India Languages, asked by livaj201, 4 months ago

മാറുന്ന ലോകത്തെ കുറച്ചു ഒരു കവിത തയ്യാറാക്കുക​

Answers

Answered by alihusain40
0

Explanation:

ലോക്ക് ഡൗണ്‍ കാലത്ത് ഡല്‍ഹിയില്‍ നിന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് നടന്നു പോകുന്ന ദിവസത്തൊഴിലാളികളെ കാണുമ്പോള്‍ )

നീ നഗ്‌നപാദനായി നാഴികകള്‍ താണ്ടുന്നു

കാലടികള്‍ വിണ്ട് തളര്‍ന്നു കുഴഞ്ഞു വീഴുന്നു

നിന്റെ സ്ത്രീയും കുഞ്ഞുങ്ങളും നിലവിളിക്കുന്നു

ലോകം മാറുന്നില്ല

നീ റൊട്ടിക്കുവേണ്ടി കൈ നീട്ടുന്നു

വേനലും വിശപ്പും നിന്നെ അടിച്ചു വീഴ്ത്തുന്നു

നടക്കുന്തോറും നിന്റെ വീട് അകന്നു പോകുന്നു

ലോകം മാറുന്നില്ല

നിന്റെ മിഴികളില്‍ രോഷമില്ല, ഹേമന്തം മാത്രം

നിന്റെ വരണ്ട ചുണ്ടുകളില്‍ വസന്തത്തിന്റെ മുദ്രാവാക്യങ്ങളില്ല

നിന്റെ വെറുംകൈകളില്‍ ആയുധമില്ല, ശരത്കാലം മാത്രം

ലോകം മാറുന്നില്ല

നീ മരിച്ചിട്ടില്ല, ജീവിക്കുന്നുമില്ല

ഞങ്ങള്‍ നിന്നെ കാണുന്നില്ല, കേള്‍ക്കുന്നുമില്ല

നീ ശൂന്യാകാശത്താണ്, ഞങ്ങളുടെ ഭ്രമണപഥത്തിനു പുറത്ത്

ലോകം മാറുന്നില്ല

ഒരു ദിവസം നീ ശരിക്കും മരിക്കുമ്പോള്‍

ലോകം നിന്റെ തയമ്പിച്ച കൈകളില്‍ തുറിച്ചു നോക്കിയേക്കാം

ആ കൈകളാണ് അതിനെ ജീവിപ്പിച്ചു നിര്‍ത്തിയതെന്ന് തിരിച്ചറിഞ്ഞേക്കാം

Similar questions