

പര്‍വ്വതശിഖരങ്ങളും താഴ്‌വരകളും നദികളും കായലുകളും കൊണ്ടു രമണീയമായ പ്രകൃതിയാല്‍ അനുഗൃഹീതയാണ് കേരളം. വടക്ക്, വടക്കുകിഴക്കുഭാഗങ്ങളില്‍ കര്‍ണ്ണാടകം, തെക്ക്, തെക്കുകിഴക്കുമായി തമിഴ്‌നാട്, പടിഞ്ഞാറ് ലക്ഷദ്വീപിലേക്കുള്ള സമുദ്രവാതായനം - എത്ര മനോഹരമായ ഭൂപ്രദേശമാണ് കേരളം. പ്രകൃതി കനിഞ്ഞു നല്‍കിയ സമ്പത്തും, അഴകും, അപൂര്‍വതകളും കൊണ്ട് "ദൈവത്തിന്റെ സ്വന്തം നാട്" എന്നു വിശേഷിക്കപ്പെടുന്ന കേരളം ആ പേരിനു തികച്ചും അര്‍ഹം തന്നെ.

ഭാഷയുടെ അടിസ്ഥാനത്തില്‍ 'കേരളം' എന്ന സംസ്ഥാനം 1956 നവംബര്‍ 1 നാണ് രൂപം കൊണ്ടതെങ്കിലും പൗരാണികമായ ചരിത്രവും, കല, ശാസ്ത്രം തുടങ്ങിയ രംഗങ്ങളിലെ പാരമ്പര്യവും ഈ നാടിനെ മഹത്തരമാക്കുന്നു. സാമൂഹികാടിസ്ഥാനത്തിലുള്ള വലിയ മാറ്റങ്ങള്‍ ഇവിടെ കൊണ്ടു വരാന്‍ കഴിഞ്ഞത് സ്വന്തം സാംസ്കാരികപൈതൃകത്തിന്റെ പിന്തുണ കാരണമാണ്.

സാംസ്കാരികതയോടു ചേര്‍ന്നു നില്ക്കുന്ന മതസൗഹാര്‍ദ്ദവും കേരളത്തിന്റെ മേന്മയായി കാണേണ്ടതാണ്. വൈദേശികമായ ക്രിസ്തുമതവും ഇസ്ലാംമതവും ഇന്ത്യയില്‍ പ്രവേശിച്ചത് നമ്മുടെ കേരളത്തിലൂടെയാണ്. ഇന്ത്യയിലെ ഒന്നാമത്തെ ക്രൈസ്തവദേവാലയവും, മുസ്ലീം ദേവാലയവും സ്ഥിതി ചെയ്യുന്നത് കേരളത്തിലെ കൊടുങ്ങല്ലൂരിലാണ് എന്നതു തന്നെ അക്കാലത്തെ മതസൗഹാര്‍ദ്ദത്തിനു തെളിവാണ്.

നദികളും തടാകങ്ങളും കായലുകളും കുളങ്ങളും നല്‍കുന്ന ജലസമൃദ്ധിയിലും കേരളം വളരെ മുന്‍പിലാണ്. ഈ ജലസമൃദ്ധി ഇവിടുത്തെ കാര്‍ഷികമേഖലയ്ക്കും വനസമ്പത്തിനും കൂടുതല്‍ ചൈതന്യം നല്‍കുന്നു. കാര്‍ഷികരംഗത്തെ എടുത്തുപറയേണ്ട വിളകളാണ് സുഗന്ധവ്യഞ്ജനങ്ങള്‍. വിദേശികളുടെ ഏറ്റവും പ്രിയവ്യഞ്ജനമായ കുരുമുളക് കേരളത്തിന്റെ സംഭാവനയാണ്. പണ്ട് ഈ സുഗന്ധവ്യഞ്ജനങ്ങള്‍ തേടിയാണല്ലോ വിദേശസാമ്രാജ്യശക്തികള്‍ കേരളത്തിലെത്തിയതും കച്ചവടബന്ധം തുടങ്ങിയതും.

കാലാവസ്ഥയും പ്രകൃതിയും പോലെ തന്നെ ആകര്‍ഷകമാണ് ഇവിടത്തെ കലാ-സാംസ്കാരികപാരമ്പര്യങ്ങളും ഉത്സവങ്ങളും പൂരങ്ങളും. മനോഹരമായ വൈരുദ്ധ്യങ്ങളുടെ പ്രകൃതിപരമായ ഏകോപനമാണ് കേരളത്തില്‍ കാണാന്‍ കഴിയുക. കേരളത്തെ അറിയുക എന്നാല്‍ ഈ വ്യത്യസ്തതകളെയും അപൂര്‍വ്വതകളെയും പൈതൃകത്തെയും അറിയുക എന്നതാണ്.

Similar questions