India Languages, asked by youaregopi, 9 months ago

Write an essay on ബാലനീതി in malayalam. Malayalis plz answer. Plz write atleast a para​

Answers

Answered by viajaypkawle67
1

Answer:

ബാലനീതി നിയമപ്രകാരം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതോടെ സംസ്ഥാനത്ത് അടച്ചുപൂട്ടുന്നത് 375 ഓളം അനാഥാലയങ്ങള്‍. രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതോടെ 165 അനാഥാലയങ്ങള്‍ നേരത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച്‌ 31വരെയായിരുന്നു രജിസ്‌ട്രേഷനുള്ള സമയപരിധി. രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. താമസക്കാരായ കുട്ടികള്‍ക്ക് മെച്ചപ്പെട്ട ശ്രദ്ധയും പരിചരണവും നല്‍കുന്നെന്ന് ഉറപ്പാക്കാനാണ് ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ നടപ്പാക്കുന്നത്.

കുട്ടികള്‍ക്ക് ആനുപാതികമായി നിശ്ചിത എണ്ണം ജോലിക്കാര്‍, അധ്യാപകര്‍, കെയര്‍ ടേക്കര്‍, ഡോക്ടര്‍, സൈക്കോളജിസ്റ്റ് തുടങ്ങിയവരുടെ സേവനം ഉറപ്പാക്കണമെന്നതടക്കമുള്ള വ്യവസ്ഥകളാണ്‌ ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ പറഞ്ഞിരിക്കുന്നത്.

ജെ.ജെ ആക്‌ട് പ്രകാരം നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെ, ശ്രദ്ധയും സംരക്ഷണവും ആവശ്യമായതോ നിയമവുമായി പൊരുത്തപ്പെടാത്തതോ ആയ കുട്ടികളെ താമസിപ്പിക്കുന്നത് കുറ്റകരമാണ്. ഇത്തരം സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം.

18 വയസ്സ് വരെയുള്ള കുട്ടികളാണ് നിയമത്തിന്റെ പരിധിയില്‍ വരുന്നത്. കുട്ടികളുടെ പുനരധിവാസം, വികസനം, സംരക്ഷണം, ശ്രദ്ധ എന്നിവയ്ക്കാവശ്യമുള്ള അടിസ്ഥാനസൌകര്യങ്ങളും സംവിധാനങ്ങളും എന്തൊക്കെയാണെന്ന് നിയമം വിശദീകരിക്കുന്നു.

നിയമവുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്ന കുട്ടികളെ രക്ഷിക്കുന്നതിനായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളും സഹായം ആവശ്യമുള്ള കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും ശുശ്രൂഷയും ഉറപ്പാക്കുന്നതിനുള്ള ശിശു ക്ഷേമ കമ്മിറ്റികളും ഈ സംവിധാനത്തില്‍ ഉള്‍പ്പെടുന്നു.

രജിസ്ട്രേഷന്‍ എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള അപേക്ഷയും അനുബന്ധ രേഖകളും സ്ഥാപനം പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ശിശുസംരക്ഷണ ഓഫീസര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്. നിലവിലുള്ള രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സ്ഥാപനത്തിലെ ഭൗതികസൗകര്യങ്ങള്‍, മുറികളുടെ എണ്ണവും വലിപ്പവും, ജലസ്രോതസ്, ശുചിത്വസംവിധാനങ്ങള്‍ തുടങ്ങിയ വിവരങ്ങളും നല്‍കണം.

സംഘടനയുടെ സാമ്ബത്തികസ്ഥിതി, വരുമാനസ്രോതസ്സുകള്‍, മൂന്നുവര്‍ഷത്തെ ഓഡിറ്റ് ചെയ്ത കണക്കുകള്‍, വിദേശത്തുനിന്നടക്കം ലഭിക്കുന്ന ഫണ്ടുകള്‍ എന്നിവ വ്യക്തമാക്കണം. സ്ഥാപനത്തിന് സാമൂഹ്യനീതി ഡയറക്ടറാണ് താത്കാലിക രജിസ്ട്രേഷന്‍ നല്‍കുക. തുടര്‍ന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസറോ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ സ്ഥാപനം പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കണം.

എന്നാല്‍ പുതിയ നിബന്ധനകള്‍ക്കെതിരെ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ഇ കെ വിഭാഗം സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹരജി നല്‍കിയിരുന്നു. ഇത് ഈമാസം 10നാണ് ഹരജി പരിഗണിക്കുന്നത്. ഇതിലെ കോടതി ഉത്തരവിനനുസരിച്ച്‌ അംഗീകാരം നേടാത്തവര്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കാനാണ് വനിത-ശിശുവികസന വകുപ്പിന്റെ തീരുമാനം.

കഴിഞ്ഞ ദിവസം സെക്രട്ടറി തലത്തില്‍ കൂടിയിരിക്കുന്ന യോഗത്തില്‍ പത്താം തിയതി കോടതിയുടെ തീരുമാനങ്ങള്‍വരുന്നതുവരെ കാത്തുനില്‍ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും കോടതി വിധി എന്താണോ പറയുന്നത് അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കാം എന്ന രീതിയിലാണ് യോഗത്തില്‍ തീരുമാനമായതെന്നുമാണ് ശിശു സംരക്ഷണ ഓഫീസര്‍ ജോസഫ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

"10 ാം തിയതി സുപ്രീം കോടതിയുടെ പരിഗണനയില്‍ കേസ് വരുന്നുണ്ട്. മുന്‍പുള്ള നിര്‍ദേശപ്രകാരം 31-3-18 ന് ശേഷം അംഗീകാരമില്ലാത്ത അല്ലെങ്കില്‍ ജെ.ജെ ആക്‌ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങളൊന്നും തന്നെ പ്രവര്‍ത്തിക്കരുതെന്ന് പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ കൊടുക്കുകയും ചില സ്ഥാപനങ്ങള്‍ കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. കോടതിയെ സമീപിച്ച സ്ഥാപനങ്ങള്‍ പത്താം തിയതി കോടതി ഒരു തീരുമാനം പറയുന്നതുവരെ എന്താണോ പറയുന്നത് അതിനെ അടിസ്ഥാനപ്പെടുത്തി രജിസ്‌ട്രേഷന്റെ കാര്യങ്ങളുമായി മുന്നോട്ടുപോകാമെന്നാണ് പറഞ്ഞിരിക്കുന്നത്"-ജില്ലാ ശിശുക്ഷേമ തലവന്‍ ജോസഫ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

ജെ.ജെ. ആക്ടില്‍ പറഞ്ഞിരിക്കുന്ന പ്രൊവിഷന്‍സ് കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വേണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഹൈക്കോടതിയില്‍ ഒരു കേസ് വന്നപ്പോഴാണ് സ്ഥലവും സ്റ്റാഫുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കുറച്ചുകൂടി വ്യക്തത വരണമെന്ന് നിര്‍ദേശിക്കുന്നത്.

ഇപ്പോള്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് കോടതിയുടെ നിര്‍ദേശപ്രകാരം രജിസ്റ്റര്‍ ചെയ്യുക, ബാക്കിയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ തലത്തിലോ കോടതി തീരുമാനം വരുന്നതിനനുസരിച്ച്‌ ചെയ്യാമെന്നുള്ളാണ്. ജെ.ജെ ആക്‌ട് പ്രകാരം സ്ഥാപനത്തിന് കുറേയേറെ പ്രൊവിഷ്യന്‍സ് വേണം. ഇന്‍ഫ്രാസ്‌ട്രെക്ചര്‍, സ്റ്റാഫ് ഉള്‍പ്പെടെ നിരവധി കാര്യങ്ങളുണ്ട്. അത് പെട്ടെന്ന് ഉണ്ടാക്കാം എന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ടായിരിക്കാം പത്താം തിയതി തീരുമാനം വന്നതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കാമെന്ന് പറഞ്ഞത്- ജില്ലാ ശിശു സംരക്ഷണ തലവന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

അതേസമയം ഇത്തരത്തില്‍ പൂട്ടുന്ന സ്ഥാപനങ്ങളിലെ കുട്ടികളെ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റാണ് ശിശുസംരക്ഷണ സമിതിയുടെ തീരുമാനം. താല്‍പര്യമില്ലാത്തവരെ വീടുകളിലേക്ക് മടക്കിവിടും. പുതുക്കാത്ത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവസാനിക്കുന്നതോടെ പന്ത്രണ്ടായിരത്തിലധികം കുട്ടികളെയാവും മാറ്റി പാര്‍പ്പിക്കേണ്ടി വരിക.

നേരത്തെ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച്‌ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് കാട്ടി 516 അനാഥാലയങ്ങള്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് അപേക്ഷ നല്‍കിയിരുന്നു.

Similar questions