India Languages, asked by youaregopi, 7 months ago

Write an essay on ബാലനീതി in malayalam. Malayalis plz answer. note:other answers will be reported​

Answers

Answered by Mahi2605
1

Answer:

ബാലവേല നിയമം അനുവദിക്കുന്നില്ലെങ്കിലും നിയമപാലകര്‍ കണ്ണുചിമ്മുകയാണ്. 2006ലാണ് കുട്ടികളെക്കൊണ്ട് വീട്ടുപണിയെടുപ്പിക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടത്. അഞ്ചു വര്‍ഷം മുമ്പാണ് കുട്ടികള്‍ ചവറുപെറുക്കുന്നത് നിരോധിച്ചത്. എന്നാല്‍ 14 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഏതു വലിയ ജോലി ചെയ്യാനും ഇവിടെ ഒരു നിയമവും ഇല്ല. ഭാരതത്തില്‍ ഒരു വ്യക്തിയ്ക്ക് പൗരവകാശം നല്‍കുന്നത് 18 വയസ് തികഞ്ഞാലാണ്. അതിനര്‍ത്ഥം അതിന്റെ മുമ്പ് അവന്‍ കുട്ടിയാണ്. സ്വന്തമായി തീരുമാനങ്ങളെടുക്കാനായിട്ടില്ലെന്നാണ്. എന്നാല്‍ 14 വയസ് തികഞ്ഞ കുട്ടികളെ കൊണ്ട് ഏത് ജോലി ചെയ്യിപ്പിക്കാം എന്നാണ് ഇപ്പോഴുള്ളത്. ഇതു പറയുമ്പോള്‍ 14 വയസു വരെയുള്ള കുട്ടികളെ കൊണ്ട് ഇപ്പോള്‍ ജോലിയൊന്നും ചെയ്യിക്കുന്നില്ലെന്ന് തെറ്റിദ്ധരിക്കരുത്. ഏകദേശം 50 ലക്ഷം കുട്ടികള്‍ ഇപ്പോഴും തൊഴില്‍ രംഗത്ത് സജീവമാണെന്നാണ് ഒടിവിലത്തെ കണക്കുകള്‍ പറയുന്നത്. എന്നാല്‍ ബാലവേലയില്‍ ഏര്‍പ്പെട്ടിട്ടുള്ള കുട്ടികളുടെ കണക്ക് ഇതിനേക്കാള്‍ കൂടുതലാണെന്നാണ് കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നവര്‍ പറയുന്നത്. സ്‌കൂളില്‍ പോവാത്ത കുട്ടികളെല്ലാവരും തന്നെ ആരും കാണാത്ത ബാലവേലക്കാരാണെന്നാണ്. ബാലവേലക്കാരുടെ കണക്കില്‍പ്പെട്ട കുട്ടികളുടെ എണ്ണത്തിന്റെ നാലിരട്ടിയായിരിക്കും ഇത്തരം കുട്ടികള്‍. നാലും അഞ്ചും വയസു മുതല്‍ ബാലവേല തുടങ്ങുന്നുവെന്നാണ് പുതിയ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രേഖപ്പെടുത്തിയിട്ടുള്ള ബാലവേലക്കാരില്‍ മൂന്നിലൊന്നുപേര്‍ വ്യവസായമേഖലകളിലാണ് ജോലിചെയ്യുന്നത്. വിഷമകരമായ തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുള്ള മൊത്തം കുട്ടികളില്‍ നല്ലൊരു വിഭാഗം പാന്‍, ബീഡി, സിഗരറ്റ് വ്യവസായങ്ങളിലും നിര്‍മാണമേഖലയിലും വീട്ടുവേലക്കാരായുമാണു പണിയെടുക്കുന്നത്. രേഖപ്പെടുത്തിയിട്ടുള്ള മൊത്തം ബാലവേലക്കാരില്‍ ഏറ്റവും കൂടുതല്‍ കാര്‍ഷികമേഖലയിലാണ്. ഈ കുട്ടികള്‍ കൃഷിയിടങ്ങളില്‍ നീണ്ട മണിക്കൂറുകള്‍ ചെലവഴിക്കുകയും കീടനാശിനികളും മറ്റു രാസപദാര്‍ഥങ്ങളും ഉള്ളിലേക്കു വലിച്ചെടുക്കുന്നതിന്റെ ദോഷഫലങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നു. ഇതുമൂലം പെണ്‍കുട്ടികളും 10 വയസിനും 12 വയസിനുമിടയ്ക്കുള്ള ഇളംപ്രായത്തില്‍ ശാരീരികവും ലൈംഗികവുമായ അതിക്രമങ്ങള്‍ക്കു വിധേയരാവുക പോലും ചെയ്യുന്നു

Similar questions