India Languages, asked by bindhukannan812manu, 6 months ago

കൃഷ്ണവാരിയരുടെ ആഫ്രിക്ക എന്ന കവിതയുടെ ആശയം​

Answers

Answered by Hansika4871
0

The answer is as follows:

കൃഷ്ണവാരിയരുടെ 'ആഫ്രിക്ക' എന്ന കവിത സാർവത്രിക സഹതാപത്തിന്റെ ഉദാഹരണമാണ്. ഉയിർത്തെഴുന്നേൽപ്പിന്റെ കാലത്ത് എഴുതിയതാണ്, ഇതിന് മുമ്പ് ആളുകൾ പട്ടിണി മൂലം അസ്ഥികൂടങ്ങളായിരുന്നു. ഇപ്പോൾ ആഫ്രിക്കയിലെ ജനങ്ങൾ അവരുടെ ഭൂതകാല ദുഃഖങ്ങളിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുകയാണ്. അവർക്ക് നേടാനുള്ള പ്രതീക്ഷകളും സ്വപ്നങ്ങളുമുണ്ട്. സ്വാതന്ത്ര്യവും സമൃദ്ധിയും കാംക്ഷിക്കുന്ന ഒരു രാജ്യത്തെ അവർ നയിക്കുന്നു. മനുഷ്യരുടെ കൈകൾ ചങ്ങലയിലായിരിക്കുമ്പോൾ എന്ന് കവി പറയുന്നു. അവിടെ അവന്റെ കൈകൾ വേദനിക്കുന്നു. എവിടെ പീഡനമുണ്ടോ അവിടെ അവൻ അതിന്റെ പ്രഹരം ഏൽക്കുന്നു. കവി ആഫ്രിക്കയെ തന്റെ രാജ്യം എന്ന് വിളിക്കുകയും സങ്കടത്തോടെ കരയുകയും ചെയ്യുന്നു. ഒരു മനുഷ്യൻ അനീതിക്കെതിരെ പോരാടുന്നിടത്തെല്ലാം താൻ പരാജയപ്പെടില്ലെന്ന് അദ്ദേഹം പറയുന്നു.

ആഫ്രിക്കൻ ജനതയുടെ കഷ്ടപ്പാടുകളും വർഷങ്ങളായുള്ള അനീതിക്കെതിരെ അവർ എങ്ങനെ പോരാടുന്നുവെന്നും ആളുകളെ മനസ്സിലാക്കുക എന്നതാണ് കവിതയുടെ അടിസ്ഥാന പോയിന്റ്. അവർ തങ്ങളുടെ ഇച്ഛാശക്തി ഉപയോഗിക്കുകയും തങ്ങൾക്കും അവരുടെ ഭാവിക്കും സമൃദ്ധിയും ഒരു നല്ല ദിനവും കൊണ്ടുവരാൻ ദൃഢനിശ്ചയം ചെയ്യുന്നു.

To know more:

https://brainly.in/question/44600601?referrer=searchResults

#SPJ1

Answered by sadiaanam
0

Answer:  കൃഷ്ണവാരിയരുടെ ആഫ്രിക്ക എന്ന കവിതയുടെ ആശയം

Explanation: എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മാധവൻ മാഷ് ചൊല്ലിക്കേട്ട ‘ആഫ്രിക്ക’ എന്ന കവിതയുടെ നേരം ഇപ്പോഴും ഓർമയിൽ. ഒരു ഉച്ചനേരമായിരുന്നു, അത്. ഇന്നത്തെപ്പോലെ കാഴ്ചയിലും മോടിയിലും വർണശബളമല്ലായിരുന്നു, അന്നത്തെ ക്ലാസ്സുകൾ. അരയോ, മുക്കാലോ നിറഞ്ഞ വയറുകളും കണ്ണുകളെ മയക്കാൻ ശക്തിയുള്ള ഉച്ചയുടെ ആലസ്യവും. അതിനുമുകളിലേക്കാണ് മാധവൻ മാഷുടെ ഘനമുള്ള ശബ്ദം വീണത്.     ‘‘നിൽക്കുന്നു, ഞാനീക്കടൽ വക്കിൽ-    സന്ധ്യാ ശോണിമ മാച്ചു നഭസ്സിൽ-    തിക്കിക്കേറിയുരുണ്ടുയരുന്നൂ കർക്കടകക്കരി മേഘ കലാപം’’ഒരു കടൽത്തീരം മുമ്പിൽ വിരിയുകയാണ്. ഞങ്ങൾ ഞങ്ങളുടെ കൊച്ചുലോകങ്ങളിൽനിന്നുയർന്നു. മേഘമാലകളിൽ ഞങ്ങൾ വേറൊരു നാടിനെ വായിക്കാൻ തുടങ്ങി.  പുള്ളിപ്പുലികൾ തുള്ളുന്ന കാടുകൾ, മഞ്ഞക്കരി നിറമുള്ള മുതലത്തലകൾ, ഹിപ്പോപ്പൊട്ടാമസുകൾ, കാട്ടുപോത്തുകൾ, ജിറാഫുകൾ... വരാനിരിക്കുന്ന ഡിസ്കവറി, അനിമൽ പ്ലാനറ്റ്, നാഷണൽ ജ്യോഗ്രഫിക് ചാനലുകളെപ്പറ്റി യാതൊരു  സൂചനകളുമില്ലാത്ത 1980-കളുടെ ജിജ്ഞാസയിൽ ഞങ്ങളുണർന്നു. എൻ.വി. കൃഷ്ണവാര്യരെ മാധവൻമാഷുടെ വേഷത്തിൽആദ്യമായി കണ്ടെത്തുകയായിരുന്നു ഞങ്ങൾ. സഹാറയും റൂവൻ സോറിയും ആ കവിതയിൽ ഉണ്ട്. എൻക്രൂമയും നഗീബും പോലുള്ള ആഫ്രിക്കൻ നേതാക്കളും. വീരനായകരായ മസായി, തൂസി ഗോത്രക്കാരെയും കാണിച്ചുതന്നു ആ കവിത. ആഫ്രിക്ക കടന്നുപോയ ദുരിതങ്ങളെ, രോഗകാലങ്ങളെ, വർണവിവേചനത്തെ, ഉയിർത്തെഴുന്നേൽപ്പുകളെ  വിശദമായി വായിച്ചെടുത്ത കവിതആഫ്രിക്കയിലൂടെ നടത്തിയ ഒരു യാത്രാവിവരണത്തിന്റെ പ്രതീതി ആ കവിത തന്നു. അല്ലെങ്കിൽ യാത്രാവിവരണങ്ങളുടെ അടിസ്ഥാന ഘടകങ്ങൾ പലതും ആ കവിതയുടെയും അടിസ്ഥാനങ്ങൾ ആയിരുന്നു. സൂക്ഷ്മമായ അംശങ്ങളെപ്പോലും വിശദീകരിച്ച് നമ്മുടെ കാഴ്ചയാക്കിമാറ്റുന്ന വിവരണസ്വഭാവം യാത്രാവിവരണങ്ങളിലെന്നപോലെ ആ കവിതയിലും ചേർന്നുനിന്നു. യാത്രാവിവരണത്തിന്റെ അടിസ്ഥാന അസംസ്കൃതവിഭവങ്ങളായ ഭൂപ്രകൃതി, ചരിത്രം, സമകാലികാവസ്ഥ എന്നിവ ഈ കവിതയുടെയും അസംസ്കൃതവിഭവങ്ങളായിരുന്നു.‘‘കരിയും ചെമ്പുമിരുമ്പും പൊന്നുംവൈരം പ്ലാറ്റിന മീയ യുറേനിയ - മരി ഗോതമ്പം കൊക്കോ സൈസലുംഅഖില വസുന്ധരയാണാഫ്രിക്ക’’എന്ന വരികളിൽ വസ്തുതാപരമായ ഒരു തെറ്റുപോലും കണ്ടെത്താനാവില്ല.  കവിതയിലെ രസനീയത ഏതെങ്കിലും നിലയ്ക്ക് വർധിക്കുമെന്നുറപ്പായാൽ പോലും പ്ലാറ്റിനത്തെ റേഡിയമാക്കാനോ ഇരുമ്പിനെ അലൂമിനിയമാക്കാനോ എൻ.വി. തുനിയില്ല. പിന്നെ എന്താണ് ഒരു വസ്തുതാവിവരണത്തിനപ്പുറം ‘ആഫ്രിക്കയെ’ കവിതയാക്കുന്നത്... ?  ഒരുപക്ഷേ, എൻ.വി. ഇന്നും ഏറ്റവും കൂടുതൽ ജീവിച്ചിരിക്കുന്ന ഈ കവിതയിലെ ഉദ്ധരണി അത് വ്യക്തമാക്കിത്തരും. ‘‘എങ്ങു മനുഷ്യനു ചങ്ങല കൈകളി-ലങ്ങെൻ കൈയുകൾ നൊന്തിടുകയാ-ണെങ്ങോ മർദനമവിടെ പ്രഹരംവീഴുവതെന്റെ പുറത്താകുന്നു.   എങ്ങെഴുന്നേല്പാൻ പിടയും മാനുഷ-   നവിടെ ജീവിച്ചീടുന്നു ഞാൻ;    ഇന്നാഫ്രിക്കയിതെൻ നാടവളുടെ    ദുഃഖത്താലേ ഞാൻ കരയുന്നു.     

For more such questions-  https://brainly.in/question/44600601

#SPJ1

Similar questions