India Languages, asked by abhisheksachu2005, 4 months ago

മിന്നാമിനുങ്ങിന്റെ പ്രവൃത്തിയെ ഉദാഹരിച്ചു കൊണ്ട് കവി നൽകുന്ന
എന്താണ്?​

Answers

Answered by mariammaantony803
9

Answer:

പകൽ പോയ് മറയുമ്പോൾ കടന്നു വരുന്ന തമസിനെ മിന്നാമിനുങ്ങ്,ചെറുജീവിആയിട്ടുപോലും ശുഭാപ്തി വിശ്വാസത്തോടെ തൻ്റെ ഇത്തിരി വെട്ടം കൊണ്ട് പ്രതിരോധിക്കുന്നു . മിന്നാമിനുങ്ങിനുള്ള ആത്മവിശ്വാസവും പ്രതീക്ഷയും പോലും വിവേകമുണ്ടെന്നഭിമാനിക്കുന്ന മനുഷ്യനില്ല. മനുഷ്യനാകട്ടെ വെളിച്ചം ഇല്ലാതാകുമ്പോൾ ഇരുട്ടിനെ പഴിക്കുകയാണ് ചെയ്യുന്നത്. തീക്കോലുരച്ച് തിരി തെളിയിക്കാനുള്ള വിവേകം നാം കാണിക്കുന്നില്ല. അതുകൊണ്ടാണ് ചെറു പരാജയങ്ങളിൽ പോലും മനുഷ്യർ തകർന്നു പോകുന്നത്. ഇരുട്ടിന്റെ കാഠിന്യം നോക്കാതെ ധൈര്യത്തോടെ , ഇത്തിരി വെട്ടവുമായി മറ്റുള്ളവർക്കും പ്രകാശം പകർന്ന് മുന്നേറുന്ന മിന്നാമിനുങ്ങിൽ നിന്ന്, അവനവന്റെ കഴിവനുസരിച്ചു ലോകത്തെ പ്രകാശിപ്പിക്കാനുള്ള ഉത്തരവാദിത്വം നാം നിറവേറണം എന്ന പാഠം പഠിക്കേണ്ടതാണ്.

Similar questions