ജീവിത പാഠങ്ങൾ നിറഞ്ഞപ്പകൃതി
ദൃശ്യങ്ങൾ അനുയോജയമാ
അടിക്കുറിപ്പ്
Answers
കുട്ടികൾ ജീവിതത്തെ കുറിച്ച് എത്രയേറെ പഠിക്കാനിരിക്കുന്നു, നാം സാധരണ ചിന്തിക്കുന്നത് ഇങ്ങനെയാണ്. എന്നാൽ കുഞ്ഞുങ്ങളിൽ നിന്ന് പഠിക്കാനും നമ്മുടെ ജീവിതത്തിൽ പകർത്താനും എത്രയോ കാര്യങ്ങളുണ്ട്! വളർന്നു വലുതാകുന്നതിനിടെ എപ്പോഴോ നമ്മൾ മറന്നു പോയ കാര്യങ്ങൾ.
കുട്ടികളിൽ നിന്ന് നമ്മൾ പഠിക്കേണ്ട അഞ്ചു കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഞാൻ നിങ്ങളോട് പറയുന്നത്. കുട്ടികളെ പോലെ ആകുന്നത് സന്തോഷത്തോടെ ജീവിക്കാൻ നമ്മെ എങ്ങനെ സഹായിക്കുമെന്നും.
സ്വപ്നം കാണൂ, പരിധികളില്ലാതെ
കുട്ടികൾക്ക് ഉജ്ജ്വലമായ ഭാവനയുണ്ട്. വലിയ വലിയ സ്വപ്നങ്ങൾ കാണാൻ അവർ ഭയപ്പെടുന്നില്ല, അവരുടെ സ്വപ്നങ്ങൾ നേടിയെടുക്കാനാകുമോ എന്ന് സംശയിക്കുന്നുമില്ല.
കുഞ്ഞുങ്ങളായതു കൊണ്ടു തന്നെ അവർ പരിധികൾ ഇല്ലാതെ ചിന്തിക്കുന്നു. വർഷങ്ങൾ കടന്നുപോകുമ്പോൾ വിദ്യാലയങ്ങളും മാതാപിതാക്കളും സമൂഹവുമൊക്കെയാണ് അവരുടെ ചിന്തകൾക്ക് പരിധികൾ വയ്ക്കുന്നുത്.
മഹാനായ ശാസ്ത്രജ്ഞൻ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ ഒരിക്കൽ അഭിപ്രായപ്പെട്ടു "ഭാവന അറിവിനേക്കാൾ പ്രധാനമാണ്, യുക്തി നിങ്ങളെ A യിൽ നിന്ന് B യിലേക്ക് എത്തിക്കും, ഭാവന നിങ്ങളെ എല്ലായിടത്തും കൊണ്ടുപോകും".
ആകർഷണ നിയമ(The Law of Attraction)ത്തിന്റെ ശക്തി നിർണയിക്കുന്നത് വ്യക്തമായ ഭാവനയാണ്. അത് അറിയുന്നത് കൊണ്ടാണ് വാൾട്ട് ഡിസ്‌നി പറഞ്ഞത്. "നിങ്ങൾക്ക് അത് സ്വപ്നം കാണാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് അത് ചെയ്യാൻ കഴിയും."