India Languages, asked by ashasamson85, 7 months ago

സ്നേഹത്തെ കവി എന്തൊക്കെയായാണ് കൽപ്പിക്കുന്നത്? അതിനുള്ള കാരണങ്ങൾ എന്താവാം​

Answers

Answered by devesh1545
16

Answer:

ക്കുള്ള പരിവർത്തനമാണ് സ്നേഹത്തിന്റെ സത്ത. ... ആവാഹിക്കുകയാണ് കവി ഈ കവിതയിലൂടെ. ... ക്കുന്നു, അതിന് എന്തെല്ലാം വാദമുഖങ്ങൾ ...

Answered by ArunSivaPrakash
0

ജി.കുമാരപിള്ളയുടെ "സ്നേഹത്തിൻ്റെ വർത്തമാനം" എന്ന കവിതയിൽ, സ്നേഹത്തെ കവി എന്തൊക്കെയായാണ് കൽപ്പിക്കുന്നതെന്നും അതിനുള്ള കാരണങ്ങൾ എന്തൊക്കെയെന്നതും ചുവടെ നൽകിയിരിക്കുന്നു.

  • ഭൂമിയായും വെള്ളമായും വായുവായും അന്നമായും ഉപ്പായും ഇളം ചൂടായുമെല്ലാം കവി സ്നേഹത്തെ കൽപ്പിക്കുന്നു.
  • ഭൂമിയും വെള്ളവും വായുവും അന്നവും ഏവരുടെയും നിലനിൽപ്പിന് അവശ്യം വേണ്ട ഘടകങ്ങളാണ്.
  • ഇത്തരത്തിൽ, സ്നേഹവും ജീവന്റെ നിലനിൽപ്പിന് അത്യാവശ്യം വേണ്ട ഒരവിഭാജ്യ ഘടകമാണെന്ന് കവി പറഞ്ഞ് വയ്ക്കുന്നു.
  • കണ്ണുനീരിലും, കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന കടലിലും ലയിച്ച് കാണപ്പെടുന്ന ഉപ്പിനെപ്പോലെ, ജീവിതമാകുന്ന, ലോകമാകുന്ന കടലിൽ അലിഞ്ഞു ചേർന്നിട്ടുള്ള ഉപ്പാണ് സ്നേഹം.
  • "നെഞ്ചിൽ നീർവീഴ്ച്ചയുണ്ടാകുമ്പോൾ കുടിക്കുന്ന നെല്ലരിത്തിള വെള്ളിപ്പകർച്ച", "മുറിപ്പാടു പൊതിയുന്ന പഞ്ഞിയായ് ശീലയായ് ചീന്തലായ്" എന്നീ കൽപ്പനകൾ സ്നേഹം തുളുമ്പുന്ന മാതൃത്വത്തെ സൂചിപ്പിക്കുന്നു.
  • "നെല്ലരിത്തിള വെള്ളിപ്പകർച്ച" എന്നത് അസുഖം മാറ്റാൻ അമ്മ ഉണ്ടാക്കുന്ന ചൂട് കഞ്ഞിയുടെയും, "മുറിപ്പാടു പൊതിയുന്ന പഞ്ഞി" എന്നത് അമ്മയുടെ വാൽസല്യത്തിന്റെയും പ്രതീകങ്ങളാണ്.
  • "വേരിന്, മണ്ണിലെ വളമായും", "ചില്ലകൾക്കേൽക്കുന്ന സൂര്യപ്രകാശമായും" കവി സ്നേഹത്തെ വരച്ചിടുന്നുണ്ട്.
  • വേരിനും ചില്ലകൾക്കും ഭക്ഷണം നൽകി ജീവിപ്പിക്കുന്നത് മണ്ണിലെ വളവും സൂര്യപ്രകാശവും ആണ്. അതു പോലെ, ജീവന്റെ തുടിപ്പിനെ പരിപോഷിപ്പിക്കാനും, നിലനിർത്താനും സ്നേഹത്തിന് സാധിക്കുന്നു എന്ന് കവി വ്യക്തമാക്കുന്നു.
  • സ്നേഹത്തെ നിത്യനിദാനമായ, എന്നും നിലനിൽക്കുന്ന ഒന്നായി കവി ഇവിടെ അവതരിപ്പിക്കുന്നു.

#SPJ2

Similar questions