രാമായണത്തിലെ ഉത്തരകാണ്ഡത്തെ ആസ്പദമാക്കി ഒരു ചെറു നാടകം രചിക്കുക. (മലയാളത്തില്‍)
Write a short Malayalam drama depicting Uttara Kanda of Ramayana. (in Malayalam)
Points : 50 ☺
Answers
രംഗം 1
(രാമ പട്ടാഭിഷേകത്തിനു ശേഷം അയോധ്യയിലെങ്ങും സന്തോഷം കളിയാടി. ഒരിക്കല്‍ രാമന്‍ വേഷപ്രഛനനായി നാടു ചുറ്റുകയായിരുന്നു. അപ്പോള്‍ രണ്ടു പ്രജകളുടെ സംഭാഷണം ശ്രവിച്ചു....)
പ്രജ(1) : അതേ അറിഞ്ഞില്ലേ??? സിതാമാതാവിന്‍റെ ഉതരത്തിലുള്ള കുഞ്ഞ് രാജാവിന്‍റെ അല്ല. അത് ലങ്കേശന്‍റെ ആണ്. ഇത്രയും കാലം അവര്‍ ഒന്നിച്ചായിരുന്നില്ലേ താമസം. ഹഹഹഹ....
പ്രജ(2) : അതേ അതേ... സീത അശുദ്ധയാണ്.... പാവം രാജാവ്... ഹഹഹ!!!
(ശ്രീരാമന്‍റെ ഹൃദയം തകര്‍ന്നു
പോയി...)
രംഗം 2
(രാമന്‍ അസ്വസ്ഥനാണ്. പ്രജകളുടെ
സംസാരം രാമന്‍റെ കര്‍ണ്ണങ്ങളിലെപ്പോഴും മുഴങ്ങികൊണ്ടേ ഇരുന്നു. അവസാനം ഹൃദയം
പൊട്ടുന്ന വേദനയോടെയാണെങ്കിലും രാമന്‍ ഒന്ന് തീരുമാനിചു.)
രാമന്‍ : ലക്ഷ്മണാ, നീ സീതാ ദേവിയെ കാട്ടില്‍ ഉപേക്ഷിക്കുക.... കാട് കാണിക്കാനെന്നവ്യാചേന അവളെ നീ കാട്ടിലേക്ക് കൊണ്ടുപോയി ഉപേക്ഷിക്കുക !!!!
(ലക്ഷ്മണന്‍ സ്വയം ശപിച്ചുകൊണ്ട്
ജ്യേഷ്ഠനെ അനുസരിക്കുന്നു. സീതയെ വനത്തില്‍ ഉപേക്ഷിക്കുന്നു. രാഘവവംശം
ദുഖത്തിലാണ്ട് പോകുന്നു.)
രംഗം 3
(സീതയെ വാല്മീകി തന്‍റെ
ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി അഭയം കൊടുക്കുന്നു. അവിടെ വച്ച് സീത ദേവി
ലവകുശന്മാര്‍ക്ക് ജന്മം നല്‍കുന്നു. ലവനും കുശനും താപസപുത്രരായി വളരുന്നു)
(ആ സമയം അയോധ്യയിലെ
രാജകൊട്ടാരത്തില്‍...)
രാജഗുരു : അയോധ്യയിലെ ഐശ്വര്യം തിരിച്ചു കൊണ്ടുവരാനായി ഒരു അശ്വമേധയാഗം നടത്തേണ്ടിയിരിക്കുന്നു.
രാമന്‍ : അവിടുത്തെ വാക്കുകള്‍ പോലെ... ആരവിടെ... അശ്വമേധയാഗത്തിനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചുകൊള്ളട്ടെ....
മന്ത്രി : കല്പനപോലെ മഹാരാജാ.....
രംഗം 4
(അശ്വമേധയാഗം നടത്തുന്നു.
കുതിരയുടെ കാവല്‍ക്കാരനായി ലക്ഷ്മണനാണ് പോകുന്നത്. ആര്‍ക്കും ആ കുതിരയെ
ബന്ധിപ്പിക്കാനായില്ല. ഒടുവില്‍ ഗോമതി തീരത്തുകൂടി ചെന്ന ആ കുതിരയെ ലവകുശന്മാരു
ബന്ധിക്കുന്നു. ബാലന്മാരുടെ വീരത കണ്ട് ലക്ഷ്മണന്‍ അത്ഭുതപ്പെട്ടു. അവരുമായി
ലക്ഷ്മണന്‍ യുദ്ധം ചെയ്തെങ്ങിലും പരാജയപ്പെട്ടു. 2 ബാലന്മാര്‍ ലക്ഷ്മണനെ
തോല്പിചെന്നറിഞ്ഞ രാമനു അവരെ കാണാനൊരു മോഹം തോന്നി. അവരെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു.)
രാമന്‍ : വരൂ വീര ബാലന്മാരെ, രാജകൊട്ടാരത്തിലേക്ക് സ്വാഗതം!!!!
ബാലന്മാര്‍ : പ്രണാമം മഹാരാജാ ! എന്തിനാണ് ഞങ്ങളെ വിളിപ്പിച്ചതെന്ന്‍ അരുളിയാലും....
രാമന്‍ : നിങ്ങളിന്നലെ ബന്ധിച്ച അശ്വം നമ്മുടെതാണ്. നിങ്ങള്‍ ശസ്ത്രവിദ്യകളില്‍ തോല്പിച്ച പോരാളി എന്‍റെ സഹോദരനും. മറ്റു രാജാക്കന്മാര്‍ക്ക് കഴിയാഞ്ഞതാണ് നിങ്ങള്‍ ചെയ്തത്. നിങ്ങള്‍ ആരാണ്? എവിടെ ആണ് താമസം?
ബാലന്മാര്‍ : പ്രഭു, നാം ലവകുശന്മാരാണ്. വാല്മീകി മഹര്‍ഷിയുടെ ആശ്രമത്തിലാണ് വാസം. അങ്ങയുടെ ധീരസാഹസ കഥകള്‍ അദ്ദേഹം ഞങ്ങള്‍ക്ക് ചൊല്ലി തന്നിട്ടുണ്ട്.
(ഇത്രയും പറഞ്ഞുകൊണ്ടവര്‍ രാമകഥകളോരോന്നായി പാടിത്തുടങ്ങി. അത് ശ്രവിച്ച രാമന് അവര്‍ തന്‍റെ മക്കളാണെന്ന് മനസ്സിലായി.)
രാമന്‍ : പുത്രന്മാരേ, നിങ്ങളുടെ മാതാവിനോട് ഇവിടെ വരാനാവശ്യപ്പെടുക.
ബാലന്മാര്‍ : ശരി പ്രഭോ. ഞങ്ങള്‍ക്ക് വിട നല്‍കിയാലും.
രാമന്‍ : പോയി വരൂ പുത്രന്മാരേ... മംഗളം ഭവന്തു !!!
രംഗം 5
(ലവകുശന്മാര്‍ സീതയോടൊപ്പം തിരികെ
വരുന്നു. സീത സന്തോഷവതിയാണ്. രാമന്‍ തന്നേ കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റിയെന്നു
കരുതി കൊട്ടാരത്തിനുള്ളിലേക്ക് പ്രവേശിക്കുന്നു)
രാമന്‍ : സീതേ നീ ഇത്രയും കാലം സുഖമായി വസിച്ചെന്നു കരുതുന്നു.
സീത : അങ്ങ് ഇല്ലാതെ ഞാന്‍ സുഖമായി വസിക്കുമെന്നോ? അസാധ്യം !!!
ബാലന്മാര്‍ : എന്താണിത് മാതേ?
സീത : പുത്രന്മാരേ, ഞാന്‍ നിങ്ങളോട് ആ സത്യം വെളിപ്പെടുത്താനുള്ള സമയമായിരിക്കുന്നു. ഈ ശ്രീരമാച്ചന്ദ്രനാണ് നിങ്ങളുടെ പിതാവ് !!!
ബാലന്മാര്‍ : എന്ത്??? ഞങ്ങളുടെ പിതാവ് അയോധ്യയുടെ രാജാവെന്നോ???
രാമന്‍ : അതേ പുത്രന്മാരേ. ഞാന്‍ നിങ്ങളുടെ പിതാവാണ് !!!!!!
സീത : ഇത്രയും കാലത്തിനു ശേഷം ആണെങ്കിലും അങ്ങ് എന്നേ തിരികെ സ്വീകരിച്ചല്ലോ... ഞാന്‍ ധന്യയായി .......
രാമന്‍ : ഞാന്‍ നിന്നേ സ്വീകരിക്കാം. അതിനു മുമ്പ് നീ ഇവിടെ ഉള്ള സര്‍വരേയും സാക്ഷിയാക്കി നീ പരിശുദ്ധയാണെന്ന് സത്യം ചെയ്യണം.
സീത : ഇത്രയും വല്‍സരങ്ങള്‍ കടന്നു പോയിട്ടും അങ്ങേക്ക് ഈ ഉള്ളവളെ വിശ്വസമില്ലെന്നോ??? ശരി, ഞാന്‍ സത്യം ചെയ്യാം. എല്ലാവരും കേട്ടുകൊള്ളുക........
“ഞാന്‍ പരിശുദ്ധയാണ്. ശ്രീരമാച്ചന്ദ്രനല്ലാതെ
മറ്റൊരു പുരുഷനേയും ഞാനെന്‍റെ ചിത്തത്തില്‍ പ്രതിഷ്ടിച്ചിട്ടില്ല. ഞാന്‍ പറഞ്ഞതെല്ലാം സത്യമാണെങ്കില്‍ എന്‍റെ മാതാവായ
ഭൂമി ദേവി എന്നേ സ്വീകരിക്കട്ടേ !!!”
(ഭൂമി പിളര്‍ന്നു. ഭൂമി ദേവി
പ്രത്യപ്പെട്ടു. സീതയെ കൂടെ കൊണ്ട് പോയി.)
രാമന്‍ : സീതേ............................... അരുത്...........
ബാലന്മാര്‍ : മാതേ................ പോകരുതേ.....
(ഏതാനം ദിനങ്ങള്‍ക്ക് ശേഷം രാമനും
സോദരന്മാരും സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നു)
(അവസാനം)
(രാമ പട്ടാഭിഷേകത്തിനു ശേഷം
അയോധ്യയിലെങ്ങും സന്തോഷം കളിയാടി. ഒരിക്കല്‍ രാമന്‍ വേഷപ്രഛനനായി നാടു
ചുറ്റുകയായിരുന്നു. അപ്പോള്‍ രണ്ടു പ്രജകളുടെ സംഭാഷണം ശ്രവിച്ചു....)
പ്രജ(a) : അതേ അറിഞ്ഞില്ലേ???
സിതാമാതാവിന്‍റെ ഉതരത്തിലുള്ള കുഞ്ഞ് രാജാവിന്‍റെ അല്ല. അത് ലങ്കേശന്‍റെ ആണ്.
ഇത്രയും കാലം അവര്‍ ഒന്നിച്ചായിരുന്നില്ലേ താമസം. ഹഹഹഹ....
പ്രജ(b) : അതേ അതേ... സീത
അശുദ്ധയാണ്.... പാവം രാജാവ്... ഹഹഹ!!!
(ശ്രീരാമന്‍റെ ഹൃദയം തകര്‍ന്നു
പോയി...)
< Hope It Helps >