India Languages, asked by pamangadana, 6 months ago

ആശയങ്ങളും ചിന്തകളും കൈമാറാൻ മനുഷ്യർ ഉപയോഗിച്ച ഉപാധികൾ ഏതെല്ലാം ​

Answers

Answered by aadeshmukhiya007ab
8

ആശയങ്ങളും ചിന്തകളും കൈമാറാൻ മനുഷ്യർ ഉപയോഗിച്ച ഉപാധികൾ ഏതെല്ലാം

Answered by TheValkyrie
21

Answer:

മനുഷ്യൻ അവന്റെ ചിന്തകളെയും ആശയങ്ങളേയും കൈമാറാനും , അവരുടെ ചിന്തകളെയും വികാരങ്ങളെയും പ്രകടിപ്പിക്കാൻ സഹായിക്കുന്ന ഒരു ആശയവിനിമയ ഉപകരണമാണ് ഭാഷ . ഇതു തന്നെയാണ് മനുഷ്യനെ മറ്റു മൃഗങ്ങളിൽനിന്നും ജീവികളിൽനിന്നും വ്യത്യസ്ഥമാക്കുന്നത് . മറ്റുള്ളവരുമായി ഇടപഴകാനും ആശയവിനിമയം നടത്താനും ഇത് മനുഷ്യരെ സഹായിക്കുന്നു .

മനുഷ്യരാശിയുടെ പരിണാമത്തിലൂടെയാണ് ഈ ഭാഷ ഉത്ഭവിച്ചതെന്നു പല ശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നു . മനുഷ്യഭാഷയുടെ വികാസം തലച്ചോറിലെയും നാഡീവ്യവസ്ഥയിലും മാറ്റങ്ങളുമായി ബന്ധപ്പെടുന്നുവെന്നും അവർ അവകാശപ്പെടുന്നു .ആദ്യ കാല മനുഷ്യർ പല രീതികളിലൂടെയാണ് ആശയവിനിമയം നടത്തിയിരുന്നത് .സംസാരങ്ങളിലൂടെയോ ആംഗ്യഭാഷകളിലൂടെയോ അവർ പാരപസ്പരം ചിന്തകളും വികാരങ്ങളും കൈമാറി .

ഗുഹയുടെ ചുവരുകളും പാറകളിലും ചിത്രങ്ങളും രൂപങ്ങളും വരച്ചു പരസ്പരം ആശയം കൈമാറാറുണ്ടായിരുന്നു .അത്തരം ചിത്രങ്ങൾ വാക്കുകളോ ശബ്ദങ്ങളോ ഉപയോഗിക്കാതെ തന്നെ ആശയങ്ങളും അർത്ഥങ്ങളും എത്തിച്ചിരുന്നു . ചിത്രങ്ങൾ വരയ്ക്കുന്നതിലും അർഥം അറിയിക്കുന്നതിനും നിരവധി പരിമിതികൾ ഉണ്ടായിരുന്നു . ആളുകൾ ചില കാര്യങ്ങളെ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങൾ ഉഭയോഗിക്കാൻ തുടങ്ങി

നനഞ്ഞ കളിമൺ പാറകളിലേക്കു അവർ ഇത് വരക്കുകയോ അല്ലെങ്കിൽ ചിഹ്നങ്ങൾ അമർത്തുകയോ ചെയ്‌തു .എന്നാൽ ഈ ആശയം പ്രയോഗികമല്ലായിരുന്നു.ആളുകൾ കാര്യങ്ങൾ പ്രതിനിധീകരിക്കുന്ന ശബ്ദങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി , പിന്നെ വാക്കുകൾ ഉപയോഗിച്ചു തുടങ്ങി.ലോകത്തിന്റെ വിവിധ മേഖലകളിലെ മനുഷ്യർ അവരവരുടെ അക്ഷരമാലയും സ്വന്തം ഭാഷയും കണ്ടുപിടിച്ചു .ഒരു മേഖലയിലും എല്ലാ ഘട്ടങ്ങളിലൂടെയായും എഴുത്തു വികസിച്ചിട്ടില്ല . ഏതു ഭാഷയുടെയും വികസനം മന്ദഗതിയിലുള്ളതും ക്രമേണയും ആയിരുന്നു

Similar questions