write an essay on the topic importance of reading in malayalam
Answers
വായന വളരെ നല്ലൊരു ശീലമാണ് എന്നാൽ ഇന്ന് പല കുട്ടികളും ഇത് ഉപേക്ഷിച്ചു കൊണ്ടിരിക്കുകയാണ് അവർ പിന്നെ പുതിയ പുതിയ വിനോദങ്ങൾ അവർതന്നെ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു പക്ഷേ വായന മനുഷ്യൻറെ തലച്ചോറിനെ വികസനത്തെ സഹായിക്കും വായിച്ചാൽ വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും എന്ന പ്രയോഗം വളരെ അർത്ഥവത്താണ് ഇക്കാലത്ത് നാം വായനയുടെ ആവശ്യകത മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ് വായനയിലൂടെ മാത്രമേ നമുക്ക് നമ്മുടെ ഉള്ളിൽ ഉള്ളത് പുറത്തു കൊണ്ടുവരാൻ കഴിയൂ വായിക്കാതെ നമ്മൾ മറ്റു കാര്യങ്ങൾ മാത്രം നോക്കുകയാണെങ്കിൽ നാം ചെയ്യുന്ന പലതും തെറ്റായി പോകും വായിക്കുന്നതിലൂടെ നമ്മുടെ മനസ്സിനെ ബോധവത്കരിക്കുകയാണ്.
Hope it helps you ✌
ചിഹ്നങ്ങൾ, അടയാളങ്ങൾ എന്നിവയെ അർഥവത്തായ കാര്യങ്ങളായി പരിവർത്തിച്ചു എടുക്കുന്നതിനോ അർഥമുള്ളവയായി നിർമ്മിക്കുന്നതിനോ വേണ്ടിയുള്ള ഒരു സങ്കീർണ്ണമാനസിക പ്രക്രിയയാണ് വായന. ഭാഷാജ്ഞാനം കൈവരിക്കുന്നതിനും, ആശയ-വിവര വിനിമയത്തിനുമുള്ള ഒരു ഉപാധിയാണ് വായന. നിരന്തരമുള്ള പരിശീലനവും,ശുദ്ധീകരണവും മെച്ചപ്പെടുത്തലും ആവശ്യമുള്ളതാണ് വായനാപ്രക്രിയ. ആശയം ഗ്രഹിക്കുന്നതിനും അർഥം മനസ്സിലാക്കുന്നതിനും വിവിധ വായനാതന്ത്രങ്ങൾ വായനക്കാരൻ ഉപയോഗിക്കുന്നു. വായന അറിവ് വർദ്ധിപ്പിക്കും.
ഇന്ന് വായന കൂടുതലായും നടക്കുന്നത് പുസ്തകം, മാസികകൾ, വർത്തമാനപ്പത്രങ്ങൾ, നോട്ടു ബുക്ക് തുടങ്ങിയഅച്ചടി മാദ്ധ്യമങ്ങളിലൂടെയോ, ടെലിവിഷൻ, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ഇ ബുക്ക് തുടങ്ങിയവയിലൂടെയോ ആണ്. പെൻസിലോ, പെനയോ ഉപയോഗിച്ചെഴുതിയ കൈയക്ഷര പ്രതികളിലൂടെയും വായന സംഭവിക്കുന്നുണ്ട്.
ആംഗലേയത്തിൽ റീഡ്(ഇംഗ്ലീഷ്: read) എന്നും അറബിയിൽ ഖിറാഅത്ത്(ഇംഗ്ലീഷ്: قرائة) എന്നുമാണ് വായനയുടെ പേരുകൾ. വിജ്ഞാനം നേടാനുള്ള ഒരു പ്രധാന വഴിയാണിത്. ഇതിനുവേണ്ടി ആദ്യകാലങ്ങൾ മുതൽ പുസ്തകങ്ങൾ ആണ് ഉപയോഗിച്ചിരുന്നത്. ഇന്ന് ഇ-വായന ഏറെ പ്രചരിക്കപ്പെട്ടു. എഴുത്തുകളാണ് എപ്പോഴും വായിക്കപ്പെടുന്നതും വായിക്കപ്പെടേണ്ടതും വായനയുടെ സംരക്ഷണത്തിനുവേണ്ടിയാണ് ഗ്രന്ഥാലയങ്ങൾ നിലകൊള്ളുന്നത്.
ഏറ്റവും ചെലവു കുറഞ്ഞതും എന്നെന്നും ഫലം ലഭിക്കുന്നതുമായ വിജ്ഞാന വിനോദോപാധിയാണ് വായന.
പ്രസിദ്ധ ഉദ്ധരണികൾ
“വായിച്ചാലും വളരും വായിച്ചില്ലങ്കിലും വളരും.വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും”— കുഞ്ഞുണ്ണിമാഷിന്റെ കവിത