Political Science, asked by suchithra7864, 9 months ago

എനിക്ക് അവകാശപ്പെടാനുള്ള ഏക ഗുണം സത്യവും അഹിംസയുമാണ് ഇത് ആരുടെ വാക്കുകളാണ്?​

Answers

Answered by nahlapnajeeb
0

ഉത്തരം:

ഇത് മഹാത്മാ ഗാന്ധിയുടെ വാക്കുകളാണ്.

വിശദീകരണം:

1869 ഒക്ടോബർ 2 ന് കരംചന്ദ് ഗാന്ധിയുടേയും പുത്ലീബായിയുടേയും മൂന്നു പുത്രന്മാരിൽ ഇളയവനായിട്ടായിരുന്നു മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന ഗാന്ധിജിയുടെ ജനനം.ഗാന്ധിയുടെ അഹിംസ തത്വചിന്തയുടെ സ്മരണയ്ക്കായി ഐക്യരാഷ്ട്ര സഭ ഒക്ടോബർ രണ്ട് രാജ്യാന്തര അഹിംസാ ദിനമായാണ് ആചരിക്കുന്നത്.

മഹാത്മ എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹം, ജാതിവ്യവസ്ഥയ്ക്കെതിരെ പോരാടുകയും തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു. അഹിംസയിലൂന്നിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അഹിംസയിൽ ഊന്നി ജീവിക്കുക മാത്രമല്ല അതിന്റെ പ്രാധാന്യത്തെക്കുറിച്ച് നിരന്തരം സംസാരിക്കുകയും ചെയ്തിരുന്നു ഗാന്ധിജി.

Similar questions