താർ മരുഭുമി എവിടെ മുതൽ എവിടെ വരെ വ്യാപിച്ചു കിടക്കുന്നു
Answers
Answer:
വടക്കുകിഴക്കൻ ഭാഗത്തുള്ള അരവല്ലി കുന്നുകൾ, തീരത്ത് കച്ചിലെ ഗ്രേറ്റ് റാൻ, സിന്ധു നദിയുടെ പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിലെ സമതലങ്ങൾ എന്നിവയ്ക്കിടയിലാണ് താർ മരുഭൂമി വ്യാപിക്കുന്നത്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍െറ വടക്കുപടിഞ്ഞാറന്‍ ഭാഗത്തു കിടക്കുന്ന വിശാലമായ വരണ്ട ഭൂമേഖലയാണ് താര്‍ മരുഭൂമി. ഇന്ത്യയില്‍ ആരവല്ലി പര്‍വത നിരകള്‍ക്ക് വടക്ക് പടിഞ്ഞാറ് മുതല്‍ പാകിസ്താനിലെ സിന്ധുനദീതടം വരെ ഇത് പരന്നുകിടക്കുന്നു. ഗ്രേറ്റ് ഇന്ത്യന്‍ മരുഭൂമി (Great Indian Desert) എന്നും ഈ മരുഭൂമി അറിയപ്പെടുന്നു. രണ്ടു ലക്ഷം ച. കിലോമീറ്ററിലധികം വിസ്തൃതിയുള്ള ഈ മരുഭൂമി വിസ്തീര്‍ണത്തിന്‍െറ കാര്യത്തില്‍ ലോകത്തില്‍ 18ാം സ്ഥാനത്താണ്. ഇന്ത്യയില്‍ ആണവ പരീക്ഷണം നടക്കുന്ന പൊഖ്റാന്‍ താര്‍ മരുഭൂമിയിലാണ്. രാജസ്ഥാനിലാണ് ഈ മരുഭൂമിയുടെ നല്ലൊരു ഭാഗവും. ഇതിനു പുറമെ പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ തെക്കുഭാഗത്തേക്കും ഗുജറാത്തിന്‍െറ വടക്കുഭാഗത്തേക്കും പാകിസ്താനിലെ കിഴക്കന്‍ സിന്ധ് പ്രവിശ്യയിലേക്കും തെക്കുകിഴക്കന്‍ പഞ്ചാബ് പ്രവിശ്യയിലേക്കും വ്യാപിച്ചുകിടക്കുന്നു. വേനല്‍ക്കാലത്ത് താര്‍ മരുഭൂമിയില്‍ വീശിയടിക്കുന്ന ചൂടുള്ള കാറ്റ് ലൂ (Loo) എന്നറിയപ്പെടുന്നു.
താര്‍ മരുഭൂമി വളരെ വരണ്ടതും പാറക്കല്ലുകളും വന്‍ മണല്‍ക്കൂനകളും നിറഞ്ഞതാണ്. ഇവിടെ രൂപം കൊള്ളുന്ന മണല്‍ക്കൂനകള്‍ക്ക് 150 മീറ്ററിലേറെ ഉയരമുണ്ടാകാറുണ്ട്. 25 സെ. മീറ്റര്‍ മഴ മാത്രമേ വര്‍ഷത്തില്‍ ഇവിടെ ലഭിക്കുന്നുള്ളൂ. തണുപ്പുകാലത്ത് 5-10 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ വേനല്‍ക്കാലത്ത് 50 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇവിടത്തെ താപനില. വളരെ ചെറിയ രീതിയിലുള്ള കൃഷി മാത്രമേ ഈ മേഖലയില്‍ സാധ്യമാകുകയുള്ളൂ. അല്പം നനവുള്ള പ്രദേശങ്ങളില്‍ ബജ്ര പോലുള്ള ഉണക്കധാന്യങ്ങള്‍ കൃഷി ചെയ്യുന്നു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തു കിടക്കുന്ന വിശാലമായ വരണ്ട ഭൂമേഖലയാണ് ഥാർ മരുഭൂമി (ഉർദു: صحرائے تھر , ഹിന്ദി: थार मरुस्थल). ഗ്രേറ്റ് ഇന്ത്യൻ ഡിസർട്ട് എന്നും അറിയപ്പെടുന്നു. രണ്ടു ലക്ഷം ചതുരശ്രകിലോമീറ്ററിലധികം വിസ്തൃതിയുള്ള[1] ഈ മരുഭൂമി വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ലോകത്തിൽ 18-ആം സ്ഥാനത്താണ്. ഇതിന്റെ ഭൂരിഭാഗവും ഇന്ത്യയിലെ സംസ്ഥാനമായ രാജസ്ഥാനിലാണ്. ഇതിനു പുറമേപഞ്ചാബ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളുടെ തെക്കുഭാഗത്തേക്കും ഗുജറാത്തിന്റെ വടക്കുഭാഗത്തേക്കുംപാകിസ്താനിലെ കിഴക്കൻ സിന്ധ് പ്രവിശ്യയിലേക്കും, തെക്കുകിഴക്കൻ പഞ്ചാബ് പ്രവിശ്യയിലേക്കും വ്യാപിച്ചു കിടക്കുന്നു.
വടക്കുപടിഞ്ഞാറു ഭാഗത്ത് സത്‌ലജ് നദിയും, കിഴക്കുവശത്ത് ആരവല്ലി മലനിരകളും, തെക്കുഭാഗത്ത് റാൻ ഓഫ് കച്ചും, പടിഞ്ഞാറുഭാഗത്ത് സിന്ധു നദിയുമാണ് ഥാർ മരുഭൂമിയുടെ അതിർത്തികൾ.
ഥാർ മരുഭൂമി വളരെ വരണ്ടതും പാറക്കല്ലുകളും വൻ മണൽക്കൂനകളും നിറഞ്ഞതാണ്. ഇവിടെ രൂപം കൊള്ളുന്ന മണൽക്കൂനകൾക്ക് 150 മീറ്ററിലേറെ ഉയരമുണ്ടാകാറുണ്ട്. 25 സെന്റീമീറ്റർ മഴ മാത്രമേ വർഷത്തിൽ ഇവിടെ ലഭിക്കുന്നുള്ളൂ[2]. തണുപ്പുകാലത്ത് 5-10 °C മുതൽ വേനൽക്കാലത്ത് 50 °C വരെയാണ് ഇവിടത്തെ താപനില[1].
വളരെ ചെറിയ രീതിയിലുള്ള കൃഷി മാത്രമേ ഈ മേഖലയിൽ സാധ്യമാകുകയുള്ളൂ. അല്പം നനവുള്ള പ്രദേശങ്ങളിൽ ബജ്ര പോലുള്ള ഉണക്കധാന്യങ്ങൾ കൃഷി ചെയ്യുന്നു. ഇതിനു പുറമേ മിക്ക കർഷകരും ആടുമേയ്ക്കലിനേയും ഒരു പ്രധാന വരുമാനമാർഗ്ഗമാക്കുന്നു
ഈ പ്രദേശത്തെ ഒരു പ്രധാനപ്പെട്ട ഉല്പ്പന്നമാണ് പച്‌ഭദ്ര തടാകത്തിൽ നിന്നുള്ള ഉപ്പ്. റാൻ ഓഫ് കച്ച്-ൽ നിന്നും കാറ്റ് വഴിയാണ് ഉപ്പ് ഇവിടേക്കെത്തുന്നതെന്നാണ് കരുതപ്പെടുന്നത്. ഈ ഉപ്പ് കടത്തുന്നതിന് ഒരു റെയിൽവേയും ഇവിടെയുണ്ട്. ഥാർ മരുഭൂമിയിലെ പ്രധാനപ്പെട്ട പട്ടണങ്ങൾജോധ്പൂരും ബിക്കാനെറുമാണ്. ഒട്ടകം ഇവിടങ്ങളിലെ പ്രധാനപ്പെട്ട ഒരു വാഹനമാണ്