India Languages, asked by Arex724, 10 months ago

വായനാശീലം വിദ്യാർത്ഥിക്കളിൽ

Answers

Answered by physisit
5

ഹെലോ .....

വായനാശീലം വിദ്യാർത്ഥികളിൽ

വിദ്യാർത്ഥികളായ നമ്മുടെ ഒന്നാമത്തെ കടമ അറിവ് നേടുകയാണ്. അറിവുനേടാനുള്ള വഴികൾ എന്തെല്ലാമാണ്? അധ്യാപകർ നമ്മെ പഠിപ്പിക്കുന്നു. പത്രമാസികകളും റേഡിയോ, ടി. വി തുടങ്ങിയ മാധ്യമങ്ങളും അറിവ് നൽകുന്നു. കൂടാതെ നമ്മുക്ക് കിട്ടുന്ന പല അനുഭവങ്ങളും അറിവായി മാറുന്നു. ഇപ്രകാരം നാനാതരത്തിലാണ് നമ്മൾ അറിവുള്ളവരായി തീരുന്നത്.

എന്നാൽ ഇപ്പറഞ്ഞതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു മാർഗം ആണ് വായന. ശരിയായ വായനാശീലത്തിലൂടെ അറിവിന്റെ അന്തചക്രവാളങ്ങളിലേക്ക് കടന്നു ചെല്ലാൻ നമ്മുക്ക് കഴിയും. വിജ്ഞാനവും വിനോദവും നൽകുന്ന എത്രയെത്ര പുസ്‌തകങ്ങൾ ആണ് നമ്മെ മാടി വിളിക്കുന്നത്. കുട്ടികളുടെ മാനസികവും ബുദ്ധിപരവും ആയ കഴിവുകൾ വികസിപ്പിക്കാൻ വായനക്കുള്ള പങ്കു വളരെ വലുതാണ്. മനുഷ്യമനസിനെ ഉണർത്താനും ഉയർത്താനും നല്ല പുസ്തകങ്ങക്ക് കഴിയുമെന്ന് മഹാനായ ടോൾസ്റ്റോയ് പറഞ്ഞിട്ടുണ്ട്.

ലോകം കണ്ടിട്ടുള്ള നേതാക്കന്മാരിൽ പലരും നല്ല വായനാശീലം കൈമുതൽആക്കിയവർ ആരുന്നു. ഒരു പുസ്തകം വായിക്കാൻ വേണ്ടി വളരെയധികം ക്ലേശങ്ങൾ സഹിച്ച എബ്രഹാം ലിങ്കന്റെ കഥ ആരെയും ആവേശഭരിതരാകാൻ പോന്നതാണ്. ഗാന്ധിജി, ടോൾസ്റ്റോയ് കൃതികൾ വായിച്ചിരുന്നെ ആളാണ്. മഹത്തായ ചില പുസ്തകങ്ങൾ എഴുതിയെ നമ്മുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു മികച്ച വായനക്കാരൻ ആയിരുന്നു. പ്രഥമ പ്രെസിഡന്റായിരുന്ന രാജേന്ദ്രപ്രസാദക്കെട്ടെ തന്റെ അറിവിന്റെ പകുതിയും വായനയിലൂടെ ലഭിച്ചതാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്.

വായനാശീലത്തിന്റെ മഹാനത്മ്യത്തെകുറിച്ച് എത്രയോ ചിന്തകൻ മാരാണ് ആവേശത്തോടെ പറഞ്ഞിട്ടുള്ളത് ! 'വായന മനുഷ്യനെ പൂർണനാക്കുന്നു ' എന്ന് മഹാനായ ഫ്രാൻസിസ് ബേക്കൺ പറഞ്ഞത് ഇവിടെ സ്മരണീയമാണ്. നല്ല കൃതികൾ മനുഷ്യമനസിനെ സംസ്കരിച്ചു ശുദ്ധമാക്കുന്നു. അതിനു പത്രമാസികകൾ മാത്രം വായിച്ചാൽ പോരാ. അവ വായിക്കണം, പക്ഷെ, ഒപ്പം തന്നെ മറ്റു പുസ്തകങ്ങളും വായിക്കണം. മഹാന്മാരുടെ ജീവചരിത്രങ്ങളും ആത്മകഥകളും നമ്മുക്ക് വലിയ പ്രചോദനം നൽകും. കൂടാതെ കഥകൾ, കവിതകൾ, നോവലുകൾ, നാടകങ്ങൾ തുടങ്ങിയ വിവിധ വിഭാവങ്ങളിൽപെടുന്ന കൃതികളും വായിക്കണം. ആസ്വാദനശേഷി വർധിപ്പിക്കാനും പുതിയ കാഴ്ചപ്പാടുകൾ നൽകാനും അവക്ക് കഴിയും. അവയിലെ ആശയങ്ങൾ നമ്മെ സ്വാധീനിക്കും.

വായന ഒരു വിനോദോപാധിയാണ്. വിശ്രമവേളകളിൽ അത് ചെയ്യാവുന്നതാണ്. വായന ഒരു കലയും ആണ്. മനുഷ്യ സംസ്കാരത്തെ നിലനിർത്തുന്ന ഗ്രന്ഥങ്ങളുടെ പാരായണം നമ്മെ വലിയവരാക്കും. അതുകൊണ്ടാണ് ഒരു മഹാൻ ഒരു വലിയ വായനക്കാരനായിരിക്കുമെന്ന് എമേഴ്സൺ സൂചിപ്പിച്ചത്. പക്ഷെ, അലസമായി ചെയെണ്ടേ ഒന്നല്ല വായന. നമ്മുടെ അഭിരുചിക്കും താല്പര്യത്തിനും സന്ദർഭത്തിനും അനുസൃതമായ പുസ്‌തകങ്ങൾ തെരഞ്ഞെടുത്തു വായിക്കണം. അതിന് രക്ഷാകർത്തകളുടെയും അധ്യാപകരുടെയും സഹായം നാം തേടണം.

കംപ്യൂട്ടർന്റെയും ഇന്റർനെറ്റിന്റെയും കാലഘട്ടത്തിലും പുസ്തകങ്ങൾക്കും വായനാശീലത്തിനും അർത്ഥവും ലക്ഷ്യവും ഉണ്ട്. ലേഡി മൊണ്ടേഗു പറഞ്ഞതുപോലെ, ഏറ്റവും വിജ്ഞാന -വിനോദോപാധി ആണ് വായന. അതിനാൽ പഠന കാലത്തു തന്നെ വായിക്കുന്നെ ശീലം നാം വളർത്തിയെടുക്കണം. സ്കൂളിലും കോളേജിലും ഉള്ള പഠനം അവസാനിപ്പിച്ചാലും സ്വയം പഠിക്കാനും അറിവ് നേടുവാനും അങ്ങെനെ ജീവിതവിജയം സ്വന്തമാക്കാനും വായനാശീലം നമ്മെ സഹായിക്കും.....

Explanation:

mallu...please mark my answer branlist........please........

Similar questions