India Languages, asked by DreamCatcher007, 5 months ago

കൊറോണക്കാലത്തെ വിദ്യാഭ്യാസത്തിന്റെ ഗുണങ്ങളും ദോഷങ്ങളും

write an essay regarding this topic...
please don't spam...
it's urgent

Answers

Answered by jeffrinesujan2020
14

Answer:

ഓൺലൈൻ വിദ്യാഭ്യാസത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അവതരിപ്പിക്കപ്പെടുന്ന വാദമുഖങ്ങൾ ഹംപ്റ്റി ഡംപ്റ്റിയും ആലീസും തമ്മിൽ സർവകലാശാലയുടെ അർത്ഥത്തെക്കുറിച്ചു നടന്ന സംഭാഷണം പോലെയാണ്. സാധ്യതകളെ പരിപൂർണമായി നിരാകരിക്കുന്ന അർത്ഥങ്ങൾ വാസ്തവത്തിൽ ഏകപക്ഷീയമാണ്. ഓൺലൈൻ പഠനം വികസ്വരമായ മേഖലയാണ്. അതിനെ അടുത്തറിയുകയും കോർപറേറ്റ് താത്പര്യങ്ങൾക്ക് വിട്ടുകൊടുക്കാതെ പൊതുവിദ്യാഭ്യസത്തിന്റെ ഭാഗമാക്കണോ എന്നതുമാണ് ഏറ്റവും പ്രധാനപ്പെട്ടതും വിമർശനപരവുമായ ചോദ്യം.

ഔപചാരിക രീതികളും മാർഗ്ഗങ്ങളും അവലംബിച്ചു നടത്തുന്ന വിദ്യാഭ്യാസ പ്രവർത്തങ്ങൾ ലോക്ക്ഡൗണിനെത്തുടർന്ന് തടസ്സപ്പെട്ടിരിക്കുന്ന ഒരു സവിശേഷ ഘട്ടത്തിലാണ് ഓൺലൈൻ പഠനത്തിന്റെ സാധ്യതകളെ നമ്മൾ അന്വേഷിക്കുന്നത്. സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, ഇതര പരിശീലന കേന്ദ്രങ്ങൾ -എല്ലാംതന്നെ അടിച്ചിട്ടിരിക്കുകയാണ്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് ബദൽ മാർഗമെന്ന നിലയിൽ ഇന്റർനെറ്റ് അടിസ്ഥാനപ്പെടുത്തിയ ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ ആകൃഷ്ടരാവുന്നത്. എന്നാൽ ഔപചാരിക വിദ്യാഭ്യാസ സംവിധാനത്തിനു ഒരു ബദൽ മാർഗമായി ഓണലൈനിനെ പല അധ്യാപകരും കാണുന്നില്ല. ശരിയാണ്, നിലവിൽ ഇത് ഒരു ബദൽ മാർഗമല്ല, മറിച്ച് നിലവിലുള്ള വിദ്യാഭ്യാസ വിനിമയങ്ങൾക്ക് സഹായകരമാവുന്ന കൂടുതൽ സാധ്യതകളൊരുക്കുക മാത്രമാണ് ചെയ്യുന്നത്.

ഔപചാരിക പഠനപ്രക്രിയ പ്രധാനമായും നടക്കുന്നത് ക്ളാസ്റൂം സംവേദനത്തിലൂടെയാണ്. മാനവിക വിഷയങ്ങളായായാലും സാമൂഹിക ശാസ്ത്ര, ശാസ്ത്ര പഠനമായാലും ക്ളാസ്റൂം പഠനം ഒഴിവാക്കാൻ പറ്റാത്തതാണ്. വ്യക്തിഗതമായ സംവേദനത്തിനോടൊപ്പം വിദ്യാർത്ഥികൾ ഒരുമിച്ചു ചേർന്നുള്ള കൂട്ടായ പഠന പ്രക്രിയ ധൈഷണികതയെ കൂടുതൽ ദൃഢപ്പെടുത്തുന്നതും ഒപ്പംതന്നെ പഠനത്തിന്റെ സാമൂഹ്യവത്കരണത്തെയും ഗുണകരമായ രീതിയിൽ സ്വാധീനിക്കുന്നു. ക്ളാസ്റൂം ഇന്ററാക്ഷൻ അധ്യാപനത്തിന് ഏറ്റവും അമൂല്യവത്തായ ഒന്നായി അധ്യാപകർ എടുത്തുപറയുന്ന കാര്യമാണ്. ഇതിനോട് ചേർന്ന് ലാബ് സൗകര്യങ്ങളും, ലൈബ്രറിയും വിദ്യാഭ്യാസത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ ഇതൊക്കെ ഭൗതിക ഇടങ്ങളിൽ മാത്രം പരിമിതപ്പെടുത്തേണ്ട കാര്യങ്ങളല്ല.

പഠനം ഓൺലൈനാകുമ്പോൾ

ഓൺലൈൻ എന്നാൽ ഒരു പരിസ്ഥിതിയാണ് (online is an environment) . അതിനെ മൊത്തത്തിൽ കാണേണ്ടതായുണ്ട്. പഠനത്തിനാവശ്യമായുള്ള എന്തെങ്കിലും ഒരു പ്ലാറ്റ്ഫോം അല്ലെങ്കിൽ താത്ക്കാലികമായി പഠനത്തിനുപയോഗിക്കുന്ന ഒരു സോഫ്റ്റ്വെയർ മാത്രമല്ല ഇത്. വാസ്തവത്തിൽ, ഇ- പുസ്തകങ്ങളും, നിരവധിയായ വീഡിയോകളും, പ്രതീതി ലാബുകളും ഉൾക്കൊള്ളുന്ന വിസ്തൃതമായ ലോകമാണ്. അദ്ധ്യാപകർക്ക് ഒരു വിഷയം പഠിപ്പിക്കുന്നതിന് അല്ലെങ്കിൽ ഒരു ആശയം അവതരിപ്പിക്കുന്നതിന് അനവധിയായ ഗ്രാഫിക്്സുകളെയും, വിഡിയോകളെയും, ഇതര ടെസ്റ്റുകളുളെയും ഇന്റർനെറ്റിൽനിന്നുതന്നെ കണ്ടെത്താം. ഒറ്റക്കാര്യമേ ഉള്ളൂ: ഇതിന്റെ ആധികാരികതയും ഗുണമേന്മയും ഉറപ്പു വരുത്തേണ്ടത് അധ്യാപകരുടെ ചുമതലയാണ്. ഇത് കൂടുതൽ സമയം ആവശ്യപ്പെടുന്ന പ്രക്രിയയാണ്. ഒരുപക്ഷെ വിദ്യാർത്ഥികൾക്കും ഈ ഇന്റർനെറ്റ് അന്വേഷങ്ങളിൽ പങ്ക് ചേരാം. അങ്ങിനെ അതൊരു സംയുക്തവും പങ്കാളിത്തപരവുമായ പഠനത്തിന് സഹായകമാകുന്നു.

നിലവിൽ ക്ളാസ് റൂമുകൾ ഈമട്ടിൽ സജ്ജമാണ്. എത്രയോ അധ്യാപകർ ഇത് ഫലപ്രദമായി ഉപയോഗിക്കുന്നുമുണ്ട്. സമകാലിക പഠന പ്രക്രിയ ഇന്റർ മീഡിയയാണ് ( inter media). ഇന്റർ മീഡിയ എന്നതുക്കൊണ്ട് അർത്ഥമാക്കുന്നത് ക്ളാസിലെ വ്യക്തിഗതമായ അധ്യാപനവും മാധ്യമ കലർപ്പുകളടെ സവിശേഷ ഭാഗമെന്ന നിലയ്ക്കാണ്. ഇന്റർനെറ്റിൽ നിന്ന് കണ്ടെത്തിയ ഓപ്പൺ വിദ്യാഭ്യാസ സ്രോതസുകൾ എന്ന നിലയ്ക്കുള്ള വീഡിയോകൾ, ഇതര ടെക്സ്റ്റുവൽ, ഗ്രാഫിക്സ്, പ്രെസന്റേഷൻ സാമഗ്രികൾ ക്ലാസിൽ അവതരിപ്പിച്ചുകൊണ്ടാണ് അധ്യാപകർ 'പഠിപ്പിക്കുക' (teaching) എന്ന ഔപചാരിക കൃത്യത്തിൽ ഏർപ്പെടുന്നത്. അത് ക്ളാസ്റൂമിലെ പഠനപ്രക്രിയയെ കൂടുതൽ സമ്പന്നവും ജീവസ്സുറ്റതുമാക്കുന്നു. ഭൗതിക സാമീപ്യത്തിന്റെ (eye contact) കാര്യമൊഴിച്ചാൽ ഓൺലൈനിലെ പഠനപ്രക്രിയയിൽ ഇന്റർമീഡിയ ഇന്ററാക്ഷനിൽ നിന്ന് വലിയ മാറ്റമൊന്നും സംഭവിക്കുന്നില്ല.

ഓൺലൈനിലെ വെല്ലുവിളികൾ

ഓൺലൈൻ വിദ്യാഭ്യാസം ഇന്നും അഭിമുഖീകരിക്കുന്നത് ഒരു പഴയ പ്രശ്നമാണ്. ഇന്റർനെറ്റ് വ്യാപനത്തിന്റെ തുടക്കം മുതൽക്കേ ഉന്നയിക്കപ്പെട്ടിട്ടുള്ള ഒരു വിഷയമാണത്. അത് ഡിജിറ്റൽ അന്തരത്തിന്റെ (digital divide) പ്രശ്നമാണ്. ഇന്റർനെറ്റ് അവകാശമാണ് എന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഒരു സംസ്ഥാനമാണ് കേരളം. എങ്കിലും ഡാറ്റ കണക്റ്റിവിറ്റി എല്ലാവർക്കും ഒരേപോലെ ലഭ്യമല്ല. സർവകലാശാലകളിലും പല കോളേജുകളിലും ഫ്രീ വൈ ഫൈ ലഭ്യമാക്കുന്നുണ്ടെങ്കിലും വീടുകളിൽ എല്ലാ വിദ്യാർത്ഥികൾക്കും ആ സൗകര്യം ലഭ്യമാകണമെന്നില്ല. അത്തരത്തിലുള്ള അസമത്വത്തെക്കുറിച്ചു ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്.

വിദ്യാഭ്യാസത്തിന്റെ തലത്തിൽ മാത്രം നിൽക്കുന്ന ഒരു കാര്യമല്ല, ഡിജിറ്റൽ ഇക്കണോമിയുടെ സവിശേഷ പ്രശ്നമാണ് ഇത്. സർവമേഖലയും ഡിജിറ്റൽവത്കരിക്കപ്പെടുകയും എന്നാൽ ഒരു വലിയ വിഭാഗം ജനത്തിന് അതിലേക്ക് പ്രവേശന സാധ്യത ഇല്ലാതിരിക്കുകയും ചെയ്യുക എന്നത് ഡിജിറ്റൽ ഇക്കണോമിയുടെ വികാസത്തിന് തടസമാവുകയാണ്. കോവിഡ് -19 കാലത്തിൽ ഡിജിറ്റൽ സമ്പദ്വ്യവസ്ഥക്ക് കൂടുതൽ ഊന്നൽ ലഭിച്ചിരുക്കുന്ന ഘട്ടത്തിൽ എല്ലാവരെയും ഉൾച്ചേർത്തിട്ടുള്ള വികസനത്തിന് പ്രാധാന്യം നൽകേണ്ടത് അനിവാര്യമാണ്.

Answered by ThvBeautyQueen
0

കോവിഡ് വ്യാപനം വിദ്യാഭ്യാസ രീതികളെ പാടേ മാറ്റിമറിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് പഠനം മാറി. വിവര സങ്കേതിക വിദ്യയിലൂന്നിയ രണ്ടാമത്തെ അധ്യയന വർഷമാണിത്. ഓൺലൈൻ വിദ്യാഭ്യാസത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ ഏറെ ചർച്ചചെയ്യപ്പെട്ട നമ്മുടെ സമൂഹം ഇവയുടെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് വേണ്ടപോലെ ആശങ്കപ്പെടുകയുണ്ടായില്ല.കേവലം പുസ്തകങ്ങളിലുള്ളത് മാത്രമല്ല വിദ്യാഭ്യാസം. സാമൂഹികവും സാംസ്കാരികവുമായ ബോധം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കലും വ്യക്തിത്വ രൂപീകരണവുമെല്ലാം വിദ്യാഭ്യാസത്തിൻ്റെ ഭാഗമാണ്. ഇതിൽ അധ്യാപകന്‍റെ പങ്കും ചെറുതല്ല. കേരളത്തിലെ പ്രസിദ്ധനായ വിദ്യാഭ്യാസ നിരീക്ഷകനും അധ്യാപകനുമായ സുകുമാർ അഴീക്കോട് ഒരിക്കൽ പറയുകയുണ്ടായി: ''അധ്യാപകനും വിദ്യാർഥിയും ഹൃദയം കൊണ്ട് അടുത്തു വരുമ്പോൾ അവിടെ വിദ്യാഭ്യാസം എന്ന പ്രകാശം ഉണ്ടാവുന്നു". ഇന്ന് ഡിജിറ്റൽ മറകൾക്കപ്പുറവും ഇപ്പുറവും ഏതു നിമിഷവും അറ്റുപോകാവുന്ന വിവര സാങ്കേതിക വിദ്യയിലൂടെ വിദ്യ അഭ്യസിപ്പിക്കുകയും അഭ്യസിക്കുകയും ചെയ്യുമ്പോൾ ഏറെ പ്രസക്തമാണ് സുകുമാർ അഴീക്കോടിന്‍റെ നിരീക്ഷണം.സിലബസിനപ്പുറത്ത് അധ്യാപകൻ പകർന്ന് നൽകുന്ന പാഠ്യേതര അനുഭവങ്ങളും ആശയങ്ങളും ഊർജവും വിദ്യാർഥിയെ ഏറെ സ്വാധീനിക്കുന്നുണ്ട്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ലഭിക്കുന്ന 45 മിനിറ്റിൽ ഇരുതല കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുകയാണ് ഇന്ന് ഒരോ അധ്യാപകനും. ഒരോ വിദ്യാർഥിയുടെയും മേന്മകളും ന്യൂനതകളും വൈകല്യങ്ങളും ജീവിത പശ്ചാത്തലങ്ങളും തിരിച്ചറിഞ്ഞ് ഒരോരുത്തർക്കും വേണ്ട പരിഗണനയും ശ്രദ്ധയും നൽകാൻ അധ്യാപർക്ക് സാധിക്കുക നേരിട്ടുള്ള ഇടപെടലുകളിലൂടെയാണ്. ഇന്ന് വെർച്വൽ ക്ലാസ് മുറികളിൽ അധ്യാപകൻ നിസ്സഹായനാണ് എന്നതാണ് വാസ്തവം.

Make me as brainlist

Please....

Are you a Malayali?

I'm also...

Nice to meet you? In which class are you studying?

How old are you??

Similar questions