എന്താണ് കൃഷി?.............
Answers
എന്താണ് കൃഷി?
സസ്യങ്ങൾ വളർത്തിയും വളർത്തുമൃഗങ്ങളെ പരിപാലിച്ചും ഭക്ഷ്യ-ഭക്ഷ്യേതരവിഭവങ്ങൾ ഉല്പാദിപ്പിക്കുന്ന പ്രക്രിയയാണ് കൃഷി .
വളരെ നാളുകള്‍ക്കു മുമ്പ്, അതായത് നമ്മുടെ മുതു മുത്തച്ഛന്മാരുടെ കാലത്ത് ആളുകള്‍ ഉപജീവനം കഴിച്ചിരുന്നത് കൃഷിയിലൂടെയായിരുന്നു. കേരളക്കരയാകെ കുളിര്‍ ചൊരിയിപ്പിക്കുന്ന തരത്തില്‍ വിളഞ്ഞു കിടക്കുന്ന പാടങ്ങളും കാറ്റില്‍ ചാഞ്ചക്കമാടുന്ന തെങ്ങോലകളും മറ്റു പച്ചപ്പിന്റെ കാഴ്ചകളും കാണുന്നതു തന്നെ നയനാനന്ദകരമായിരുന്നു. അനുയോജ്യമായ കാലാവസ്ഥയും കൃഷി ചെയ്യാനുള്ള മനസ്സും കേരളത്തെ ഹരിതാഭമാക്കിത്തീര്‍ത്തു. അവര്‍ ജീവനെപ്പോലെ കൃഷിയെ പരിപാലിച്ചു. മരങ്ങള്‍ നട്ടു വളര്‍ത്തി. അവയ്ക്ക് വെള്ളവും വളവും നല്‍കി. നവീന ശിലായുഗ കാലം മുതല്‍ മനുഷ്യര്‍ കൃഷി ചെയ്തിരുന്നു. പരമ്പരാഗതമായി കേരളീയര്‍ കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നത്. അന്നത്തിനും ഉപജീവനത്തിനും അവര്‍ കൃഷിയെ ആശ്രയിച്ചിരുന്നു. പ്രാചീന കാലം മുതല്‍ക്കേ വിവിധയിനം കൃഷികള്‍ കേരളത്തില്‍ ചെയ്തിരുന്നു.
മലയാളി സൂപ്പർ അല്ലേ.....☺☺
Answer:
കർഷകർ ചെയ്യുന്ന ജോലി !!