World Languages, asked by haritha2555, 7 months ago

ആരാണ് മലയാള ഭാഷയുടെ പിതാവ്​

Answers

Answered by vichuvinu78
24

Explanation:

ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭക്തകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ (About this sound ഉച്ചാരണം). അദ്ദേഹം പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായിരുന്നിരിക്കണം ജീവിച്ചിരുന്നത് എന്ന് അനുമാനിക്കപ്പെടുന്നുവെങ്കിലും പതിനാറാം നൂറ്റാണ്ടാണ് ഇദ്ദേഹത്തിന്റെ ജീവിത കാലഘട്ടം എന്ന് പൊതുവിൽ വിശ്വസിച്ചു പോരുന്നു.[1] എഴുത്തച്ഛന്റെ യഥാർത്ഥ നാമം രാമാനുജൻ എന്നും കൃഷ്ണൻ എന്നും ചില വിദഗ്ദ്ധർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട്. എഴുത്തച്ഛന്റെ യഥാർത്ഥ നാമം 'തുഞ്ചൻ'(ഏറ്റവും ഇളയ ആൾ എന്ന അർത്ഥത്തിൽ) എന്നായിരുന്നു എന്ന് തുഞ്ചൻപറമ്പ് (തുഞ്ചൻ + പറമ്പ്) എന്ന സ്ഥലനാമത്തെ അടിസ്ഥാനമാക്കി കെ.ബാലകൃഷ്ണ കുറുപ്പ്

Answered by GulabLachman
5

മലയാള ഭാഷയുടെ പിതാവ് ശ്രീ തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ ആണ്

  • പതിനഞ്ചാം  നൂറ്റാണ്ടിന്റെയും പതിനാറാം നൂറ്റാണ്ടിന്റെയും മധ്യേയാണ് ഇദ്ദേഹം ജീവിച്ചിരുന്നത്
  • മലപ്പുറം ജില്ലയിലെ തൃക്കണ്ടിയൂർ എന്ന പ്രദേശത്താണ് കവി ജനിച്ചത്
  • ഈ പ്രദേശം പിന്നീട ഇദ്ദേഹത്തിന്റെ സ്മരണക്കായി തുഞ്ചന്പറമ്പ് എന്ന് നാമകരണം ചെയ്തു
  • അദ്ദേഹം ഒരു അബ്രാഹ്മണൻ ആയിരുന്നെങ്കിലും വേദങ്ങൾ പഠിക്കാനും സംസ്‌കൃത ഭാഷ കൈകാര്യം ചെയ്യാനും അതീവ തല്പരൻ ആയിരുന്നു
  • അദ്ദേഹം എഴുതിയ പ്രശസ്തമായ കാവ്യങ്ങൾ ആണ് അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് എന്നിവ
  • ഇവ വാല്മീകി രാമായണത്തിന്റെയും,വ്യാസ ഭാരതത്തിന്റെയും സ്വതന്ത്ര പരിഭാഷകൾ ആണ്
  • ഇവയെ കൂടാതെ ഇരുപത്തിനാലു വൃത്തം, ഹരിനാമകീർത്തനം ,ഭാഗവതം കിളിപ്പാട്ടു എന്നീ ചെറിയ കാവ്യങ്ങളും എഴുത്തച്ഛൻ രചിച്ചിട്ടുണ്ട്‌
  • ഇദ്ദേഹം ഒരു ഭക്ത കവിയായിരുന്നു
  • ഇന്നും ഇദ്ദേഹം എഴുതിയ കാവ്യങ്ങൾ ഇതിഹാസങ്ങൾ പോലെ നമ്മുടെ മലയാള ഭാഷയിൽ ജ്വലിച്ചു നിൽക്കുന്നു
  • അങ്ങനെ എഴുത്തച്ഛൻ ആധുനിക മലയാള ഭാഷയുടെ പിതാവായി അംഗീകരിക്കപ്പെടുന്നു
Similar questions