ഊര്‍ജ്ജ സംരക്ഷണം കുറിപ്പ്
Answers
Answer:
I can't understand the language
Answer:
പ്രവൃത്തി ചെയ്യാനുള്ള കഴിവാണ് ഊര്‍ജം. നിത്യജീവിതത്തില്‍ ഊര്‍ജത്തിന്റെ എത്രയെത്ര രൂപങ്ങളാണ് ഉപയോഗിക്കുന്നത്.പെട്രോളിയം ഉല്‍പ്പന്നങ്ങളോ, വൈദ്യുതിയോ ഇല്ലാത്ത ഒരു ദിവസത്തെ പറ്റി നമുക്ക് ചിന്തിക്കാനാകുമോ ഊര്‍ജമില്ലെങ്കില്‍ യന്ത്രങ്ങളെല്ലാം നിശ്ചലം. ഊര്‍ജമെന്നാല്‍ വൈദ്യുതി മാത്രമാണ് പെട്ടെന്ന് ഓര്‍മ്മയില്‍ വരിക. എന്നാല്‍ പെട്രോള്‍, ഡീസല്‍, കല്‍ക്കരി, പ്രകൃതി വാതകം എന്നിവയും വളരെ പ്രാധാന്യമുണ്ട്. നമ്മുടെ നാട്ടില്‍ വൈദ്യുതി പ്രധാനമായും ജലവൈദ്യുത പദ്ധതികളെ ആശ്രയിച്ചാണല്ലോ ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാല്‍ ജലസ്രോതസുകള്‍ കൊണ്ട് കേരളത്തെപോലെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളും സമ്പന്നമല്ല. അതിനാല്‍ ഡീസല്‍, കല്‍ക്കരി, ആണവ ഇന്ധനം എന്നിവ വൈദ്യുതി ഉണ്ടാക്കാനായി ഉപയോഗപ്പെടുത്തുന്നു. അങ്ങനെ നോക്കുമ്പോള്‍ നാം വൈദ്യുതി ഉപയോഗിക്കുമ്പോള്‍ പരോക്ഷമായി മുകളില്‍ സൂചിപ്പിച്ച ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.എന്തുകൊണ്ട് ഊര്‍ജസംരക്ഷണംഭൂമിയില്‍ നിന്നും ഖനനം ചെയ്‌തെടുക്കുന്ന ഇന്ധനസ്രോതസുകളെല്ലാം വറ്റികൊണ്ടിരിക്കുകയാണ്.
പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, മനുഷ്യ ജീവിതം ഭൂമിയില്‍ ഉടലെടുക്കുന്നതിനും മുന്‍പ് ഭൂമിക്കടിയില്‍ കുഴിച്ചു മൂടപ്പെട്ട ജൈവവസ്‌തുക്കള്‍ ജീര്‍ണ്ണിച്ചുണ്ടായ എണ്ണയും പ്രകൃതിവാതകവും കണ്ടെത്തി, കുഴിച്ചെടുത്ത്, ശുദ്ധീകരിച്ച് മനുഷ്യനാവശ്യമായ ഊര്‍ജമാക്കി മാറ്റുന്ന സംവിധാനമാണല്ലോ നാം ഉപയോഗപ്പെടുത്തി വരുന്നത്.ഇനി എത്രനാള്‍.. സൃഷ്‌ടിക്കപ്പെട്ടതിന്റെ നൂറിരട്ടി വേഗത്തിലാണ് മനുഷ്യന്‍ ഇങ്ങനെയുള്ളപ്രകൃതി വിഭവങ്ങള്‍ ഉപയോഗിച്ച് തീര്‍ക്കുന്നത്.ലോകത്തിലെ എല്ലാ എണ്ണ ഉറവിടങ്ങളും വറ്റി കൊണ്ടിരിക്കുകയാണ്.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ നിര്‍ണ്ണായകമായ പുതിയ എണ്ണ ഉറവിടങ്ങള്‍ കണ്ടെത്തിയിട്ടുമില്ല. നാം ഇന്നുപയോഗിക്കുന്ന രീതി തുടര്‍ന്നാല്‍ പെട്രോളിയം 30 വര്‍ഷത്തേക്കും പ്രകൃതി വാതകം 55 വര്‍ഷത്തേക്കും മാത്രമേ ശേഷിക്കൂ. മാത്രമല്ല എല്ലാ രാജ്യത്തും പെട്രോളിയം നിക്ഷേപം ഇല്ല എന്നതും എടുത്തു പറയേണ്ടതുണ്ട്. അതായത് ലോക സമ്പദ്‌വ്യവസ്ഥ തന്നെ എണ്ണയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇന്ത്യയില്‍ ലഭ്യമായതിന്റെ മൂന്നിലൊന്ന് മാത്രമാണ് തദ്ദേശിയമായി ഉദ്‌പാദിപ്പിക്കുന്നത്. ബാക്കി മൂഴുവനും ഇറക്കുമതി ചെയ്യുകയാണ്.ഊര്‍ജപ്രതിസന്ധിഭാവിലോകത്തിന്റെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് ഊര്‍ജപ്രതിസന്ധിയാണ്. ഇത് എങ്ങനെ തരണം ചെയ്യാം. ഇവിടെയാണ് ഊര്‍ജസംരക്ഷണത്തിന്റെ പ്രാധാന്യം. ഇന്ന് ഊര്‍ജക്ഷാമം പരിഹരിക്കാനായി വിവിധ രാജ്യങ്ങള്‍ ഊര്‍ജസംരക്ഷണ ഉപാധികള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സൗരോര്‍ജം, തിരമാല, ഭൗമതാപോര്‍ജം, ജൈവാവശിഷ്‌ടങ്ങളില്‍ നിന്നുള്ള ബയോഗ്യാസ്, ജെട്രോഫാ പോലുള്ള ചെടികളില്‍ നിന്നുണ്ടാക്കുന്ന ബയോഡീസല്‍ എന്നീ ഊര്‍ജസ്രോതസുകളായിരിക്കും നാളത്തെ ഇന്ധനങ്ങള്‍. ഇത്തരത്തില്‍ പുതുക്കപ്പെടാന്‍ കഴിയുന്ന ഊര്‍ജസ്രോതസുകള്‍ വ്യാപകമാക്കുന്നതും പ്രചരിപ്പിക്കുന്നതും ഊര്‍ജ സംരക്ഷണത്തോടൊപ്പം നടത്തി വരുന്ന പ്രവര്‍ത്തനമാണ്.